ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ

ആൻഡ്ര്യൂസ് ലോയ്ഡ് വെബ്ബറും ടിം റൈസും ചേർന്നെഴുതിയ റോക്ക് ഓപ്പറ നാടകമാണ് ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ. യേശുക്രിസ്തുവിന്റെ അവസാനത്തെ ഏഴ് ദിവസമാണ് നാടകത്തിൽ പറയുന്നത്.[1]

ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ
പ്രമാണം:Jcs us cover.png
ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ 1970 ലെ ആൽബം കവർ
Musicആൻഡ്ര്യൂസ് ലോയ്ഡ് വെബ്ബർ
Lyricsടിം റൈസ്
Productions
  • 1970 Concept album
  • 1971 Broadway
  • 1972 West End
  • 1973 film
  • 1977 Broadway
  • 1977 US Tour
  • 1992 US Tour
  • 1996 West End
  • 1998 UK Tour
  • 2000 Broadway
  • 2001 UK Tour
  • 2002 US Tour
  • 2004 UK Tour
  • 2006 US Tour
  • 2008 UK Tour
  • 2012 Broadway
  • 2012–2013 UK Arena Tour
  • 2015 UK Tour

കേരളത്തിലെ വിലക്ക്

തിരുത്തുക

മേരി റോയി നടത്തുന്ന കോട്ടയം കഞ്ഞിക്കുഴിയിലെ ‘പള്ളിക്കുടം’ സ്കൂളിൽ നാടകം അവതരിപ്പിക്കാനിരിക്കെ നാടകം ജില്ലാ ഭരണകൂടം നിരോധിച്ചു.[2] നാടകത്തിൽ കുരിശിൽ തറക്കാൻ കൊണ്ടുപോകുന്നതിന് മുമ്പായി മഗ്ദലനമറിയം യേശുവിനെ ആശ്വസിപ്പിക്കുന്ന രംഗമുണ്ടായിരുന്നു. സുഹൃത്തിനെപോലെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന രംഗം തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കത്തോലിക്ക, സി.എസ്.ഐ വൈദികർ രംഗത്തത്തെിയതിനെ തുടർന്ന്, 1990ൽ കോട്ടയം ജില്ലയിൽ കലക്ടറായിരുന്ന അൽഫോൺസ് കണ്ണന്താനം പ്രദർശനാനുമതി നിഷേധിച്ചു. നാടകം ക്രിസ്തുമതത്തിൻെറ അടിസ്ഥാനവിശ്വാസങ്ങൾക്കെതിരാണെന്നും വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുമെന്നും 1991ൽ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. വിലക്കിനെതിരെ ഫാ. എബ്രഹാം വെള്ളംതടത്തിൽ 2004ൽ നൽകിയ ഹരജിയും ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. തുടർന്ന് 2004ൽ ഫാദർ‌ സുപ്രീം കോടതിയെ സമീപിച്ചു. 2015 ൽ ഈ വിലക്ക് സുപ്രീംകോടതി നീക്കി. സ്കൂളിലെ വിദ്യാർഥികൾക്ക് മാത്രമായി നാടകം അവതരിപ്പിക്കാൻ സുപ്രീംകോടതി പ്രത്യേക ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു. [3]

അവലംബങ്ങൾ

തിരുത്തുക
  1. "ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ നാടകത്തിന്റെ നിരോധനം നീക്കി". news.keralakaumudi.com. Retrieved 10 ഏപ്രിൽ 2015.
  2. "അഭിമാനത്തോടെ മേരി റോയിയും ഫാ. എബ്രഹാമും". www.madhyamam.com. Retrieved 10 ഏപ്രിൽ 2015.[പ്രവർത്തിക്കാത്ത കണ്ണി]
  3. "'ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ' നാടകത്തിൻെറ വിലക്ക് നീക്കി". www.madhyamam.com. Retrieved 10 ഏപ്രിൽ 2015.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക