ജയിംസ് ഏൾ റേ

(ജെയിംസ് ഏൾ റേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ച മാർട്ടിൻ ലൂഥർ കിംഗിന്റെ ഘാതകനാണ് ജയിംസ് ഏൾ ‌റേ. 1968 ൽ മെംഫിസിൽ വെച്ചാണ് കിംഗിനു വെടിയേറ്റത്. ഘാതകനായ ജയിംസ് എൾ‌റേ, ഒരു തടവുപുള്ളിയായിരുന്നു. 1967 ൽ തടവുചാടി രക്ഷപെട്ട ജയിംസ് റേ മെഫിസിൽ സ്വന്തം മുറിയുടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന കിംഗിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ലണ്ടനിലേക്ക് ഒളിച്ചു കടന്ന ഇയാൾ ബ്രസൽ‌സിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുകയാണുണ്ടായത്. കുറ്റസമ്മതം നടത്തിയ ഇയാൾക്ക് 99 വർഷത്തെ തടവാണ് ശിക്ഷ വിധിക്കപ്പെട്ടത്.

ജയിംസ് ഏൾ റേ
ക്രിമിനൽ ശിക്ഷ99 വർഷത്തെ ജയിൽ വാസം
ജീവിതപങ്കാളി(കൾ)അന്ന സൻധു (വിവാഹമോചിതയായി)
മാതാപിതാക്ക(ൾ)ജയിംസ് ജെറാൾഡ് എൾറേ
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)കൊലപാതകം, ജയിൽ ചാടൽ,
ആയുധം ഉപയോഗിച്ചുള്ള മോഷണം, രേഖകളിൽ കൃത്രിമം കാണിക്കൽ
  • മാതൃഭൂമി ഹരിശ്രീ 2008 ജനുവരി 19



"https://ml.wikipedia.org/w/index.php?title=ജയിംസ്_ഏൾ_റേ&oldid=3105381" എന്ന താളിൽനിന്ന് ശേഖരിച്ചത്