ക്യാപ്റ്റൻ ഗൊരൂർ രാമസ്വാമി അയ്യങ്കാർ ഗോപിനാഥ് (ജനനം: നവംബർ 13, 1951)[2][3] ഒരു ഇന്ത്യൻ സംരംഭകനും,[4] എയർ ഡെക്കാൻ്റെ സ്ഥാപകനും, ഇന്ത്യൻ ആർമിയുടെ വിരമിച്ച ക്യാപ്റ്റനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമാണ്.[1][5][6]

ജി.ആർ. ഗോപിനാഥ്
ജി.ആർ. ഗോപിനാഥ് 2010 ൽ
വ്യക്തിഗത വിവരങ്ങൾ
ജനനം
ജി.ആർ. ഗോപിനാഥ്

(1951-11-13) 13 നവംബർ 1951  (73 വയസ്സ്)[1]
ഗൊരൂർ, മൈസൂർ സംസ്ഥാനം (ഇപ്പോൾ കർണാടക) ഇന്ത്യ
ദേശീയതഇന്ത്യൻ
അൽമ മേറ്റർ
അറിയപ്പെടുന്നത്എയർ ഡക്കാൻ സ്ഥാപകൻ
Military service
Allegiance ഇന്ത്യ
Rank ക്യാപ്റ്റൻ

ആദ്യകാല ജീവിതം

തിരുത്തുക

ജി.ആർ ഗോപിനാഥ് കർണ്ണാടക സംസ്ഥാനത്തെ ഹാസ്സൻ ജില്ലയിലെ ഗോറൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു തമിഴ് കുടുംബത്തിലാണ് ജനിച്ചു വളർന്നത്. ഒരു സ്കൂൾ അധ്യാപകൻ കൂടിയായിരുന്ന അച്ഛൻ ഗൊരൂർ രാമസ്വാമി അയ്യങ്കാർ, സ്കൂൾ സിസ്റ്റത്തോടുള്ള എതിർപ്പുമൂലം ഗോപിനാഥിനെ വീട്ടിൽ പഠിപ്പിക്കാൻ തീരുമാനിച്ചു.[1] അതിനാൽ അദ്ദേഹം കന്നഡ മീഡിയം സ്‌കൂളിൽ ചേരുന്ന വളരെ വൈകിയാണ്, ഉടൻ തന്നെ അദ്ദേഹം സ്റ്റാൻഡേർഡ് 5-ൽ ചേർന്നു. 1962-ൽ ഗോപിനാഥ് പ്രവേശന പരീക്ഷ പാസായി ബീജാപ്പൂരിലെ സൈനിക് സ്‌കൂളിൽ ചേർന്നു. എൻഡിഎ പ്രവേശന പരീക്ഷകളിൽ വിജയിക്കാൻ ഗോപിനാഥിനെ ഈ സ്കൂൾ പഠനകാലം സഹായിക്കുകയും തയ്യാറാക്കുകയും ചെയ്തു.

3 വർഷത്തെ കഠിനമായ പരിശീലനത്തിന് ശേഷം ഗോപിനാഥ് പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അദ്ദേഹം ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടി.[1]

സെനിക പഠന ശേഷം, ഇന്ത്യൻ ആർമിയിൽ ചേർന്ന ഗോപിനാഥ് ക്യാപ്റ്റൻ പദവിയിൽ വരെ എത്തി. 28-ആം വയസ്സിൽ സായുധ സേനയിൽ നിന്ന് വിരമിച്ചതിന് ശേഷം, അദ്ദേഹം പാരിസ്ഥിതികമായി സുസ്ഥിരമായ ഒരു സെറികൾച്ചർ ഫാം സ്ഥാപിച്ചു; അദ്ദേഹത്തിൻ്റെ നൂതനമായ രീതികൾ 1996-ൽ റോലെകസ് അവാർഡ് അദ്ദേഹത്തിന് നേടിക്കൊടുത്തു. തുടർന്ന് അദ്ദേഹം മലനാട് മൊബൈക്സ് (എൻഫീൽഡ് ഡീലർഷിപ്പ്) ആരംഭിക്കുകയും ഹാസനിൽ ഒരു ഹോട്ടൽ തുറക്കുകയും ചെയ്തു.[7]

