ജിഷ കൊലക്കേസ്
കേരളത്തിലെ പെരുമ്പാവൂർ എന്ന സ്ഥലത്ത് 29 വയസ്സുള്ള ജിഷ എന്ന നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണിത്. 2016 ഏപ്രിൽ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയിൽ ജിഷയെ, അമ്മ രാജേശ്വരി കണ്ടെത്തിയത്. ആദ്യദിവസങ്ങളിൽ പോലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ പതിയാത്തതിനാലും ഇത് അധികമാരുടേയും ശ്രദ്ധയിൽപതിഞ്ഞില്ല.[2][3] നവമാധ്യമങ്ങളിൽ ജിഷയ്ക്ക് നീതിയ്ക്കായുള്ള ക്യാമ്പയിനുകൾ ശക്തമായതോടെയാണ് ഇത് മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്.കേരളത്തിലെ പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ കൊലപാതകം കോളിളക്കമുണ്ടാക്കി. ജിഷ വധക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചു.[4]
ജിഷ | |
ദിവസം | 28 ഏപ്രിൽ 2016 |
---|---|
സമയം | 8.30 പി.എം ഔദ്യോഗിക ഇന്ത്യൻ സമയം |
സ്ഥലം | കേരളം, ഇന്ത്യ |
ആദ്യ റിപ്പോർട്ടർ | ജിഷയുടെ അമ്മ - രാജേശ്വരി |
രേഖപ്പെടുത്തിയ പരിക്കുകൾ | 30 [1] |
സംഭവം
തിരുത്തുകകേരളത്തിലെ എറണാകുളം ജില്ലയിലുള്ള പെരുമ്പാവൂർ നഗരത്തിനടുത്ത രായമംഗലം ഗ്രാമപഞ്ചായത്തിലെ ഇരിങ്ങോൾ ഗ്രാമത്തിലെ നിയമവിദ്യാർത്ഥിയായിരുന്ന ജിഷ അതിക്രൂരമായ പീഡനത്താൽ കൊല്ലപ്പെട്ടു. 2016 ഏപ്രിൽ 28 നാണ് ഈ കൊലപാതകം നടന്നത്. പെരിയാർ ബണ്ട് കനാലിന്റെ തിണ്ടയിൽ പുറമ്പോക്ക് ഭൂമിയിൽ പണിത ഒരു ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കാണുന്നത്. ശ്വാസം മുട്ടിച്ചും, ക്രൂരമായി മർദ്ദിച്ചുമാണ് ജിഷയെ കൊലപ്പെടുത്തിയത്. വയറിലും, കഴുത്തിലും, യോനിയിലും ക്രൂരമായ മർദ്ദനമേറ്റതിന്റെ തെളിവുകളുണ്ട്. ലൈംഗിക പീഡനം നടന്നതിനുശേഷമാവാം കൊലപാതകം നടന്നിട്ടുള്ളത്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പ്രകാരം ദേഹത്ത് മുപ്പതിലധികം മുറിവുകളുണ്ടായിരുന്നു. ഡൽഹിയിലെ നിർഭയ കേസിനു താരതമ്യപ്പെടുത്താവുന്ന രീതിയിലുള്ള കൊലപാതമായിരുന്നു. കുടൽമാല മുറിഞ്ഞ് കുടൽ പുറത്തുവന്ന നിലയിലായിരുന്നെന്നും കത്തി നെഞ്ചിയിൽ ആഴത്തിൽകുത്തിയിറക്കിട്ടുണ്ടായിരുന്നെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. [5]
ഇര
തിരുത്തുകകുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടിൽ വീട്ടിൽ രാജേശ്വരിയുടെ മകൾ ജിഷ. ജിഷക്ക് ഒരു സഹോദരി കൂടിയുണ്ട്. ബേക്കറി ജീവനക്കാരിയായ ദീപ.[6] ജിഷയുടെ പിതാവ് പാപ്പുവിനെ 9 നവംബർ 2017 വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി[7]
അന്വേഷണം
തിരുത്തുകഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പതിനഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുള്ള സംഘത്തിൽ മൂന്നു ഡി. വൈ. എസ്.പി മാരുണ്ട്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 200 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടുണ്ട്.[8] അയൽവക്കത്തുള്ളവരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൊലപാതകം നടന്നു എന്നു പറയപ്പെടുന്ന സമയത്ത് ജിഷയുടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.
