ജെലിന ജൊവനോവ

മാസിഡോണിയൻ അഭിനേത്രി

പ്രമുഖ മാസിഡോണിയൻ അഭിനേത്രിയാണ് ജെലിന ജൊവനോവ - English: Jelena Jovanova.

ജീവചരിത്രം

തിരുത്തുക

1984 ഒക്ടോബർ 21ന് ബോസ്‌നിയയിലെ ബൻജ ലൂകയിൽ ജനിച്ചു.[1] വളർന്നത് മാസിഡോണിയയിൽ. വിവാഹവും ജീവിതവും ക്രൊയേഷ്യയിലുമാണ്. മാസിഡോണിയയുടെ തലസ്ഥാന നഗരമായ സ്‌കോപിയെയിലുള്ള ഫാക്കൽറ്റി ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ നിന്ന് ബിരുദം നേടി. 2006 മുതൽ മാസിഡോണിയൻ നാഷണൽ തിയേറ്ററിൽ അംഗമാണ്. 25ൽ അധികം മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഐറിഷ് സംവിധായകയും എഴുത്തുകാരിയുമായ ജുവാനിതാ വിൽസന്റെ ആസ് ഇഫ് ആയാം നോട്ട് ദേർ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. ഈ സിനിമ 48ാമത് അക്കാദമി അവാർഡിന് മികച്ച വിദേശ ഭാഷാ സിനിമ ഇനത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ അമേരിക്കൻ ചലച്ചിത്ര നടിയും സിനിമാ നിർമ്മാതാവുമായ ആഞ്ചലീന ജോളി 2010ൽ സംവിധാനം ചെയ്ത അവരുടെ ആദ്യ സിനിമയായ ഇൻ ദ ലാൻഡ് ഓഫ് ബ്ലഡ് ആൻഡ് ഹണിയിൽ മുഖ്യ കഥാപാത്രമായി.[2] ഈ സിനിമ 69ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ്‌സിന്റെ മികച്ച വിദേശ ഭാഷാ സിനിമകളുടെ പട്ടികയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.

അഭിനയിച്ച പ്രധാന സിനിമകൾ

തിരുത്തുക
  1. "IMDB bio".
  2. "Interview for The Huffington Post". huffingtonpost.com. Retrieved 19 April 2015.
"https://ml.wikipedia.org/w/index.php?title=ജെലിന_ജൊവനോവ&oldid=3086396" എന്ന താളിൽനിന്ന് ശേഖരിച്ചത്