കേരള സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിൽ കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതിയാണ് താലോലം പദ്ധതി.

2010 മാർച്ച് 19 ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് താലോലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്.

ഈ പദ്ധതി പ്രകാരം ചികിൽസ ചിലവിന് മാർഗ്ഗമില്ലാത്ത ബി.പി.എൽ / എ.പി.എൽ കുടുംബങ്ങൾക്ക് 50,000 രൂപ വരെയുള്ള സാമ്പത്തിക സഹായം തിരഞ്ഞെടുത്ത ആശുപത്രികൾ വഴി നൽകുന്നു. 50,000 രൂപയിൽ കൂടുതലായി പരമാവധി രണ്ട് ലക്ഷം രൂപ വരെയുളള ചെലവിന് അംഗീകാരം നൽകാൻ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ / ഗവേണിംഗ് ബോഡിയുടെ അംഗീകാരത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർക്ക് അധികാരമുണ്ട്. [1]

തിരഞ്ഞെടുത്ത ആശുപത്രികൾ

തിരുത്തുക
  1. റീജിയണൽ ക്യാൻസർ സെന്റർ തിരുവനന്തപുരം
  2. ശ്രീചിത്ര മെഡിക്കൽ സെന്റർ, തിരുവനന്തപുരം
  3. മലബാർ കാൻസർ സെന്റർ, തലശ്ശേരി
  4. എസ്.എ.ടി. ആശുപത്രി, തിരുവനന്തപുരം
  5. ചെസ്റ്റ് ആശുപത്രി, തൃശ്ശൂർ
  6. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർണൽ ആന്റ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട്
  7. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർണൽ ആന്റ് ചൈൽഡ് ഹെൽത്ത്, കോട്ടയം
  8. സർക്കാർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം
  9. സർക്കാർ മെഡിക്കൽ കോളേജ്, കോഴിക്കോട്
  10. സർക്കാർ മെഡിക്കൽ കോളേജ്, കോട്ടയം
  11. സർക്കാർ മെഡിക്കൽ കോളേജ്, തൃശ്ശൂർ
  12. സർക്കാർ മെഡിക്കൽ കോളേജ്, ആലപ്പുഴ
  13. അക്കാഡമി ഓഫ് മെഡിക്കൽ സയൻസ് ആശുപത്രി
  14. സഹകരണ മെഡിക്കൽ കോളേജ്, കൊച്ചി
  15. ആലുവ ജില്ല ആശുപത്രി
"https://ml.wikipedia.org/w/index.php?title=താലോലം_പദ്ധതി&oldid=3910715" എന്ന താളിൽനിന്ന് ശേഖരിച്ചത്