ബ്രിട്ടീഷ് അധീന പലസ്തീനിലെ ജറൂസലം പ്രദേശത്ത് നടന്ന ഒരു അറബ്-ജൂത സംഘർഷമാണ് ജറൂസലം കലാപം (1920) അഥവാ നബി മൂസ കലാപം എന്നറിയപ്പെടുന്നത്. അഞ്ച് ജൂതന്മാരും നാല് അറബികളും സംഘർഷത്തിൽ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.[1]

4 ഏപ്രിൽ 1920-ലെ നബി മൂസ ഘോഷയാത്ര

ചരിത്രം

തിരുത്തുക

എല്ലാ വർഷവും ഈസ്റ്റർ ഞായറാഴ്ച നടക്കുന്ന നബി മൂസ ആഘേഷത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവം നടന്നത് എന്നതിനാലാണ് നബി മൂസ കലാപം എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ ഉയർന്നുകൊണ്ടിരുന്ന ജൂതകുടിയേറ്റത്തെ ചൊല്ലി തദ്ദേശീയരായ അറബികളിലുണ്ടായ അമർഷവും, ജൂതന്മാർ ഘോഷയാത്രക്കിടെ നടത്തിയ പ്രകോപനങ്ങളും സംഘർഷത്തിന് തിരികൊളുത്തിയതായി വിശ്വസിക്കപ്പെടുന്നു.[2]


ഘോഷയാത്ര ഒരു സയണിസ്റ്റ്-ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭമായി മാറി, നിരവധി അറബ് നേതാക്കൾ സയണിസത്തെയും ജൂതകുടിയേറ്റത്തെയും എതിർത്ത് സംസാരിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്യുകയുണ്ടായി.


സംഘർഷത്തെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് അധികാരികൾ ഫലപ്രദമായി പ്രവർത്തിക്കാതിരുന്നത് കൊണ്ട് ജൂതന്മാർ സ്വന്തമായി സുരക്ഷാസംവിധാനമൊരുക്കാൻ ആരംഭിച്ചു. ഹഗാനയുടെ തുടക്കം ഇവിടെ നിന്നായിരുന്നു.[3]



ഇതും കാണുക

തിരുത്തുക
  1. Segev (2001), pp. 127–144.
  2. Freitag, Ulrike; Fuccaro, Nelida; Ghrawi, Claudia; Lafi, Nora (30 March 2015). Urban Violence in the Middle East: Changing Cityscapes in the Transition from Empire to Nation State. Berghahn Books. p. 188. ISBN 978-1-78238-584-4. While the first half of the procession was passing through the Jaffa Gate, the riot began between Christaki's pharmacy and the Credit Lyonnais. Available sources do not clarify the exact trigger, and it is arguable that more than one event functioned as a catalyst. In the vicinity of the Arab rally, some Zionists were listening to the speeches. It is likely some belonged to the self-defence force organized by Vladimir Jabotinsky, by this time already enlisting six hundred troops performing military drills on a daily basis." Already in early March, Jabotinsky was working to inflame the atmosphere, and he began to publicly predict a pogrom. Some evidence suggests that these Jewish spectators were quite provocative. Allegedly, a Jew pushed an Arab carrying a nationalist flag, and he tried to spit on the banner and on the Arab crowd. According to testimony gathered by the French consul, some young Jews standing near Jaffa Gate attacked some Arabs after the speech delivered by Muhammad Darwish of the Arab Club (one of the Christian-Muslim associations). All of these reports suggest only Jewish provocation; however, it is possible, though unreported, that Arab activities also triggered the riots.
  3. Palin Report conclusions

ഗ്രന്ഥസൂചിക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജറൂസലം_കലാപം_(1920)&oldid=3525542" എന്ന താളിൽനിന്ന് ശേഖരിച്ചത്