ജൂലി മോറിറ്റ റോബർട്ട് വുഡ് ജോൺസൺ ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ്-19 ഉപദേശക സമിതി അംഗമായും സേവനമനുഷ്ഠിക്കുന്ന ഒരു അമേരിക്കൻ പൊതുജനാരോഗ്യ വിദഗ്ധയാണ്.[1][2] ഈ സ്ഥാനം വഹിക്കുന്നതിനുമുമ്പ് അവർ ഷിക്കാഗോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്നു.

ജൂലി മോറിറ്റ
ജനനം
വിദ്യാഭ്യാസംഇല്ലിനോയിസ് യൂണിവേഴ്സിറ്റി, ഉർബാന-ചാമ്പെയ്ൻ (BS, MD)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംപൊതുജനാരോഗ്യം
സ്ഥാപനങ്ങൾസെൻറേർസ് ഫോര് ഡിസീസ് കണ്ട്രോൾ ആൻറ് പ്രിവൻഷൻ (1997–1999)
ഷിക്കാഗോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് (1999–2019)
റോബർട്ട് വുഡ് ജോൺസൺ ഫൗണ്ടേഷൻ (2019–present)

ആദ്യകാല ജീവിതം

തിരുത്തുക

ഷിക്കാഗോയിൽ മൊട്ടോട്‌സുഗു, ബെറ്റി മോറിറ്റ ദമ്പതികളുടെ മകളായി ജൂലി മോറിറ്റ ജനിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത്, അവളുടെ മാതാപിതാക്കൾ പസഫിക് നോർത്ത് വെസ്റ്റിലെ അവരുടെ വീടുകളിൽ നിന്ന് പിഴുതെറിയപ്പെടുകയും ഐഡഹോയിലെ ജാപ്പനീസ് ഇന്റേൺമെന്റ് ക്യാമ്പുകളിൽ തടവിലിടപ്പെടുകയും ചെയ്തു. സമത്വം, പ്രത്യേകിച്ച് ആരോഗ്യ സമത്വത്തോടുള്ള അവളുടെ പ്രതിബദ്ധതയുടെ ഒരു പ്രധാന സ്വാധീനമായി മൊറിറ്റ തന്റെ കുടുംബത്തിന്റെ ചരിത്രം ചർച്ച ചെയ്തിരുന്നു.[3] ഒരു ബാലികയായിരുന്നപ്പോൾ, "നഴ്സ് നാൻസി" എന്ന കുട്ടികളുടെ പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വൈദ്യശാസ്ത്രത്തിൽ അവൾക്ക് താൽപ്പര്യം ജനിച്ചു.[4]

1982-ൽ, ഉർബാന-ചാമ്പെയ്‌നിലെ ഇല്ലിനോയി സർവ്വകലാശാലയിൽ ബിരുദാനന്തര പഠനം ആരംഭിച്ച ജൂലി മോറിറ്റ, അവിടെ എഞ്ചിനീയറിംഗിൽ ബിരുദം നേടാനാണ് പദ്ധതിയിട്ടത്.[5] കൂടുതൽ മനുഷ്യത്വ പരമായ ഇടപെടൽ നടത്താൻ കഴിയുന്ന ഒരു പ്രീ-മെഡിക്കൽ പാത പിന്തുടരാൻ അവൾ തന്റെ മേജർ ബയോളജിയിലേക്ക് മാറ്റി. 1986-ൽ അവൾ സയൻസ് ബിരുദം നേടി. തുടർന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി കോളേജ് ഓഫ് മെഡിസിനിൽ ചേർന്ന അവർ, അവിടെ 1990 മുതൽ 1993 വരെ മിനിസോട്ട യൂണിവേഴ്‌സിറ്റിയിൽ പീഡിയാട്രിക്‌സിൽ മെഡിക്കൽ റെസിഡൻസി നടത്തുന്നതിന് മുമ്പായി ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടി.

തന്റെ റെസിഡൻസിയ്ക്കുശേഷം, ജൂലി മോറിറ്റ അരിസോണയിലെ ട്യൂസണിൽ പീഡിയാട്രിക്സ് പരിശീലിക്കുകയും അതിനുശേഷം അറ്റ്ലാന്റയിലേക്ക് പോകുന്നതിന് മുമ്പ് ഒരു എപ്പിഡെമിക് ഇന്റലിജൻസ് സർവീസ് ഓഫീസറായി ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ ചേർന്നു. അവിടെ അവൾ വാക്സിനാൽ തടയാവുന്ന രോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.[6]

  1. "Biden transition team unveils members of Covid-19 task force". STAT (in അമേരിക്കൻ ഇംഗ്ലീഷ്). 2020-11-09. Retrieved 2020-11-09.
  2. Abutaleb, Yasmeen. "President Biden announces coronavirus task force made up of physicians and health experts". Washington Post (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0190-8286. Retrieved 2020-11-09.
  3. Morita, Julie. "Commentary: Racism is the other virus sweeping America during this pandemic". chicagotribune.com. Retrieved 2020-11-09.
  4. Thometz, Kristen (April 11, 2019). "CDPH Commissioner Julie Morita Leaving Post in June". WTTW News (in ഇംഗ്ലീഷ്). Retrieved 2020-11-09.{{cite web}}: CS1 maint: url-status (link)
  5. Thometz, Kristen (April 11, 2019). "CDPH Commissioner Julie Morita Leaving Post in June". WTTW News (in ഇംഗ്ലീഷ്). Retrieved 2020-11-09.{{cite web}}: CS1 maint: url-status (link)
  6. Thometz, Kristen (April 11, 2019). "CDPH Commissioner Julie Morita Leaving Post in June". WTTW News (in ഇംഗ്ലീഷ്). Retrieved 2020-11-09.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=ജൂലി_മോറിറ്റ&oldid=3837557" എന്ന താളിൽനിന്ന് ശേഖരിച്ചത്