ജസ്ടീഷ്യ ശിവദാസാനി
കേരളത്തിലെ ഭൂതത്താൻകെട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് ജസ്ടീഷ്യ ശിവദാസാനി (ശാസ്ത്രീയനാമം: Justicia sivadasanii).[1][2] മാല്യങ്കര എസ്.എൻ.എം. കോളജിലെ സസ്യശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സി.എസ്. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കുറ്റിച്ചെടി ഇനത്തെ കണ്ടെത്തിയത്. കാലിക്കറ്റ് സർവകലാശാല സസ്യശാസ്ത്ര വിഭാഗം മുൻ അധ്യാപകനും സൗദി അറേബ്യയിലെ കിങ് സൗദി സർവ്വകലാശാലയിലെ പ്രഫസറുമായ ഡോ. എം. ശിവദാസിനോടുള്ള ആദരസൂചകമായാണ് ഈ സസ്യത്തിന് ജസ്ടീഷ്യ ശിവദാസാനി എന്ന പേരു നൽകിയത്.
ജസ്ടീഷ്യ ശിവദാസാനി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | J. sivadasanii
|
Binomial name | |
Justicia sivadasanii |
അക്കാന്തേസീ സസ്യകുടുംബത്തിലെ മറ്റു സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവയിൽ നേരിയ പൂങ്കുലയാണുള്ളത്. ഒരു കുലയിൽ 10 മുതൽ 15 വരെ പൂക്കൾ കാണപ്പെടുന്നു. കേസരങ്ങൾ പർപ്പിൾ നിറത്തിലുള്ള ഇവയുടെ ദളങ്ങൾക്കു പർപ്പിൾ നിറത്തിൽ പുള്ളികളുണ്ട്.