ജൂഡിത്ത് ആന്റ് ഹെർ മെയ്ഡ്സെർവെന്റ് (ഡിട്രോയിറ്റ്)

ഇറ്റാലിയൻ ബറോക്ക് ആർട്ടിസ്റ്റ് ആർട്ടെമിസിയ ജെന്റിലേച്ചിയുടെ മൂന്ന് പെയിന്റിംഗുകളിൽ ഒന്നാണ് ജൂഡിത്ത് ആന്റ് ഹെർ മെയ്ഡ്സെർവെന്റ്. ജൂഡിത്തിന്റെയും ഹോളോഫെർണസിന്റെയും ബൈബിൾ കഥ വിവരിക്കുന്നതാണ് ഈ ചിത്രം.[1]1620 കളിൽ ചിത്രീകരിച്ച ഈ പ്രത്യേക ചിത്രം ഇപ്പോൾ ഡെട്രോയിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സിൽ സംരക്ഷിച്ചിരിക്കുന്നു.[2] ഡ്യൂട്ടെറോകാനോനിക്കൽ ജുഡിത്തിന്റെ പുസ്തകത്തിൽ നിന്നാണ് ഈ വിവരണം എടുത്തത്. അതിൽ ജൂഡിത്ത് ജനറൽ ഹോളോഫെർണസിനെ വശീകരിച്ച് കൊലപ്പെടുത്തുന്നു. ഈ കൃത്യമായ നിമിഷം, കൊലപാതകം കഴിഞ്ഞ് നിമിഷങ്ങൾക്കകം വേലക്കാരി മുറിച്ചെടുത്ത തല ഒരു ബാഗിൽ പൊതിയുന്നത് ജൂഡിത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഈ വിഷയത്തിന്റെ മറ്റ് രണ്ട് പെയിന്റിംഗുകൾ അവരുടെ കരിയറിൽ നേരത്തെ പൂർത്തിയാക്കിയിരുന്നു, ഇപ്പോൾ നേപ്പിൾസിലെ മ്യൂസിയോ ഡി കപ്പോഡിമോണ്ടെയിലും കാൻസിലെ മ്യൂസി ഡി ലാ കാസ്ട്രെയിലും ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.[3]

Judith and Maidservant with Head of Holofernes
Artistആർട്ടമേസ്യാ ജെന്റിലെസ്കി Edit this on Wikidata
Yearc. 1623–1625
Mediumഎണ്ണച്ചായം, canvas
Dimensions72.44 in (1,840 mm) × 55.75 in (1,416 mm)
Accession No.52.253 Edit this on Wikidata

രചനയിലെ ശിരച്ഛേദം നടത്തുന്നതും, സ്ത്രീ രൂപങ്ങളുടെ മൊത്തത്തിലുള്ള പ്രാതിനിധ്യം എന്നിവ കലാകാരൻ സ്വയം ഏതെങ്കിലും തരത്തിൽ ബന്ധിപ്പിക്കപ്പെടുമെന്ന് അനുമാനിക്കപ്പെടുന്നു.[4] ആർട്ടെമിസിയ ജെന്റിലേച്ചിയുടെയും അവരുടെ പിതാവ് ഒറാസിയോയുടെയും എക്സിബിഷനുമായി ബന്ധപ്പെട്ട 2001 ലെ കാറ്റലോഗ് "ആർട്ടെമിസിയയുടെ ഏറ്റവും മികച്ച രചനയായി ചിത്രം പൊതുവെ അംഗീകരിക്കപ്പെടുന്നു" എന്ന് അഭിപ്രായപ്പെടുന്നു.[1]

ഉറവിടം തിരുത്തുക

ഇറ്റലിയിലെ റോമിലെ അലസ്സാൻഡ്രോ മൊറാൻഡോട്ടി, ന്യൂയോർക്കിലെ അഡോൾഫ് ലോവി എന്നിവരുടെ സഹഉടമസ്ഥതയിലുള്ള ഈ ചിത്രം 1952-ൽ ബ്രാങ്കാസിയോ രാജകുമാരന്റെ കൈവശമായിരുന്നു. ഈ സമയത്തിന് മുമ്പായി ഉടമസ്ഥാവകാശം എവിടെയായിരുന്നെന്ന് അറിയില്ല. അതേ വർഷം തന്നെ ലെസ്ലി എച്ച്. ഗ്രീൻ ഈ ചിത്രം വാങ്ങി മിഷിഗനിലെ ഡിട്രോയിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിന് സമ്മാനമായി നൽകി.[2]

