പ്രശസ്തനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാണ്‌ ജെയിംസ് പ്രെസ്കോട്ട് ജൂൾ(/[invalid input: 'icon']l/;[1] 1818 ഡിസംബർ 24 – 1889 ഒക്റ്റോബർ 11). സൗരോർജ്ജം, രാസോർജ്ജം, പ്രകാശോർജ്ജം തുടങ്ങിയവയെല്ലാം ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് പരീക്ഷണത്തിലൂടെ പ്രസ്താവിച്ചത് അദ്ദേഹമാണ്‌. ഊർജ്ജസം‌രക്ഷണ നിയമംഎന്ന പേരിലറിയപ്പെട്ട ഈ നിയമം പിൽക്കാലത്ത് താപഗതിഗതികത്തിലെ ഒന്നാം നിയമത്തിന്റെ രൂപവത്കരണത്തിന്‌ സഹായകമായി.

ജെയിംസ് പ്രെസ്കോട്ട് ജൂൾ
ജനനം(1818-12-24)ഡിസംബർ 24, 1818
മരണംഒക്ടോബർ 11, 1889(1889-10-11) (പ്രായം 70)
പൗരത്വം ബ്രിട്ടൺ
അറിയപ്പെടുന്നത്താപഗതികത്തിലെ ഒന്നാം നിയമം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
ഡോക്ടർ ബിരുദ ഉപദേശകൻജോൺ ഡാൾട്ടൺ
ജോൺ ഡേവിസ്

ഇദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഊർജ്ജം അളക്കാനുള്ള ഏകകത്തിന്‌ ജൂൾ എന്ന പേരു നൽകി. യാന്ത്രികോർജ്ജവും താപവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ജൂൾ നിയമം ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌.

ആദ്യകാല ജീവിതം തിരുത്തുക

 
1892-ലെ ജൂളിന്റെ ചിത്രം

ബെഞ്ചമിൻ ജൂൾ (1784–1858) എന്ന ധനാഢ്യനായ വൈൻ നിർമാതാവിന്റെയും, ആലീസ് പ്രെസ്കോട്ട് ജൂളിന്റെയും പുത്രനായാണ് ജെയിംസ് പ്രെസ്കോട്ട് ജൂൾ ജനിച്ചത്.[2] 1834-വരെ കുടുംബവീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. പിന്നീട് ഇദ്ദേഹം മൂത്ത സഹോദരനായ ബെഞ്ചമിനൊപ്പം ജോൺ ഡാൽട്ടണു കീഴിൽ വിദ്യാഭ്യാസം നേടാനായി അയയ്ക്കപ്പെട്ടു.[2] രണ്ടു വർഷം നീണ്ട വിദ്യാഭ്യാസത്തിനു ശേഷം ഡാൽട്ടണ് മസ്തിഷ്കാഘാതം വന്നതുകാരണം ഇവർക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് ജോൺ ഡേവിസ് ആണ് ജൂളിന്റെ അദ്ധ്യാപകനായത്. ഇദ്ദേഹവും ജ്യേഷ്ഠനും പരസ്പരവും വീട്ടിലെ ജോലിക്കാർക്കും വൈദ്യുതാഘാതമേൽപ്പിക്കുമായിരുന്നു.[3]

അവലംബം തിരുത്തുക

  1. OED: "Although some people of this name call themselves (dʒaʊl), and others (dʒəʊl) [the OED format for /l/], it is almost certain that J. P. Joule (and at least some of his relatives) used (dʒuːl). The Joule brewery used the confusion in its pronunciation in advertising: Childs, Stephen. "Chemical Miscellany". Chemistry in Action!. University of Limerick (50). Archived from the original on 2013-03-31. Retrieved 2010 March 24. {{cite journal}}: Check date values in: |accessdate= (help)
  2. 2.0 2.1 Hulme, Charles (2010). "John Cassidy:Manchester Sculptor". John Cassidy 150th Anniversary website. Retrieved 2010 March 22. {{cite web}}: Check date values in: |accessdate= (help)
  3. Smith (2004)

കൂടുതൽ വായനയ്ക്ക് തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

 
Wikisource
ജെയിംസ് പ്രെസ്കോട്ട് ജൂൾ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.