ജീബനാനന്ദ ദാസ്
ജീബനാനന്ദ ദാസ്' (ബംഗാളി: জীবনানন্দ দাশ) (18 ഫെബ്രുവരി 1899 – 22 ഒക്ടോബർ 1954) ബംഗാളി സാഹിത്യലോകത്ത് പ്രത്യേക മുദ്ര പതിപ്പിച്ചിട്ടുളള കവിയും കഥാകൃത്തുമാണ്. അന്തർമുഖനായിരുന്ന ജീബനാനന്ദ ദാസിൻറെ മരണശേഷമാണ് രചനകൾ മിക്കതും പ്രസിദ്ധീകരിക്കപ്പെട്ടതും പൊതു ജനശ്രദ്ധ പിടിച്ചു പറ്റിയതും [1]
ജീബനാനന്ദ ദാസ് | |
---|---|
ജനനം | 17 ഫെബ്രുവരി 1899 |
മരണം | 22 ഒക്ടോബർ 1954 | (പ്രായം 55)
തൊഴിൽ | സാഹിത്യകാരൻ |
ഭാഷ | ബംഗാളി |
പഠിച്ച വിദ്യാലയം | ബ്രജമോഹൻ കോളേജ് യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ട |
Genre | കവിത, നോവൽ, ചെറുകഥകൾ, നിരൂപണം |
പങ്കാളി | ലാബണ്യപ്രഭാ ദാസ് |
കുട്ടികൾ | മഞ്ജുശ്രീ ദാസ്, സമരാനന്ദ ദാസ് |
ജീവിതരേഖ
തിരുത്തുകഇന്ന് ബംഗ്ളാ ദേശിൽ ഉൾപ്പെടുന്ന ബാരിസാൽ ജില്ലയിൽ പദ്മാനദിയുടെ തീരത്തുളള ഒരു ഗ്രാമത്തിലാണ് 1899-ൽ ജീബനാനന്ദ ദാസ് ജനിച്ചത്. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന് 1919-ൽ ഇംഗ്ളീഷിൽ ബി.എ ബിരുദമെടുത്തു. പിന്നീട് 1920 മുതൽ 1927 വരെ കൊൽക്കത്ത സിറ്റി കോളേജിൽ അദ്ധ്യാപകനായിരുന്നു. 1925-ൽ ദേശബന്ധു സി. ആർ. ദാസിന്റെ നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിച്ചുകൊണ്ടുളള ദേശബന്ധൂർ പ്രയാണേ ( ദേശബന്ധുവിന്റെ വിയോഗത്തിൽ ) എന്ന കവിത ബംഗബാണി മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1927--ൽ അദ്ധ്യാപകജോലി നഷ്ടപ്പെട്ടശേഷം സ്ഥിരമായ വരുമാനം ഇല്ലാതിരുന്നതിനാൽ , ദാസ് ഏറെ ബുദ്ധിമുട്ടിയെങ്കിലും, അനവരതം എഴുതിക്കൊണ്ടേയിരുന്നു. 1930-ലാണ് ദാസ് ലാബണ്യയെ വിവാഹം കഴിച്ചത്. വൈവാഹികജീവിതം സ്വരച്ചേർച്ച ഇല്ലാത്തതായിരുന്നു എന്ന് സൂചനകളുണ്ട്. ദാസിന്റേത് അപകട മരണമായിരുന്നു. 1954-ൽ ട്രാമിനടിയിൽ പെട്ടാണ് ദാസ് മരിച്ചത്.
രചനകൾ
തിരുത്തുകരബീന്ദ്രനാഥ് ടാഗോർ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ രചനാശൈലിയാണ് ജീബനാനന്ദ ദാസിന്റേത് [2] [3], [4]
കവിതകൾ
തിരുത്തുക- ഝോരാ പലൊക് 1927.
- ധൂഷൊർ പാണ്ഡുലിപി 1936
- ബനലത സെൻ 1942
- മഹാപൃഥവി 1944 :
- ഷാട്ടി താരാർ തിമിർ 1948.
- ശ്രേഷ്ഠൊ കൊബിത,1954, .
- രൂപൊഷി ബംഗ്ളാ ( എഴുതിയത് 1934, മരണാനന്തര പ്രകാശനം 1957.)
- ബേള, അബേള, കാൽ ബേള മരണാനന്തര പ്രകാശനം 1961) ,
- സുദൊർശന (മരണാനന്തര പ്രകാശനം 1973)
- ആ ലോ പൃഥ്വി (മരണാനന്തര പ്രകാശനം 1981)
- മനോബിഹംഗം (മരണാനന്തര പ്രകാശനം 1979)
- അപ്രകാഷിത് ഏകന്നൊ (മരണാനന്തര പ്രകാശനം 1999)
നോവലുകൾ
തിരുത്തുക- മാല്യബാൻ (മരണാനന്തര പ്രകാശനം 1973)
- പൂർണ്ണിമ Purnima
- കല്യാണി
- ചാർജൊൻ
- ബൈഭവ്
- മൃണാൾ
- നിരുപം യാത്ര
- കാരു ബാഷൊണ
- ജീബൻ പ്രണാലി
- ബിരാജ്
- പ്രേതിനീർ
- സുതീർത്ഥ
- ബസ്മതീർ ഉപാഖ്യാൻ
ചെറുകഥകൾ
തിരുത്തുക- ആകാംക്ഷ-കാമൊനാർ ബിലാസ്
- സംഗൊ-നിസ്സൊംഗൊ
- രക്തൊമാങ്ഷൊ
- നിരുപം ജാത്ര
- ജമ്റുൾതൊല
- പാലിയേ ജേതേ
- മേയേമാനുഷ്
- പിസേബ്-നികേഷ്
- കൊഥാ ശൂദ്ധു കൊഥാ കൊഥാ, കൊഥാ a
- കയാഷാർ ഭീതൊർ മൃത്യൂർ ഷൊമയ്
- മേയേ മാനുഷേർ ഘ്രാണേ
- മാങ്ഷേർ കാടി
- ബിവിധോ ജീബൊൻ
- നകൊലേർ ഖേലായ്
- മാ ഹൊവാർ കൊനോ സാധ്
- പ്രേമിക് സ്വാമി
- മൊഹിഷേർ ഷീങ്ഗ്
- ബസോർ സോജ്യാർ പാഷേ
- താജേർ ഛൊബി
- സാരി
- ഹാഥേർ താഷ്
- ചാക്രി നെയ്
- കിന്നൊർലോക്
- ശീത് രാതേർ ഒന്ധകാരേ
- പൃഥ്ബിട ശിശുദേർ നൊയ്
- ജാദൂർ ദേഷ്
- ചയനോത്
- സോംനാഥ് ഒ ശ്രീമതി
- ബിലാസ്
- ഉപേക്ഷാർ ഷീത്
- ബോയി
- സാധാരൊൺ മാനുഷ്
- ബൃത്തേർ മതോ
അവലംബം
തിരുത്തുക- ↑ Jibananda Biographical Sketch
- ↑ Joy Goswami (2008). Nijer jibanananda. Pratibhas, Kolkata.
- ↑ ജീബനാനന്ദ
- ↑ Clinton B Seely (1990). A Poet Apart: A Literary Biography of the Bengali Poet Jibanananda Das, 1899-1954. Univ of Delaware Press. ISBN 978-0874133561.