ബ്രോഡ്‍വേ നാടകവേദി

(Broadway theatre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിൽ ബ്രോഡ്‌വേ പാതയിൽ തിയേറ്റർ ഡിസ്ട്രിക്റ്റിലും ലിങ്കൺ സെന്ററിലുമായി സ്ഥിതിചെയ്യുന്നതും, ഒരോന്നിലും 500 അല്ലെങ്കിൽ അതിൽക്കൂടുതൽ സീറ്റുകളുള്ളതുമായ 41 പ്രൊഫഷണൽ നാടക വേദികളാണ് ബ്രോഡ് വേ നാടകവേദി (ലളിതമായി ബ്രോഡ്‍വേ) എന്നറിയപ്പെടുന്നത്.[1][2] ലണ്ടൻ നഗരത്തിലുള്ള വെസ്റ്റ്‌ എൻഡ് നാടക വേദികൾക്കൊപ്പം ഇവ ഇംഗ്ലീഷ് ഭാഷാലോകത്തെ ഏറ്റവും മികച്ച വാണിജ്യ നിലവാരത്തിലുള്ള തത്സമയ നാടക വേദിയായിട്ടാണ് കരുതപെടുന്നത്.[3]

മാൻഹട്ടനിലെ തിയേറ്റർ ഡിസ്ട്രിക്റ്റിൽ വെസ്റ്റ് 45 സ്ട്രീറ്റിലെ ജോൺ ഗോൾഡൻ തിയേറ്റർ, ബെർണാഡ് ബി. ജേക്കബ്സ് തിയേറ്റർ, ജെറാൾഡ് ഷോൻഫെൽഡ് തിയേറ്റർ, ബൂത്ത് തിയേറ്റർ എന്നിവ.

2013 ൽ ബ്രോഡ് വേയിൽ 119 കോടി ഡോളർ രൂപക്കുള്ള ടിക്കറ്റാണ് വിറ്റുപോയത്. 1.15 കോടി ആളുകൾ ഇവിടെ നാടകം കാണാനായി എത്തി എന്നാണു കണക്ക്.

  1. Pincus-Roth, Zachary. "Ask Playbill.com: Broadway or Off-Broadway—Part I". Playbill, February 7, 2008, accessed September 11, 2016
  2. Viagas, Robert. "Hudson Theatre Will Be Reopened as Broadway House". Playbill, December 16, 2015
  3. Naden, Corinne J. (2011). The Golden Age of American Musical Theatre: 1943-1965 (in ഇംഗ്ലീഷ്). Scarecrow Press. p. 1. ISBN 9780810877344.
"https://ml.wikipedia.org/w/index.php?title=ബ്രോഡ്‍വേ_നാടകവേദി&oldid=3291375" എന്ന താളിൽനിന്ന് ശേഖരിച്ചത്