കണ്ണൂർ മാടായി നീരൊഴുക്കുംചാൽ സ്വദേശിനിയായ വി. ജസീറ 2012 ലാണ് വീടിനു സമീപത്തെ കടൽ തീരത്തുനിന്നുമുളള അനധികൃത മണൽ ഖനനത്തിനെതിരെ സമരം ആരംഭിച്ചത്. ജസീറ വി. മാടായി എന്ന പേരിലാണ് സോഷ്യൽ മീഡിയയിലും മറ്റും ജസീറ ഇടപെടുന്നത്. വീട്ടുകാരുടെയോ പ്രദേശവാസികളുടെയോ പിന്തുണയില്ലാതെ ഒറ്റയാൾ സമരമായിരുന്നു ജസീറയുടേത്. അനധികൃത മണൽ ഖനനത്തിനെതിരെ പോലീസിൽ പരാതിപ്പെട്ടിട്ടും ഫലം ഉണ്ടാക്കാത്തതിനാലാണ് മക്കളോടൊപ്പം ജസീറ സമരം ആരംഭിച്ചത്.

സമരങ്ങൾ തിരുത്തുക

  • കളക്ട്റേറ്റ് പടിക്കൽ നടത്തിയ സമരത്തിനൊടുവിൽ മാടായി കടൽ തീരത്ത് ഒരു പോലിസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ച് നടപടികളെടുക്കാൻ അധികാരികൾ തീരുമാനിച്ചൂ.
  • ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നില്ല പിന്നേയും അനധികൃത മണൽ ഖനനം നടക്കുന്നുവെന്നാരോപിച്ച് കണ്ണൂൂർ കളക്‌ടറേറ്റിന്റെ മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം പുനരാംഭിച്ചു.65 ദിവസം സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്ന് ജസീറയും മക്കളും സമരം ഡൽഹിയിലേക്ക് മാറ്റി. 2013 ഒക്‌ടോബർ ആറിന് മക്കളായ റിസ്വാന (12), ഷിഫാന (ഒൻപത്), മുഹമ്മദ് (ഒന്നര) എന്നിവരെയും കൊണ്ട് ഡൽഹിയിലെ ജന്തർമന്ദിർ റോഡിൽ കേരള ഹൗസിന് സമീപം സമരം ആരംഭിച്ചത്. ദേശീയ ശ്രദ്ധയാഹർഷിച്ച സമരം കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജസീറയുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പിൻ മേൽ സമരം പിൻവലിച്ചു.

തളിപ്പറമ്പ് സി.ഐ. ഓഫിസിന് മുന്നിലെ സമരം തിരുത്തുക

മണൽ മാഫിയക്കെതിരെ പോലീസ്‌ നടപടിയെടുക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ 2014 മാർച്ച് 24 ന് ജസീറ തളിപ്പറമ്പ്‌ സി.ഐ. ഓഫീസിന്‌ മുന്നിൽ സമരം ആരംഭിച്ചു. [1]

സെക്രട്ടറിയേറ്റ് നടയിലെ സമരം തിരുത്തുക

  • കണ്ണൂർ മാടായി കടപ്പുറത്ത് അനധികൃത മണലെടുപ്പിനെതിരെ 2013 ആഗസ്റ്റ് മാസത്തിൽ സെക്രട്ടരിയെട്റ്റ് പടിക്കൽ ഉപവാസം നടത്തി. [2]
  • കാസർഗോഡുള്ള കടൽ തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാല് ദിവസം പ്രായമുള്ള കുഞ്ഞുമായി സെക്രട്ടറിയേറ്റ് പടിക്കൽ 18 ഒക്ടോബർ 2014 ന് സമരം ആരംഭിച്ചു . പോലിസ് ഇടപെട്ട് ജസീറയേയും കുഞ്ഞിനേയും തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന് മൂന്ന് കുട്ടികളെ മഹിളാമന്ദിരത്തിലുമാക്കി. കുഞ്ഞിനെ നോക്കാതെയാണ് സമരം ചെയ്യുന്നതെന്ന് ആരോപണം ഉണ്ട്. [3]