ജിഷയുടെ കൊലപാതക്കേസിൽ സഹോദരി ദീപയുടെ സുഹൃത്തായിരുന്ന അന്യസംസ്ഥാന തൊഴിലാളിയേയും പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാൾക്ക് സാമ്യമുണ്ടെന്നു പോലീസ് പറയുന്നു. കഞ്ചാവ് വിൽപ്പനക്കാരനായിരുന്ന ഇയാൾ ജിഷ കൊല്ലപ്പെട്ടതിനുശേഷം ഒളിവിൽ പോയി. ജിഷക്കു പരിചയമുള്ള ഒരാളായിരിക്കാം കൊലപാതകി എന്നു പോലീസ് നേരത്തേ സൂചിപ്പിച്ചിരുന്നു.[9]
വിവാദം
തിരുത്തുകകുറ്റവാളി (കൾ)
തിരുത്തുകജിഷ കൊലക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ആസാം സ്വദേശിയും, പെരുമ്പാവൂരിലെ ഒരു കമ്പനിയിൽ ജോലിക്കാരനുമായിരുന്ന അമീയൂർ ഉൾ ഇസ്ലാം എന്നയാളെയാണ് അറസ്റ്റു ചെയ്തത്. തമിഴ്നാട്ടിലെ ഒരു കൊറിയൻ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്ന ഇയാളെ അവിടെ നിന്നും പോലീസ് പിടികൂടുകയായിരുന്നു. പിന്നീട് ആലുവയിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി. [10]
അവലംബം
തിരുത്തുക- ↑ shahla, Khan (2016-05-04). "The brutal rape and murder of Jisha shows that life for India's women is as savage as ever". The Telegraph. Archived from the original on 2016-05-10. Retrieved 2016-05-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "ജിഷ വധം സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സർക്കാർ". മാതൃഭൂമി ഓൺലൈൻ. 2016-05-09. Archived from the original on 2016-05-10. Retrieved 2016-05-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "ജിഷയുടെ കൊലപാതകം". റിപ്പോർട്ടർ ലൈവ്. 2016-05-07. Archived from the original on 2016-05-10. Retrieved 2016-05-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ".
- ↑ T, Anilkumar (2016-05-08). "Exclusive on Jisha Murder: Postmortem Report Contradicts Family's Version". The New IndianExpress. Archived from the original on 2016-05-10. Retrieved 2016-05-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "ജിഷ വധക്കേസ്. കൊലപാതകം സംഭവിച്ച് കൂടുതൽ വ്യക്തത". മാധ്യമം ഓൺലൈൻ. 2016-05-06. Archived from the original on 2016-05-10. Retrieved 2016-05-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി".
- ↑ "ജിഷ കൊലക്കേസ്; പ്രതിയിലേക്ക് അധിക ദൂരമില്ലെന്ന് പൊലീസ്; പഴുതടച്ച അന്വേഷണമെന്ന് ഡിജിപി". റിപ്പോർട്ടർ ഓൺലൈൻ. 2016-05-07. Archived from the original on 2016-05-10. Retrieved 2016-05-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "ജിഷയുടെ കൊലപാതകം: അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്കും". റിപ്പോർട്ടർ ഓൺലൈൻ. 2016-05-07. Archived from the original on 2016-05-10. Retrieved 2016-05-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "ജിഷ കൊലക്കേസ്, പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി". ഏഷ്യാനെറ്റ്ന്യൂസ് ഓൺലൈൻ. 2016-06-13. Archived from the original on 2016-06-18. Retrieved 2016-06-18.
{{cite news}}
: CS1 maint: bot: original URL status unknown (link)