പോർട്ടബിൾ നെറ്റ്‍വർക്ക് ഗ്രാഫിക്സ്

ഒരു റാസ്റ്റർ ഗ്രാഫിക്സ് ഫയൽ തരമാണ് പോർട്ടബിൾ നെറ്റ്‌വർക്ക് ഗ്രാഫിക്സ് അഥവാ പിഎൻജി. ഈ ഫയൽ തരം ഡാറ്റ നഷ്ടപ്പെടാതെ ചിത്രം ചുരുക്കാൻ സഹായിക്കും. ഗ്രാഫിക്സ് ഇന്റർചേഞ്ച് ഫോർമാറ്റ് (ജിഫ്) എന്ന പേറ്റന്റ് എടുത്ത ഫയൽതരത്തിനു പകരമായാണ് സ്വതന്ത്ര പിഎൻജി ഫയൽ തരം ഉണ്ടാക്കിയത്. ഇന്റർനെറ്റലെ ഏറ്റവും പ്രചാരമുണ്ടായിരുന്ന ഫയൽതരമായിരുന്നു ജിഫ്. 

Portable Network Graphics


A PNG image with an 8-bit transparency channel, overlaid onto a checkered background, typically used in graphics software to indicate transparency.
എക്സ്റ്റൻഷൻ.png
ഇന്റർനെറ്റ് മീഡിയ തരംimage/png
ടൈപ്പ് കോഡ്PNGf
PNG
യൂനിഫോം ടൈപ്പ് ഐഡന്റിഫയർpublic.png
മാജിക് നമ്പർ89 50 4e 47 0d 0a 1a 0a
വികസിപ്പിച്ചത്PNG Development Group (donated to W3C)
പുറത്തിറങ്ങിയത്1 ഒക്ടോബർ 1996; 28 വർഷങ്ങൾക്ക് മുമ്പ് (1996-10-01)
ഫോർമാറ്റ് തരംLossless bitmap image format
പരിഷ്കൃതരൂപംAPNG, JNG and MNG
മാനദണ്ഡങ്ങൾISO/IEC 15948,[1] IETF RFC 2083
Open format?Yes

പിഎൻജി പാലറ്റ് അടിസ്ഥാനമായ ചിത്രങ്ങളെ പിൻതുണയ്ക്കുന്നു (24 ബിറ്റ് ആർജിബി കളറുകളും 34 ബിറ്റ് ആർജിബി കളറുകളും). കൂടാതെ ഗ്രേസ്കെയിൽ ചിത്രങ്ങളും (സുതാര്യതയ്ക്കായുള്ള ആൽഫചാനലോടുകൂടിയും അല്ലാതെയും) പാലറ്റ് അടിസ്ഥാനമല്ലാതെയുള്ള കളർ ചിത്രങ്ങളും(ആൽഫ ചാനലോടുകൂടിയും ഇല്ലാതെയും) പിഎൻജി പിൻതുണയ്ക്കുന്നു. പിഎൻജി ഇന്റർനെറ്റിലൂടെയുള്ള ചിത്രകൈമാറ്റത്തിനായി രൂപകൽപ്പനചെയ്തതാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള പ്രിന്റിങ്ങിനായിട്ടല്ല ഇത് ഉണ്ടാക്കിയത് അതുകൊണ്ടുതന്നെ സിഎംവൈകെ കളർ ഇത് പിൻതുണയ്ക്കുന്നില്ല. വിവിധ "ചങ്ക്സ്" ആയി പിക്സൽ വിവരം ശേഖരിച്ചുവയ്ക്കുന്ന ഒരു ഒറ്റ ചിത്രഫയലായാണ് പിഎൻജി സൂക്ഷിക്കുന്നത്. ചിത്രത്തിന്റെ ടെക്സ്റ്റ് കമന്റുകളും മറ്റ് അടിക്കുറിപ്പുകളും ഇന്റഗ്രിറ്റി പരിശോധിക്കുന്നതിനുള്ള കോഡുകളും ആർഎഫ്സി2083 ഫോർമാറ്റിൽ സൂക്ഷിക്കുന്നു.

പിഎൻജി ഫയലിന്റെ എക്സ്റ്റൻഷൻ PNG അല്ലെങ്കിൽ png എന്നിങ്ങനെയാണ്. മൈം തരം മീഡിയ ടൈപ്പ് image/png എന്നിങ്ങനെയാണ്. 1997 മാർച്ചിൽ വിവരണാത്മക RFC2083 ആയി പിഎൻജി പ്രഖ്യാപിക്കപ്പെട്ടു. 2004 ൽ ഇത് ഒരു ISO/IEC നിലവാരമായി അംഗീകരിക്കപ്പെട്ടു.

  1. "ISO/IEC 15948:2004 – Information technology – Computer graphics and image processing – Portable Network Graphics (PNG): Functional specification". Retrieved 2011-02-19.

പുറം കണ്ണികൾ

തിരുത്തുക