മണ്ണിന്റെ ഫലപുഷ്ടിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും മണ്ണിലെ ജീവാണുക്കളുടെ പ്രവർത്തനം കൂട്ടുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഒരു ജൈവവളമാണ് ജീവാമൃതം. ചാണകവും ഗോമൂത്രവും മറ്റ് വസ്തുക്കളും പുളിപ്പിച്ച് ആണ് ഇത് ഉണ്ടാക്കുന്നത്.[1]

തയ്യാറാക്കുന്ന വിധം

തിരുത്തുക

ജീവാമൃതം ഉണ്ടാക്കാൻ 1. 200 ലിറ്റർ വെള്ളം ടാങ്കിൽ നിറച്ച് അതിൽ 10 കിലോഗ്രാം നാടൻ പശുവിന്റെ ചാണകം, 2. 5-10 ലിറ്റർ ഗോമൂത്രം, 3. രണ്ടു കിലോഗ്രാംവീതം ശർക്കര(കറുത്തനിറമുള്ളത്),അല്ലെങ്കിൽ നാല് ലിറ്റർ കരിമ്പിൻ നീര് അല്ലെങ്കിൽ രണ്ട് ലിറ്റർ തേങ്ങാവെള്ളം. 4. പയർവർഗ്ഗ വിളകളുടെ മാവ് 2 കിലോ (മുതിര, വൻപയർ,തുവര,കടല,ഉഴുന്ന്) രണ്ടുപിടി കൃഷിഭൂമിയിലെ മണ്ണ്, അര കിലോഗ്രാം ചിതൽപ്പുറ്റിലെ മണ്ണ് എന്നിവ ചേർക്കുന്നു. തുടർന്ന് അതിൽ ഓരോ പിടി കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയും ചേർക്കുന്നു. തണലത്തുള്ള ഒരു ടാങ്കിലാണ് ഈ മിശ്രിതം സൂക്ഷിക്കുന്നത്. ദിവസവും മൂന്നുതവണ വീതം ഘടികാര ദിശയിൽ രണ്ട് മിനിറ്റ് ഇളക്കുക. രണ്ട് മുതല്‌ 7 ദിവസം വരെ തണലിൽ സൂക്ഷിക്കുന്നു അതിനു ശേഷം ഈ മിശ്രിതം പത്തിരട്ടി വെള്ളത്തിലെന്ന വണ്ണം നേർപ്പിച്ച് വിളകൾക്കു നൽകുക[അവലംബം ആവശ്യമാണ്].ഓരോ 20 മിനിറ്റിലും ഈ ലായനിൽ ഉള്ള സൂക്ഷ്മാണുജീവികളുടെ എണ്ണം ഇരട്ടിച്ച് ആർക്കും കണക്കാക്കാൻ പറ്റാത്തവിധത്തിൽ പെരുകിക്കൊണ്ടിരിക്കും.

സുഭാഷ് പാലേക്കർ എന്ന കൃഷിശാസ്ത്രജ്ഞന്റെ ചെലവില്ലാപ്രകൃതികൃഷിയിലെ പ്രധാന മിശ്രിതമാണ് ജീവാമൃതം. ഇത് ഉണ്ടാക്കാൻ നാടൻപശുവിന്റെ ചാണകവും നാടൻ പശുവിന്റെ ഗോമൂത്രവും വേണം.പത്തുകിലോ നാടൻ പശുവിന്റെ ചാണകം,പത്തുലിറ്റർ നാടൻപശുവിന്റെ ഗോമൂത്രം രണ്ടുകിലോ വെല്ലം,രണ്ടുകിലോ പയറുപൊടി, വരമ്പിലെ ഓരുപിടി മണ്ണ്, ഇരുനൂറ് ലിറ്റർ വെള്ളം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ജീവാമൃതം ഒരേക്കർ സ്ഥലത്ത് ഉപയോഗിക്കാൻ കഴിയുന്നതാണ്.

  1. "ജീവാമൃതം ഉണ്ടാക്കുന്ന വിധം, ഉപയോഗം, ഗുണം How to Prepare Jeevamrutham Organic Manure, Use and Benefits". 2021-02-28. Archived from the original on 2021-02-28. Retrieved 2021-02-28.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ജീവാമൃതം&oldid=3775972" എന്ന താളിൽനിന്ന് ശേഖരിച്ചത്