ഭൂവിവരവ്യവസ്ഥ

(ജിഐഎസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂപടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കമ്പ്യൂട്ടിംഗ് ആണ് ഭൂവിവരവ്യവസ്ഥ അഥവാ ജിയോഗ്രഫിക് ഇൻഫൊർമേഷൻ സിസ്റ്റം (ജി.ഐ.എസ്). ഒരു വിവരത്തെ, അനുബന്ധമായുള്ള സ്ഥലത്തിന്റെ കൂടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുക, വിശദീകരിക്കുക, ചിത്രീകരിക്കുക തൂടങ്ങിയവയാണ് ജി.ഐ.എസ് ഉമായി ബന്ധപ്പെടുന്ന പ്രവർത്തനങ്ങൾ.

ഭൂമിയുടെ ഉപരിതല സവിശേഷതകളും സ്ഥാനീയ വിവരങ്ങളും ഒരു സർവറിൽ ഭൂപടങ്ങളായും വിവരങ്ങളായുംഉൾക്കൊള്ളിച്ച് സംഭരിച്ച് വയ്കുന്നു. ഈ ഡാറ്റാബേസിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുക, വിശകലനം ചെയുക ക്രോഡീകരിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നതിനായി തയ്യാറാക്കിയ സാങ്കേതിക വിദ്യയെ ആണ് ഭൂവിവരവ്യവസ്ഥ എന്നു പറയുന്നത്. ചുരുക്കത്തിൽ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങൾ കമ്പ്യൂട്ടറിൽ ശേഖരിച്ച് വച്ച് ആവശ്യാനുസരണം ഉപയോഗപ്പടുത്തുന്നു. അനേക നാളുകൾകൊണ്ട് മാത്രം കണ്ടെത്തിയിരുന്ന വിശകലനങ്ങൾ ഇതുമൂലം നിമിഷനേരം കൊണ്ട് കണ്ടെത്താനാവും.

സാങ്കേതികം

തിരുത്തുക

സാങ്കേതികമായി, ജി.ഐ.എസ് ഉമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ രണ്ടായി തിരിക്കാം.

  • വിവരങ്ങളുടെ ശേഖരണവും ഭൂപടനിർമ്മാണവും
  • വിവരങ്ങളുടെ അപഗ്രഥനവും ചിത്രീകരണവും

ലാൻഡ് സർവേ, ഫോം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സർവേ, ഉപഗ്രഹ ചിത്രങ്ങൾ, ഏരിയൽ ഫോട്ടോഗ്രാഫി, ജിപിഎസ്, ടോട്ടൽ സ്റ്റേഷൻ തുടങ്ങിയ സങ്കേതങ്ങളുപയോഗിച്ചാണ് ജി.ഐ.എസ് വിവരങ്ങൾ ശേഖരിക്കുന്നത്. ഫോട്ടോഗ്രാമെട്രി, റിമോട്ട് സെൻസിംഗ്, കാർട്ടോഗ്രാഫി എന്നീ ശാസ്ത്രശാഖകൾ ഇതുമായി ബന്ധപ്പെട്ടതാണ്. ഒരേ സവിശേഷതയോടുകൂടിയ വിവരങ്ങളെല്ലാം ഒരുമിച്ച് ഒരു പാളിയാക്കുന്നു. ഇതേപോലെയുള്ള നിരവധി പാളികൾ വെക്ടറൈസേഷൻ രീതി ഉപയോഗിച്ച് പ്രത്യേക സോഫ്റ്റ്‌വെയർ മുഖേന കമ്പ്യൂട്ടറിൽ സന്നിവേശിപ്പിക്കുകയാണ് ഭൂവിവരവ്യവസ്ഥയിൽ ചെയ്യുന്നത്.

ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ വിവിധ ആവശ്യങ്ങൾക്കായി സ്ഥലാടിസ്ഥാനത്തിലുള്ള വിശകലനത്തിന് വിധേയമാക്കുന്നു. ജി.ഐ.എസ് അടിസ്ഥാനമാക്കുയുള്ള വിവരവിശകലനം ഉപയോഗപ്പെടുത്തുന്ന ഏതാനും മേഖലകൾ താഴെകൊടുക്കുന്നു.

  • വിഭവ മാനേജ്മെന്റ്
  • നികുതി പിരിക്കലും മാനേജ്മെന്റും
  • ചരക്കുകളുടെ നീക്കം
  • ജലവിതരണം, ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

സോഫ്റ്റ്‌വെയറുകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭൂവിവരവ്യവസ്ഥ&oldid=3236723" എന്ന താളിൽനിന്ന് ശേഖരിച്ചത്