ബൾഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് ജൂലിയ സ്പിരിഡൊനോവ - യുൽക (English: Julia Spiridonova – Yulka (ബൾഗേറിയൻ: Юлия Спиридонова - Юлка)[1]

ജൂലിയ സ്പിരിഡൊനോവ
Julia Spiridonova - Yulka
Julia Spiridonova - Yulka
ജനനം(1972-10-30)ഒക്ടോബർ 30, 1972
Sofia, Bulgaria
തൊഴിൽauthor, screenwriter

ജീവചരിത്രം തിരുത്തുക

1972 ഒക്ടോബർ 30ന് ബൾഗേറിയയിലെ സോഫിയയിൽ ഒരു ഒരു കലാകാരൻമാരുടെ കുടുംബത്തിൽ ജനിച്ചു. ജൂലിയയുടെ ഒരു ചെറുകഥയ്ക്ക് 1995ലെ യുനെസ്‌കോയുടെ വാർഷിക പുരസ്‌കാരം ലഭിച്ചതോടെയാണ് ഒരു എഴുത്തുകാരിയെന്ന നിലയിൽ ഇവർ അറിയപ്പെടാൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഈ കഥ പിന്നീട് ഇംഗ്ലീഷ്, ഫ്രഞ്ച് അടക്കമുള്ള ഭാഷകളിലെ ചെറുകഥാ സമാഹാരങ്ങളിൽ ഇടം നേടി. 1996ൽ മൂനിച്ചിൽ നടന്ന വിദ്യാർഥി ഫിലിം ഫെസ്റ്റിവലിൽ തിരക്കഥകളുടെ വിധികർത്താവാകാൻ ക്ഷണം ലഭിച്ചു. ബൾഗേറിയൻ റൈറ്റേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ചിൽഡ്രൻസ് ബുക്ക് കൈയെഴുത്ത് പ്രതി മത്സരത്തിൽ ജൂലിയയയുടെ പ്രഥമ നോവലായ മൈ സ്വീറ്റ് പാത്ത്‌വാക്കർ ഒന്നാം സ്ഥാനം നേടി. 2007ൽ മോസ്‌കോയിൽ നടന്ന അന്താരാഷ്ട്ര ബുക്‌ഫെയറിൽ ബൾഗേറിയയെ പ്രതിനിധീകരിച്ച് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണിതാവായി പങ്കെടുത്തു. 2010ൽ ബൾഗേറിയൻ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയം യുവജനങ്ങൾക്കിടയിൽ ആത്മീയ സംസ്‌കാരത്തിന് ജൂലിയ നൽകിയ സേവനങ്ങൾ പരിഗണിച്ച് പ്രത്യേക പുരസ്‌കാരം നൽകി. ബൾഗേറിയയിൽ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തുമാണ് ജൂലിയ. ബൾഗേറിയൻ നാഷണൽ ടെലിവിഷനുവേണ്ടി 400ൽ അധികം സ്‌ക്രിപ്റ്റുകൾ രചിച്ചു.

ഗ്രന്ഥങ്ങൾ തിരുത്തുക

  • The Goo Goo Birdies (1999)
  • Goo Goo Birdie Stories (2000)
  • Adventures with Djigo (2003)
  • Big Deal Tina (2008)
  • A Private Eye’s Adventures in the Underworld (2009)
  • My Sweet Pathwalker (2009)
  • Countess Bathory (2010)
  • Blood of Kings (2011)
  • Max (2012)
  • The Labakan's needle (2013)
  • A Tale of the Magic Flute (2013)
  • Be My Friend (2015)
  • What Sorcery Had Snow (2015)
  • Chronos (2016)

പുരസ്‌കാരങ്ങൾ തിരുത്തുക

  • 1995ൽ യുനെസ്‌കോ അവാർഡ്
  • 2005ൽ യൂറോപ്പിലെ യക്ഷിക്കഥാ മത്സരത്തിൽ മൂന്നാം സ്ഥാനം
  • 2006ൽ ചിൽഡ്രൻ ബുക്ക് കൈയെഴുത്ത് പ്രതി മത്സരത്തിൽ മൈ സ്വീറ്റ് പാത്ത് വാക്കറിന് പുരസ്‌കാരം
  • 2010 – The annual Hristo G. Danov award nominee, Book of the Year category
  • 2010 – The annual Konstantin Konstantinov award winner, Author of the Year category
  • 2010 – The annual P.R. Slaveykov - Contribution to the Bulgarian Literature award winner
  • 2011 – The annual Hristo G. Danov award nominee, Book of the Year category
  • 2012 - The annual The Golden Apple award nominee
  • 2012 – The Child Honorary Diploma for lifetime contribution to the happy childhood of Bulgarian children
  • 2015 – The annual Hristo G. Danov award nominee, Book of the Year category
  • 2015 - The Quill Award winner, Children's Book of the Year category
  • 2016 - The Magic Pearl National Children's Choice Awards
  • 2017 - Astrid Lindgren Memorial Award (ALMA)ന് നാമനിർദ്ദേശം [2]

അവലംബം തിരുത്തുക

  1. Биографична справка за Юлия Спиридонова на сайта на издателство „Ентусиаст“ Archived 2019-05-29 at the Wayback Machine..
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-11-25. Retrieved 2017-04-06.