ചിറ്റിലപ്പിള്ളിയുടെ വീടീന് മുൻപിൽ സമരം തിരുത്തുക

മണൽ മാഫിയയ്ക്കെതിരെ മാസങ്ങളോളം ഡൽഹിയിൽ സമരം ചെയ്ത ജസീറയ്ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം വി.ഗാർഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചിച്ചു. എൽ.ഡി.എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തെ തുടർന്നുളവായ മാർഗ്ഗതടസത്തിൽ ശക്തമായി പ്രതിഷേധിച്ച സന്ധ്യ എന്ന വീട്ടമ്മയ്ക്കും ചിറ്റിലപ്പിള്ളി ഇതേ പോലൊരു സമ്മാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സന്ധ്യയ്ക്കൊപ്പം ഒരേ വേദിയിൽ വെച്ച് സമ്മാനം സ്വീകരിക്കില്ല എന്ന ജസീറയുടെ നിലപാടിനെ തുടർന്ന് ചിറ്റിലപ്പിള്ളി സമ്മാനം പിൻവലിക്കുകയും ആ തുക അവരുടെ മക്കളുടെ പേരിൽ ബാങ്കിലിടുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാൽ മക്കൾക്കല്ല തന്റെ കൈയിലാണ് പണം നൽകേണ്ടതെന്നും അതിന് സാദ്ധ്യമല്ലെങ്കിൽ സമ്മാനം പിൻവലിക്കുന്നതായി മാധ്യമങ്ങൾക്ക് മുമ്പാകെ ചിറ്റിലപ്പിള്ളി പരസ്യമായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ജസീറയുടെ സമരം. ഇതേത്തുടർന്ന് ജസീറയ്ക്ക് പണം നൽകില്ലെന്നും ആ തുക സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ താലോലം പദ്ധതിക്ക് നൽകുമെന്നും ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചു. തുടർന്ന് 2014 ഫെബ്രുവരി 06-ന് ജസീറ തന്റെ സമരം അവസാനിപ്പിച്ചു. [4]

മനോരമ ഓഫിസിന് മുൻപിലെ സമരം തിരുത്തുക

ചിറ്റിലപ്പിള്ളിയുടെ വീടിന് മുൻപിൽ നടത്തിയ സമരം വ്യക്തിഹത്യക്കെതിരെയായിരുന്നുവെന്ന് മനോരമയിലെ വാർത്തയിൽ ഉൾപ്പെടുത്തിയില്ല എന്ന് ആരോപിച്ചാണ് 06 ഫെബ്രുവരി 2014 ന് സന്ധ്യയ്ക്ക് കൊച്ചി പനമ്പിള്ളി നഗറിൽ മനോരമ ഒാഫിസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. സമരംവസാനിപ്പിച്ച് ജസീറ പുലർചെ്ച നാലു മണിക്ക് അപ്രത്യക്ഷയായി. [5]

വിവാദം തിരുത്തുക

കുട്ടികളുടെ സുരക്ഷയോ പഠിപ്പോ നോക്കാതെയാണ് കുട്ടികളേയും കൊണ്ട് തെരുവിലിറങ്ങി സമരം ചെയ്യുന്നതെന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആരോപണം ഉയരുന്നുണ്ട്.

അവലംബം തിരുത്തുക

  1. "http://beta.mangalam.com/latest-news/163220#sthash.xdtBZHi2.dpuf". Archived from the original on 2014-03-27. Retrieved 2014-03-24. {{cite web}}: External link in |title= (help)
  2. http://www.youtube.com/watch?v=S4pcZrUVDHE
  3. http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&programId=9958864&contentId=17785735[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-01. Retrieved 2014-10-19.
  5. http://m.newshunt.com/india/malayalam-newspapers/malayala-manorama/latest-news/26989195/c-in-l-malayalam-n-mano-ncat-LatestNews[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജസീറ_വി._മാടായി&oldid=3924870" എന്ന താളിൽനിന്ന് ശേഖരിച്ചത്