1997-ൽ അദ്ദേഹം എയർഫോഴ്‌സിൽ ഉണ്ടായിരുന്ന തൻ്റെ രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ഡെക്കാൻ ഏവിയേഷൻ എന്ന ചാർട്ടർ ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചു. 2003-ൽ, ഗോപിനാഥ് ചിലവ് കുറഞ്ഞ വിമാനയാത്രാ കമ്പനിയായ എയർ ഡെക്കാൻ സ്ഥാപിച്ചു; എയർ ഡെക്കാൻ 2007-ൽ കിംഗ്‌ഫിഷർ എയർലൈൻസുമായി ലയിച്ചു. 2009-ൽ അദ്ദേഹം ചരക്ക് വിമാന ബിസിനസ്സായ ഡെക്കാൻ 360 സ്ഥാപിച്ചു. 2013 ജൂലൈയിൽ, ദുബായ് ആസ്ഥാനമായുള്ള യുണൈറ്റഡ് ഏവിയേഷൻ സർവീസസും (യുഎഎസ്) എം/എസ് പട്ടേൽ ഇൻ്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് (പിഐഎൽ) പ്രൈവറ്റ് ലിമിറ്റഡും സമർപ്പിച്ച ഹർജികളുടെ അടിസ്ഥാനത്തിൽ കർണാടക ഹൈക്കോടതി ഡെക്കാൻ 360  പിരിച്ചുവിടാൻ ഉത്തരവിട്ടു.[8]

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഗോപിനാഥ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014-ൽ അദ്ദേഹം ആം ആദ്മി പാർട്ടിയുടെ ടിക്കറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു.[9]

പുരസ്കാരങ്ങളും ബഹുമതികളും

തിരുത്തുക
  • 1996 - എൻ്റർപ്രൈസിനുള്ള റോളക്സ് അവാർഡ്[10]
  • 2005 - രാജ്യോത്സവ അവാർഡ് (കർണ്ണാടക)[11]
  • 2007 - ഷെവലിയർ ഡി ലാ ലെജിയോൺ ഡി ഹോണൂർ (ഫ്രാൻസ്)[1]
  • പേഴ്സണാലിറ്റി ഓഫ് ദ ഡിക്കേഡ് അവാർഡ് (കെ.ജി. ഫൗണ്ടേഷൻ)[12]
  • സർ എം വിശ്വേശ്വരയ്യ മെമ്മോറിയൽ അവാർഡ് (ഫെഡറേഷൻ ഓഫ് കർണാടക ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി)[12]

സമകാലിക സംസ്കാരത്തിൽ

തിരുത്തുക

2020-ൽ പുറത്തിറങ്ങിയ ഇന്ത്യൻ തമിഴ് ഭാഷാ ചിത്രം സൂരറൈ പോട്ര്‌ ഗോപിനാഥിൻ്റെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചലച്ചിത്രമാണ്. അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പായ സിംപ്ലി ഫ്ലൈ: എ ഡെക്കാൻ ഒഡീസിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചലച്ചിത്രം.[13]

  1. 1.0 1.1 1.2 1.3 1.4 Pathak, Nilima (8 April 2011). "Adopting a revolutionary approach". Gulf News. Retrieved 1 May 2012.
  2. "GR Gopinath: Latest News & Videos, Photos about GR Gopinath | The Economic Times". The Economic Times. Retrieved 2020-11-12.
  3. The Unstoppable Indians: Capt. G R Gopinath, founder, Air Deccan (Aired: March 2009) (in ഇംഗ്ലീഷ്), archived from the original on 2021-12-19, retrieved 2020-01-20
  4. Srikar Muthyala (29 September 2015). "The List of Great Entrepreneurs of India in 2015". MyBTechLife. Archived from the original on 2016-01-14.
  5. Bengaluru, Sudha Narasimhachar (1 May 2012). "Adored by millions, Capt Gopinath is a man of many faces". The Weekend Leader. Retrieved 1 May 2012.
  6. "Captain G R Gopinath: Founder of Air Deccan". Matpal.com. 8 February 2012. Archived from the original on 2013-04-27. Retrieved 1 May 2012.
  7. Simply Fly : A Deccan Odyssey. 9 May 2011. ISBN 978-93-5029-155-9.
  8. "It's curtains for Deccan 360". The Hindu. 2013-07-14. Retrieved 2016-01-07.
  9. ET Bureau 27 Mar 2009, 04.30am IST. "Captain Gopinath to fight LS elections - timesofindia-economictimes". Articles.economictimes.indiatimes.com. Archived from the original on 2014-02-02. Retrieved 2016-01-07.{{cite web}}: CS1 maint: numeric names: authors list (link)
  10. Rolex awards for Enterprise Archived 2010-09-21 at the Wayback Machine.
  11. "Karnataka / Bangalore News : 127 persons get Rajyotsava Award". The Hindu. 2005-10-30. Archived from the original on 2008-01-31. Retrieved 2015-11-17.
  12. 12.0 12.1 "Captain Gopinath". Indian Heroes. Retrieved 1 May 2012.
  13. "Sudha Kongara invested 10 years for Soorarai Pottru: Suriya". Sify. Archived from the original on 25 June 2021. Retrieved 25 June 2021.
"https://ml.wikipedia.org/w/index.php?title=ജി.ആർ._ഗോപിനാഥ്&oldid=4136089" എന്ന താളിൽനിന്ന് ശേഖരിച്ചത്