ജൂൾസ് അല്ലിക്സ്
ഒരു ഫെമിനിസ്റ്റും, ഇക്സെൻട്രിക് കണ്ടുപിടിത്തക്കാരനും സോഷ്യലിസ്റ്റുമായിരുന്നു ജൂൾസ് അല്ലിക്സ് (1818 ഫോണ്ടെനെ-ലെ-കോംടെ, വെൻഡീ - 1903 പാരീസിൽ).
രാഷ്ട്രീയ ആക്ടിവിസം
തിരുത്തുകസ്ത്രീകളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇതര കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വീക്ഷണം പുലർത്തുന്ന "കോമിറ്റെ ഡെസ് ഫെമ്മസ് ഡി ലാ റൂ ഡി'അറാസ്" സൃഷ്ടിക്കാൻ അദ്ദേഹം കമ്മ്യൂണിൽ പ്രചോദനം നൽകി. ഗ്രൂപ്പിന്റെ പ്രാധാന്യം ഒരു തർക്കവിഷയമാണ്, പക്ഷേ അതിന്റെ പല ലക്ഷ്യങ്ങളിലും അത് പരാജയപ്പെട്ടുവെന്ന് കരുതുന്നു.[1]
കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും
തിരുത്തുകഅസാധാരണമെന്ന് കരുതപ്പെടുന്ന നിരവധി കണ്ടുപിടുത്തങ്ങളുമായും പരീക്ഷണങ്ങളുമായുള്ള ബന്ധത്തിനും ജൂൾസ് അല്ലിക്സ് അറിയപ്പെടുന്നു. അതിലൊന്നാണ് "സ്നൈൽ ടെലിഗ്രാഫ്." (പസിലിലാനിക്-സിമ്പതിറ്റിക് കോമ്പസ് - ഒച്ചുകൾ ഇണചേരുമ്പോൾ സ്ഥിരമായ ടെലിപതിക് ലിങ്ക് സൃഷ്ടിക്കുന്നു എന്ന കപട-ശാസ്ത്രീയ സിദ്ധാന്തം പരീക്ഷിക്കുന്നതിനായി നിർമ്മിച്ച ഒരു കോണ്ട്രാപ്ഷനാണ് സ്നൈൽ ടെലിഗ്രാഫ് എന്നും അറിയപ്പെടുന്ന പസിലിലാനിക്-സിമ്പതിറ്റിക് കോമ്പസ്.) ഒരിക്കൽ സമ്പർക്കം പുലർത്തുന്ന ഒച്ചുകൾ അനുഭാവപൂർവ്വമായ ആശയവിനിമയത്തിൽ തുടരുമെന്ന് ഇതിന് പിന്നിലുള്ള ആശയം പറയുന്നു. അതിനാൽ, ഈ ആശയവിനിമയത്തിലൂടെ സന്ദേശങ്ങൾ അയയ്‌ക്കാൻ ഒച്ചുകൾ ഉപയോഗിക്കാം. [2]
അവലംബം
തിരുത്തുക- ↑ Political and Historical Encyclopedia of Women By Christine Fauré, Richard Dubois, pg 242
- ↑ "The Snail Telegraph" in Historic Oddities and Strange Events By Sabine Baring-Gould, pgs 189-198