ജുഗ്നു
കാൺപുർ ഐ.ഐ.ടി. യിൽ നിർമിച്ച കുഞ്ഞൻ ഉപഗ്രഹമാണ് ജുഗ്നു (Hindi: जुगनू). പ്രളയം, വരൾച്ച തുടങ്ങിയവ മുൻകൂട്ടി അറിയാനും ദുരിതാശ്വാസപ്രവർത്തനത്തിനും ലക്ഷ്യമിട്ടാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചിട്ടുള്ളത്.
സംഘടന | IIT Kanpur |
---|---|
പ്രധാന ഉപയോക്താക്കൾ | ISRO (LSP) |
ഉപയോഗലക്ഷ്യം | Remote Sensing Technology |
വിക്ഷേപണ തീയതി | 12 October 2011 |
വിക്ഷേപണ വാഹനം | PSLV-CA C18 |
വിക്ഷേപണസ്ഥലം | Satish Dhawan |
COSPAR ID | 2011-058B |
പിണ്ഡം | 3 കിലോഗ്രാം (110 oz) |
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ | |
ഭ്രമണപഥം | LEO |
2011 ഒക്ടോബർ 12ന് ഇന്ത്യ-ഫ്രാൻസ് സംയുക്ത സംരംഭമായ ‘മേഘാ-ട്രോപിക്സ്’ ഉപഗ്രഹത്തോടൊപ്പം ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി-18 റോക്കറ്റ് ഈ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. മൂന്ന് കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന്റെ ആയുസ്സ് ഒരു വർഷമാണ്. താഴ്ന ഭൂസ്ഥിര ഭ്രമണപഥത്തിൽ ഇത് ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുന്നു. 2008ലാണ് ഈ ചെറു ഉപഗ്രഹനിർമ്മാണത്തിന് ഐഎസ്ആർഒയും കാൺപുർ ഐഐടിയും ധാരണാപത്രം ഒപ്പിട്ടത്. [1]
അവലംബം
തിരുത്തുക- ↑ ജുഗ്നു കുതിപ്പിനൊരുങ്ങി: ദേശാഭിമാനി, retrieved 2011 നവംബർ 14
{{citation}}
: Check date values in:|accessdate=
(help)