ഡേറ്റിംഗും ആട്രിബ്യൂഷനും തിരുത്തുക

കാരവാഗെസ്‌ക് സാങ്കേതികതയും ഘടനയും കാരണം ആർടെമിസിയയുടേതാണ് ഈ ചിത്രം എന്നു കരുതുന്നു[4].അതേ ബറോക്ക് കലാകാരൻ കാരവാജിയോയുടെ ചിത്രങ്ങൾ പിന്തുടർന്നിട്ടും, ആർട്ടെമിസിയയും അവരുടെ അച്ഛനും അവരുടെതായ സ്വതന്ത്ര ശൈലികൾ വികസിപ്പിച്ചെടുത്തു.[1]ആർട്ടിമിസിയയുടെ ജൂഡിത്ത് അഗോസ്റ്റിനോ ടാസിക്കെതിരായ ബലാത്സംഗ വിചാരണയിലേക്ക് തിരിച്ചുപോയതിന് പിന്നിൽ ആഴമേറിയ അർത്ഥമുണ്ടെന്ന് കലാകാരന്റെ വ്യാഖ്യാനത്തിന്റെ വ്യക്തമായ സ്വഭാവം സാഹിത്യകാരന്മാർ വിശ്വസിക്കുന്നതിലേയ്ക്ക് നയിക്കാൻ കാരണമായി.[4]ആർട്ടെമിസിയ ഈ സമയത്ത് ഇറ്റലിക്ക് ചുറ്റും സഞ്ചരിച്ചിരുന്നതിനാൽ കൃത്യമായ പൂർത്തീകരണതീയതി ചർച്ചാവിഷയമാണ്.[1][4]

കലാപരമായ പശ്ചാത്തലം തിരുത്തുക

അക്കാലത്തെ വനിതാ കലാകാരികളുടെ ഇടയിൽ സാധാരണമായിരുന്ന സ്റ്റിൽ ലൈഫ് പെയിന്റിംഗുകളും ചായാചിത്രങ്ങളും രചിക്കാൻ ജെന്റിലേച്ചി പരിശീലിച്ചു. ഇതിനുപുറമെ, ബൈബിൾ, പുരാണ കഥകളിൽ നിന്ന് ഉരുത്തിരിഞ്ഞ ചരിത്ര രചനകളിലും അവർ താൽപര്യം വളർത്തി.[3] ആ കാലഘട്ടത്തിലെ സാമൂഹിക പ്രതീക്ഷകളാൽ ഉചിതമെന്ന് കരുതപ്പെടുന്നതിനാൽ വനിതാ കലാകാരികളെ പെയിന്റ് ചെയ്യുന്നതിനുള്ള പ്രത്യേക വിഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ചായാചിത്രങ്ങൾ, നിശ്ചലജീവിതം, ചരിത്രചിത്രങ്ങൾ എന്നിവ നിർമ്മിക്കാൻ ജെന്റിലേച്ചിയെ അവരുടെ അച്ഛനും മറ്റ് കലാകാരന്മാരും അഭ്യസിപ്പിച്ചു. പ്രത്യേകിച്ചും സദ്‌ഗുണമുള്ള അവിവാഹിതയായ സ്ത്രീ എന്ന നിലയിൽ നഗ്ന മോഡലുകളുടെ ശരീരഘടനയെക്കുറിച്ച് പഠിക്കുന്നത് സ്ത്രീകൾക്ക് മുഷിച്ചിലുണ്ടായി. സ്ത്രീ കലാകാരൻ സ്വന്തം ശരീരം കണ്ണാടിയിൽ ഒരു റഫറൻസായി ഉപയോഗിച്ചിരിക്കാമെന്ന ആശയത്തിൽ നഗ്നമായ സ്ത്രീ രൂപ നിർമ്മാണത്തിന് പ്രാധാന്യം നൽകുന്ന ജെന്റിലേച്ചിയുടെ ചിത്രങ്ങളെ ചരിത്രകാരന്മാർ വിശകലനം ചെയ്തതായി സൂസൻ ഡിക്സൺ അഭിപ്രായപ്പെടുന്നു.[5]അവരുടെ റോമൻ ജന്മനഗരത്തിലെ ലിംഗാധിഷ്ഠിത പരിമിതികളും ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു അമ്മയുടെ അഭാവവും ജെന്റിലേച്ചിയുടെ താൽപ്പര്യത്തിനും ശക്തമായ സ്ത്രീ രൂപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായിച്ചതായി കണക്കാക്കപ്പെടുന്നു.[6]എലിസബത്ത് ക്രോപ്പറിൽ നിന്നുള്ള അനുമാനങ്ങൾ, ജെന്റിലേച്ചി സ്ത്രീരൂപങ്ങളെ കൂടുതൽ വീരോചിതമായ വെളിച്ചത്തിൽ വരച്ചതായും ഈ സ്ത്രീകൾക്ക് ദുരന്തത്തിന്റെയും സങ്കടത്തിന്റെയും സവിശേഷതകൾ ആരോപിക്കുന്നുവെന്നും അവരുടെ പ്രവർത്തനങ്ങളെ ഒരു നൈതിക വീക്ഷണകോണിൽ നിന്ന് ന്യായീകരിക്കുന്നുവെന്നും വാദിക്കുന്നു.[6]

