ജിസാൻ
ദക്ഷിണ സൗദി അറേബ്യയിലെ യെമൻ അതിർത്തിക്കടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ജിസാൻ (അറബി: جازان jazān). ചെങ്കടൽ മേഖലയിലെ പ്രധാന മൽസ്യബന്ധന മേഖലയാണ് ജിസാൻ ഫിഷിങ് ഹാർബർ. ചെങ്കടൽ തീരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ജിസാൻ പ്രദേശം സൗദി അറേബ്യയിലെ പ്രധാന കാർഷിക മേഖല കൂടിയാണ്. 2010 -ലെ കണക്കെടുപ്പ് പ്രകാരം 15 ലക്ഷം ജനങ്ങൾ ഇവിടെ വസിക്കുന്നു.
Jizan جازان | |
---|---|
Coordinates: 16°53′21″N 42°33′40″E / 16.88917°N 42.56111°E | |
Country | Saudi Arabia |
Region | Jizan Region |
• Governor / Emir | HRH Prince Mohammed Bin Nasser Bin Abdulaziz Al-Saud |
ഉയരം | 40 മീ(130 അടി) |
(2012) | |
• ആകെ | 1,05,193 |
സമയമേഖല | UTC+3 (AST) |
വെബ്സൈറ്റ് | www |
ജിസാൻ സാമ്പത്തിക നഗരം
തിരുത്തുകജിസാൻ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ വടക്കു പടിഞ്ഞാറായിട്ടാണ് 100 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഉള്ള ജിസാൻ സാമ്പത്തിക നഗരം പണി പൂർത്തിയായി വരുന്നത്[1] സൗദി അറേബ്യയുടെ വികസന ഭൂപടത്തിൽ തന്നെ നാഴികല്ലായി മാറുന്ന ഇവിടെ കാർഷികോത്പന്നങ്ങളുടെ പാക്കിങ്, വിതരണം, മത്സ്യോത്പന്ന കയറ്റുമതി, വാണിജ്യ സാംസ്‌കാരിക കേന്ദ്രങ്ങൾ, ആരോഗ്യ - വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ നിലവിൽ വരും[2]. അത്യാധുനിക എണ്ണ സംസ്‌കരണ കേന്ദ്രം, പെട്രൊകെമിക്കൽ കോംപ്ലക്‌സ്, അഞ്ചു ലക്ഷം ടൺ ഇരുമ്പ് സംസ്‌കരിക്കാൻ കഴിയുന്ന ഇരുമ്പുത്പാദന കേന്ദ്രം, അലൂമിനിയം റിഫൈനറി, അഗ്രോ ഇൻഡസ്ട്രിയൽ സ്ഥാപനങ്ങൾ തുടങ്ങിയവ ഉണ്ടാകും. ഇവയ്‌ക്കെല്ലാം പുറമെ മൂന്നു ലക്ഷം പേർക്ക് പാർപ്പിട സൗകര്യവും ഇവിടെ വിഭാവനം ചെയ്യുന്നുണ്ട്. മുന്നിൽ രണ്ടു ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന ഇൻഡസ്ട്രിയൽ പാർക്കാണ് സിറ്റിയുടെ കേന്ദ്രം. ഇതോടെ വൻ വ്യവസായ സ്ഥാപനങ്ങളുടെ കേന്ദ്രമായി ഇതു മാറുമെന്ന് കണക്കൂട്ടുന്നു[3].
കാലാവസ്ഥ
തിരുത്തുകജിസാൻ പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °F (°C) | 88 (31) |
91 (33) |
93 (34) |
96 (36) |
98 (37) |
102 (39) |
104 (40) |
103 (39) |
102 (39) |
96 (36) |
92 (33) |
90 (32) |
96.3 (35.8) |
പ്രതിദിന മാധ്യം °F (°C) | 79 (26) |
81 (27) |
82 (28) |
86 (30) |
90 (32) |
92 (33) |
94 (34) |
92 (33) |
92 (33) |
88 (31) |
84 (29) |
81 (27) |
86.8 (30.3) |
ശരാശരി താഴ്ന്ന °F (°C) | 70 (21) |
73 (23) |
76 (24) |
78 (26) |
81 (27) |
82 (28) |
86 (30) |
84 (29) |
81 (27) |
78 (26) |
76 (24) |
71 (22) |
78 (25.6) |
വർഷപാതം inches (mm) | 0.05 (1.3) |
0.16 (4.1) |
0.21 (5.3) |
0.52 (13.2) |
0.13 (3.3) |
0.02 (0.5) |
0.03 (0.8) |
0.04 (1) |
0.27 (6.9) |
0.14 (3.6) |
0.04 (1) |
0.03 (0.8) |
1.64 (41.7) |
ഉറവിടം: Jazan Climate Graph [4] |
അവലംബം
തിരുത്തുക- ↑ http://www.jazanecity.com/ Archived 2012-12-27 at the Wayback Machine. [ജിസാൻ സാമ്പത്തിക നഗരം]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-09. Retrieved 2013-02-16.
- ↑ http://www.arabnews.com/jazan-economic-city-attract-investors
- ↑ ClimateTemp. "What is the Climate, Average Temperature/ Weather in Jizan?". ClimateTemp. Retrieved 2010-10-11.