ജീൻ ജൂൾസ് അമാൻ (8 മാർച്ച് 1859, ലോസാൻ - 1 ഫെബ്രുവരി 1939, ലോസാൻ) ഒരു സ്വിസ് ഫാർമസിസ്റ്റും സസ്യശാസ്ത്രജ്ഞനുമായിരുന്നു. സ്വിറ്റ്സർലൻഡ് സ്വദേശിയായ പായലുകളുടെ പഠനത്തിൽ അദ്ദേഹം പ്രധാന വിദഗ്ദ്ധനായിരുന്നു.[1]

ജീവചരിത്രം

തിരുത്തുക

ലോസാൻ സർവകലാശാലയിൽ രസതന്ത്രം പഠിച്ച അദ്ദേഹം 1883-ൽ സൂറിച്ചിൽ ഫാർമസി ഡിപ്ലോമ നേടി. തുടർന്ന് റെയിൻഫെൽഡനിലും സൂറിച്ചിലും ഫാർമസിസ്റ്റായി ജോലി ചെയ്തു. 1886-ൽ അദ്ദേഹം ദാവോസിൽ നിന്നും ഇംഗ്ലീഷ്‌ അപ്പോഥെക്ക് വാങ്ങി. 1893-ൽ അദ്ദേഹം ലോസാനിലേക്ക് മടങ്ങി.[2] പിന്നീട് അദ്ദേഹം യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഫാർമസി സ്കൂളിൽ മൈക്രോസ്കോപ്പിയിൽ ക്ലാസുകളെടുത്തു. 1901-ൽ അദ്ദേഹം സ്വന്തമായി ഒരു ഗവേഷണ ലബോറട്ടറി സ്ഥാപിച്ചു.[1]

പ്രസിദ്ധീകരിച്ച കൃതികൾ

തിരുത്തുക
  • Étude de la flore bryologique du Valais, 1899 – Study on the bryology of Valais.
  • Flore des mousses de la Suisse, 1912 (with Charles Meylan and Paul Frédéric Culmann) – Mosses of Switzerland.
  • Bryogéographie de la Suisse, 1928 – Bryogeography of Switzerland.
  • Etude des Muscinées du Massif de Naye. 1935 – Study on the mosses of Massif de Naye.[3]
  1. 1.0 1.1 Ammann [Amann], Jules at Historisches Lexikon der Schweiz
  2. Jean Jules Amann (8.3.1859 - 1.2.1939) Archived 2016-02-01 at the Wayback Machine. ETH Zurich; Zürich Herbaria
  3. OCLC Classify (published works)
  4. "Author Query for 'J.J.Amann'". International Plant Names Index.
"https://ml.wikipedia.org/w/index.php?title=ജൂൾസ്_അമാൻ&oldid=3632063" എന്ന താളിൽനിന്ന് ശേഖരിച്ചത്