ജ്യാമിതീയ രൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് ജിയോജിബ്ര.[2] പ്രൈമറി സ്കൂൾ മുതൽ യൂണിവേഴ്സിറ്റി തലം വരെ ഗണിതവും ശാസ്ത്രവും പഠിക്കാനും പഠിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഡെസ്‌ക്‌ടോപ്പുകൾ (വിൻഡോസ്, മാക്ഒഎസ്, ലിനക്സ്), ടാബ്‌ലെറ്റുകൾ (ആൻഡ്രോയിഡ്, ഐപാഡ്, വിൻഡോസ്), വെബ് എന്നിവയ്‌ക്കായുള്ള അപ്ലിക്കേഷനുകൾക്കൊപ്പം ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ ജിയോജിബ്ര ലഭ്യമാണ്.

ജിയോജിബ്ര
ജിയോജിബ്ര 4.4.3.0 (എച്ച്ടിഎംഎൽ 5 പതിപ്പ്)
ജിയോജിബ്ര 4.4.3.0 (എച്ച്ടിഎംഎൽ 5 പതിപ്പ്)
വികസിപ്പിച്ചത്Markus Hohenwarter et al
റെപോസിറ്ററിgithub.com/geogebra/geogebra
ഭാഷJava, HTML5
ഓപ്പറേറ്റിങ് സിസ്റ്റംWindows, macOS, ChromeOS, Linux; also a web app
തരംInteractive geometry software
അനുമതിപത്രംGeoGebra License;[1] Non-commercial freeware; portions under GPL, CC-BY-NC-SA
വെബ്‌സൈറ്റ്geogebra.org

ജിയോജിബ്രയിലുള്ള നിർമ്മിതികൾ വെബ് പേജ് ആയി എക്സ്പോർട്ട് ചെയ്താൽ ലഭിക്കുന്ന ഫയലിനെ ജിയോജിബ്ര ആപ്​ലെറ്റ് എന്നു വിളിക്കാം.

ചരിത്രം

തിരുത്തുക

അമേരിക്കയിലുള്ള സാൽസ്ബർഗ് സർവ്വകലാശാലയിലെ മർകസ് ഹോവൻ വാർടർ 2001-ൽ തന്റെ മാസ്റ്റേഴ്സ് തീസിസിന്റെ ഭാഗമായി നിർമ്മിക്കുകയും ഇപ്പോഴും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ ഒരു ഗണിത പഠന സ്വതന്ത്ര സോഫ്റ്റ് വെയറാണിത്.[3] ഇപ്പോൾ ഫ്ളോറിഡ സർവ്വകലാശാലയിൽ പ്രവർത്തിച്ചു വരികയാണ് മർകസ് ഹോവൻ വാർടർ. വിജയകരമായ കിക്ക്‌സ്റ്റാർട്ടർ കാമ്പെയ്‌നിന് ശേഷം, ജിയോജിബ്ര ഒരു ഐപാഡ്, ആൻഡ്രോയിഡ്, വിൻഡോസ് സ്റ്റോർ ആപ്പ് പതിപ്പ് എന്നിവ ഉൾപ്പെടുത്തുന്നതിനായി അതിന്റെ ഓഫർ വിപുലീകരിച്ചു.[4]2013-ൽ ജിയോജിബ്ര ബെർണാഡ് പാരിസിന്റെ എക്സ്കാസിൽ(Xcas) സംയോജിപ്പിച്ചു[5]

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. "GeoGebra License". Retrieved 2022-01-11.
  2. https://www.geogebra.org/
  3. JKU | IDM » Markus Hohenwarter, Jku.at, 2013-06-13, archived from the original on 2016-09-17, retrieved 2013-08-29
  4. GeoGebra for tablets (iPad and Android), Kickstarter.com, retrieved 2013-08-29
  5. "Xcas | Semantic Scholar". www.semanticscholar.org (in ഇംഗ്ലീഷ്). Retrieved 2022-02-27.
"https://ml.wikipedia.org/w/index.php?title=ജിയോജിബ്ര&oldid=3898286" എന്ന താളിൽനിന്ന് ശേഖരിച്ചത്