റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ജൂനിപെറോ സെറ എന്നറിയപ്പെടുന്ന മിഗേൽ ജോസ് സെറ (നവംബർ 24, 1713 – ഓഗസ്റ്റ് 28, 1784). ദെവത്തിന്റെ വിദൂഷകൻ എന്നാണ് ജുനിപെറോ എന്ന വാക്കിന്റെ അർത്ഥം.

വിശുദ്ധ ജൂനിപെറോ സെറ
Junípero Serra at age 61,
ten years before his death.
Confessor
ജനനം(1713-11-24)നവംബർ 24, 1713
Petra, Majorca, സ്പെയിൻ
മരണംഓഗസ്റ്റ് 28, 1784(1784-08-28) (പ്രായം 70)
at Mission San Carlos Borromeo de Carmelo in കാലിഫോർണിയ
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടത്സെപ്റ്റംബർ 25, 1988, റോം by ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
പ്രധാന തീർത്ഥാടനകേന്ദ്രംMission San Carlos Borromeo de Carmelo in Carmel, California
ഓർമ്മത്തിരുന്നാൾജൂലൈ 1
മദ്ധ്യസ്ഥംVocations

ജീവിതരേഖ തിരുത്തുക

1713 - ൽ സ്പെയിനിലെ പെട്രയിൽ ജനിച്ചു[1]. പാൽമയിലുള്ള ഫ്രാൻസീഷ്യൻ സർവകലാശാലയിൽ പതിനഞ്ചാം വയസിൽ അദ്ദേഹം പഠനത്തിനായി ചേർന്നു[1]. തുടർന്ന് പതിനേഴാം വയസ്സിൽ സന്യാസസമൂഹത്തിൽ അംഗമായി. 1737-ലാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ലുല്ലിയൻ സർവകലാശാലയിൽ ഫിലോസഫി, തിയോളജി എന്നീ വിഷയങ്ങളിൽ അധ്യാപകവൃത്തിയും അദ്ദേഹം നിർവഹിച്ചിരുന്നു. തുടർന്ന് 1749-ൽ നോർത്ത് അമേരിക്കയുടെ പടിഞ്ഞാറേ മേഖലയിൽ പ്രേഷിത പ്രവർത്തനങ്ങൾക്കായി ജൂനിപെറോ അമേരിക്കയിലേക്ക് അയക്കപ്പെട്ടു[1]. ദുരിതങ്ങൾ നിറഞ്ഞതായിരുന്നു അവിടെ ജൂനിപെറോയുടെ ജീവിതം. കൊതുക് പകർത്തിയ രോഗാണുക്കൾ മൂലം കാലിൽ വീക്കമുണ്ടായി തളർച്ച ബാധിക്കുകയും നടക്കുവാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തു. ഒപ്പം ആസ്മ മൂലവും അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂർണ്ണമായി. ഈ കഷ്ടതകൾ ജീവിതാന്ത്യം വരെ അദ്ദേഹത്തെ പിന്തുടർന്നിരുന്നു.

ജൂനിപെറോ മെക്സിക്കൻ പ്രദേശങ്ങളിലുള്ള സന്യാസസമൂഹങ്ങളുടെ ചുമതലയും ഈ കാലയളവിൽ ഏറ്റെടുത്തു. ആകെ 21 സന്യാസസമൂഹങ്ങൾക്ക് അദ്ദേഹം രൂപം നൽകി. പ്രവർത്തനമേഖലയിലുള്ള ജനങ്ങളെ ജൂനിപെറോ യൂറോപ്യൻ ശൈലിയാർന്ന കൃഷിരീതികളും കരകൗശലവിദ്യകളും അഭ്യസിപ്പിച്ചു[2].

കാലിഫോർണിയയിൽ വച്ച് 1784-ൽ വിശുദ്ധ ജൂനിപെറോ സെറ അന്തരിച്ചു. 1988 സെപ്റ്റംബർ 25-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെവിശുദ്ധനായി പ്രഖ്യാപിച്ചു[3].

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Blessed Junípero Serra". Archived from the original on 2011-09-28. Retrieved 2011-09-23.
  2. Father Junipero Serra
  3. Blessed Junipero Serra

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജൂനിപെറോ_സെറ&oldid=3931187" എന്ന താളിൽനിന്ന് ശേഖരിച്ചത്