ഇന്ത്യൻ സാമൂഹികപ്രവർത്തകയാണ് ജയ അരുണാചലം (തമിഴ്: ஜெயா அருணாசலம் ; ജനനം:1935 ഫെബ്രുവരി 8). സ്ത്രീകളുടെ ക്ഷേമത്തിനായി തമിഴ്നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വർക്കിംഗ് വിമെൻസ് ഫോറം എന്ന സംഘടനയുടെ സ്ഥാപകയാണ്.[1] സ്ത്രീകളെ ബിസിനസ് രംഗത്തേക്കു കൊണ്ടുവരുന്നതിനായി ഈ സംഘടന ധാരാളം ധനസഹായങ്ങൾ ചെയ്തിരുന്നു.[1]

ജയ അരുണാചലം
ജനനം8 ഫെബ്രുവരി 1935
തൊഴിൽസാമൂഹികപ്രവർത്തക
വനിതാവകാശ പ്രവർത്തക
പുരസ്കാരങ്ങൾപത്മശ്രീ
വൈറ്റൽ ഫോഴ്സസ് ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം
രാഷ്ട്രീയ ഏകതാപുരസ്കാരം.
വെബ്സൈറ്റ്WWF വെബ്സൈറ്റ്

ആദ്യകാലജീവിതം

തിരുത്തുക

1935 ഫെബ്രുവരി 8-ന് തമിഴ്നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജയയുടെ ജനനം.[2] ഭൂമിശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി.[3] റോമിലെ സൊസൈറ്റി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിന്റെ ഉപദേശകസമിതിയിൽ അംഗമായിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വനിതയാണ് ജയ.[4]

പുരസ്കാരങ്ങൾ

തിരുത്തുക
  1. 1.0 1.1 "Empowering the women of Madras". BBC News. 23 August 2002. Retrieved September 9, 2015.
  2. 2.0 2.1 "Jamnalal Bajaj Award". Jamnalal Bajaj Foundation. 2015. Retrieved October 13, 2015.[പ്രവർത്തിക്കാത്ത കണ്ണി]
  3. "A Lifelong Champion Of India's Poorest Women". Washington Post. 6 May 2005. Retrieved September 9, 2015.
  4. 4.0 4.1 "Fight against poverty". The Hindu. 5 June 2005. Archived from the original on 2016-04-02. Retrieved September 9, 2015.
  5. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.
"https://ml.wikipedia.org/w/index.php?title=ജയ_അരുണാചലം&oldid=4099538" എന്ന താളിൽനിന്ന് ശേഖരിച്ചത്