ജെനീലിയ ഡിസൂസ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്രനടിയാണ് ജെനീലിയ ഡിസൂസ (ജനനം: ഓഗസ്റ്റ് 5, 1987) . ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നട,മലയാളം എന്നീ ഭാഷകളിൽ ജെനീലിയ അഭിനയിച്ചിട്ടുണ്ട്.

ജെനീലിയ ഡിസൂസ
Genelia Posing.jpg
ജനനം
ജെനീലിയ ഡിസൂസ

(1987-08-05) 5 ഓഗസ്റ്റ് 1987  (35 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം2003—ഇതുവരെ
ജീവിതപങ്കാളി(കൾ)റിതേഷ് ദേശ്‌മുഖ്

അഭിനയജീവിതംതിരുത്തുക

2003 ലാണ് തുജെ മേരി കസം എന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖിന്റെ നായികയായി ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. അതിനു ശേഷം തെന്നിന്ത്യൻ ചിത്രങ്ങളിൽ ശ്രദ്ധ ചെലുത്തി. ചില പരസ്യ ചിത്രങ്ങളിൽ അമിതാഭ് ബച്ചൻ, പ്രസിദ്ധ ക്രിക്കറ്റ് താരമായ കൃഷ്ണമാചാരി ശ്രീകാന്ത് എന്നിവരോടൊപ്പം അഭിനയിച്ചു. തെലുങ്കിൽ ചില ചിത്രങ്ങളിലും ജെനീലിയ അഭിനയിച്ചു.

2004 ൽ തമിഴ് രംഗത്തേക്ക് തിരിച്ചു വരികയും വിജയിനോടൊപ്പം മസ്തി എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 2007 ൽ മേരെ ബാ‍പ് പെഹ്‌ലെ ആപ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് തിരിച്ചു വന്നു. 2008 ൽ ഇറങ്ങിയ ജാനെ തു യാ ജാനെ ന എന്ന ചിത്രം യുവാക്കളുടെ ഇടക്ക് ഒരു വൻ വിജയ ചിത്രമായിരുന്നു. ഇമ്രാൻ ഖാൻ എന്ന പുതുമുഖ നായകന്റെ ഒപ്പം അഭിനയിച്ച ഈ ചിത്രം ഇന്ത്യയിലെങ്ങും വിജയമായിരുന്നു.[3]

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. "Genelia was born in India See article for details". Rediff.com. ശേഖരിച്ചത് 2008-08-04.
  2. "Meet Bollywood's New Bee Genelia D'souza". Daijiworld Media Pvt Ltd Mangalore. 2008-07-08. മൂലതാളിൽ നിന്നും 2008-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-23.
  3. http://www.bollywoodhungama.com/trade/top5/465.html

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെനീലിയ_ഡിസൂസ&oldid=3653919" എന്ന താളിൽനിന്ന് ശേഖരിച്ചത്