ചിത്രകാരിയെക്കുറിച്ച് തിരുത്തുക

 
Artemisia Gentileschi, Self-Portrait as the Allegory of Painting, 1638–9, Royal Collection (the painting may be a self-portrait)

ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[7]

കുറിപ്പുകൾ തിരുത്തുക

  1. 1.0 1.1 1.2 1.3 Christiansen, Keith; Mann, Judith Walker (2001-01-01). Orazio and Artemisia Gentileschi (in English). New York; New Haven: Metropolitan Museum of Art ; Yale University Press. pp. 368–370. ISBN 1588390063.{{cite book}}: CS1 maint: unrecognized language (link)
  2. 2.0 2.1 "Artemisia Gentileschi: Judith and Maidservant with the Head of Holofernes (52.253) — The Detroit Institute of Arts". www.dia.org. Retrieved 2017-03-12.
  3. 3.0 3.1 Locker, Jesse M. (2015). Artemisia Gentileschi: The Language of Painting. New Haven, Yale University Press. ISBN 9780300185119.{{cite book}}: CS1 maint: location missing publisher (link)
  4. 4.0 4.1 4.2 4.3 Garrard, Mary D.,. Artemisia Gentileschi : the image of the female hero in Italian Baroque art. Princeton, NJ. ISBN 0-691-04050-8. OCLC 17727236.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  5. Dixon, Susan M.; Cavazzini, Patrizia (2008). "Artemisia in Her Father's House". Italian Baroque Art. Blackwell Publisher. pp. 98–112. ISBN 978-1-4051-3967-0.
  6. 6.0 6.1 Cropper, Elizabeth (Winter 1989). "Artemisia Gentileschi: The Image of the Female Hero in Italian Baroque Art. by Mary D. Garrard". Renaissance Quarterly. The University of Chicago Press. 42 (4): 864–866. doi:10.2307/2862303 – via JSTOR.
  7. Bissell, Ward R. Artemisia Gentileschi and the Authority of Art: Critical Reading and Catalogue Raisonne. University Park: The Pennsylvania State University Press,1999.

അവലംബം തിരുത്തുക

വിദഗ്ദ്ധ പുസ്തകങ്ങളും ലേഖനങ്ങളും തിരുത്തുക

  • Apostolos-Cappadona, Diane. "Costuming Judith in Italian Art of the Sixteenth Century". The Sword of Judith: Judith Studies Across the Disciplines. Open Book Publishers, 2010.
  • Christiansen, Keith; Mann, Judith Walker. Orazio and Artemisia Gentileschi. Yale University Press, 2001.
  • Cropper, Elizabeth. "Artemisia Gentileschi: The Image of the Female Hero in Italian Baroque Art by Mary D. Garrard". Renaissance Quarterly. The University of Chicago Press, 1989.
  • Dixon, Susan M.; Cavazzini, Patrizia. "Artemisia in Her Father's House". Italian Baroque Art. Blackwell Publisher, 2008.
  • Garrard, Mary D. Artemisia Gentileschi: The Image of the Female Hero in Italian Baroque Art. New Jersey: Princeton University Press, 1989.
  • Locker, Jesse. Artemisia Gentileschi: The Language of Painting. New Haven: Yale University Press, 2015.
  • Richardson, E. P. "A Masterpiece of Baroque Drama". Bulletin of the Detroit Institute of Arts. The University of Chicago Press, 1952–1953.