ജയകൃഷ്ണ രാജഗുരു മഹാപാത്ര (ജീവിതകാലം: ഒക്ടോബർ 29, 1739  മുതൽ 1806 ഡിസംബർ 6 വരെ), പൊതുവായി  ജയി രാജഗുരു എന്ന പേരിലറിയപ്പെടുന്നു.[1] ഒഡീഷ സംസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു  അദ്ദേഹം. ഔദ്യോഗികമായി ഖുർദ രാജാവിന്റെ രാജധാനിയിലെ  രാജ പുരോഹിതനായിരുന്ന അദ്ദേഹം പ്രവിശ്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവം നടത്തുകയുണ്ടായി. ബ്രിട്ടീഷുകാരുടെ അധീനതയിലാക്കപ്പെട്ട രാജ്യത്തിന്റെ പ്രവിശ്യകളെ വീണ്ടെടുക്കുവാൻ അദ്ദേഹം മറാത്താകളുമായി സഹകരിക്കുകയും  ഒരു മറാത്ത ദൂതൻ ബ്രിട്ടീഷ് പട്ടാളക്കാരാൽ പിടികൂടപ്പെടുകയും രാജഗുരുവിന്റെ രഹസ്യ തന്ത്രങ്ങൾ ബ്രിട്ടീഷുകാരുടെ മുന്നിൽ തുറന്നുകാട്ടപ്പെടുകയും ചെയ്തു. അദ്ദേഹത്തെ രാജാവിന്റെ കോർട്ടിൽ‍നിന്ന് നീക്കം ചെയ്യുന്നതിനുള്ള ശ്രമം പരാജയപ്പെട്ടതിനുശേഷം ബ്രിട്ടീഷ് സൈന്യം ഖുർദ കോട്ട ആക്രമിച്ചു കീഴടക്കുകയും രാജഗുരുവിനെ ബന്ദിയാക്കി പിടിക്കുകയും ചെയ്തു. മിഗ്നാപ്പൂരിലെ ബാഘിതോയിൽ ഒരു ആൽമരത്തിന്റെ ശാഖകളിലേക്ക് തന്റെ കാലുകൾ കൂട്ടിക്കെട്ടി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. മിഗ്നാപ്പൂരിലെ ബാഘിതോതയിൽ വച്ച് ഒരു ആൽമരത്തിന്റെ ശാഖകളിലേക്ക് കാലുകൾ കൂട്ടിക്കെട്ടി ഇയാളുടെ വധശിക്ഷ നടപ്പിലാക്കി.[2][3]

ജയി രാജഗുരു
ଜୟ ରାଜଗୁରୁ
Old sketch by Dharanidhar Behera of Cuttack
ജനനം
Jaykrushna Mahapatra

(1739-10-29)29 ഒക്ടോബർ 1739
Harekrushnapur, Puri, Odisha, British India
മരണം6 ഡിസംബർ 1806(1806-12-06) (പ്രായം 67)
മരണ കാരണംExecution/Capital Punishment
ദേശീയതIndian

ജീവിതരേഖ

തിരുത്തുക

1739 ഒക്ടോബർ 29-ന് (ഒഡീഷ കലണ്ടർ പ്രകാരം അനല നബമിയുടെ സമയത്ത്) ഒഡീഷയിലെ പുരി ജില്ലയിലെ[4] ഗ്രാമമായ ബിരഹരേക്രിഷ്ണാപ്പൂരിൽ ചന്ദര രാജഗുരുവിന്റേയും ഹരമണി ദേബിയുടേയും പുത്രനായി രാജ്ഗുരു ജനിച്ചു.  ഖുർദയിലെ രാജാവായിരുന്ന ഗജപതി മുകുന്ദദേവ്-II ന്റെ രാജഗുരുവും, സർവ്വസൈന്യാധിപനും യഥാർത്ഥ ഭരണ പ്രതിനിധിയുമായിരുന്നു അദ്ദേഹം. ലിഖിത ചരിത്രത്തിൽ ബ്രീട്ടീഷുകാർ‌ക്കെതിരെ പട പൊരുതി രക്തസാക്ഷിത്വം വഹിച്ച് ആദ്യ ഇന്ത്യാക്കാരനായി ഇദ്ദേഹത്തെ കരുതപ്പെടുന്നു. ഒഡീഷയുടേയോ ഇന്ത്യയുടേയോ സ്വാതന്ത്യമെന്നതിലുപരി തന്റെ ഫ്യൂഡൽ ഭൂമി പിടിച്ചെടുക്കുകയുന്ന ബ്രിട്ടീഷ് തന്ത്രത്തിനും ഭീഷണിക്കെതിരെയാണ് അദ്ദേഹം പ്രധാനമായി പടപൊരുതിയത് എന്നതിനാൽ ഇത് പ്രധാനമായും ഒരു തർക്ക വിഷയമായ കാര്യമാണ്.  എന്നിരുന്നാലും പിന്നീട് ഖുർദ രാജാവിന്റെ സൈന്യാധിപനായിരുന്ന ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തിൽ നടന്ന പൈക കലാപത്തെ ബ്രീട്ടീഷുകാർക്കെതിരേ ഒഡീഷയിൽ നടന്ന ആദ്യ കലാപമായി കണക്കാക്കുന്നു.[5]

രാജകീയ ചുമതലകൾ

തിരുത്തുക

തന്റെ പിതാമഹനായ ഗദാധർ രാജഗുരുവിനേപ്പോലെ സംസ്കൃതഭാഷയിൽ അതിയായ പണ്ഡിത്യത്തോടൊപ്പം ഒരു മികച്ച രാഷ്ട്ര തന്ത്രജ്ഞനുമായിരുന്ന ജയകൃഷ്ണ  1780 ൽ തന്റെ 41 ആമത്തെ വയസിൽ ഗജപതി ദേബസിൻഘ ദേവിന്റെ മുഖ്യമന്ത്രി-രാജഗുരു എന്നിങ്ങനെയുള്ള ഇരട്ട പദവിയിലേയ്ക്ക് നിയമിതനായി. ആജീവനാന്തം അവിവാഹിതനായിരുന്ന അദ്ദേഹം ഗജപതി മുകുന്ദ ദേവ II ന്റേയും രാജപുരോഹിതനുമായിരുന്നു.

1779 ൽ, ഖുർദ രാജാവും ബദാമ്പ ഗാർഹിലെ ജനുജി ഭോൺസാലയും തമ്മിലുണ്ടായ യുദ്ധത്തിൽ‌ സൈന്യത്തിന്റെ ചുമതലയുണ്ടായിരുന്ന നരസിൻഘ രാജഗുരു കൊല്ലപ്പെട്ടു.  ഈ അനിശ്ചിതാവസ്ഥയിൽ ജയി രാജഗുരു ഭരണാധികാരത്തിന്റെ തലവനായും ഖുർദയുടെ സൈനിക മേധാവിയായും ചുമതല ഏറ്റെടുക്കുകയും തന്റെ മരണം വരെ അദ്ദേഹം ഈ ചുമതലകൾ ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

കയ്യേറ്റക്കാർക്കെതിരെയുള്ള പ്രക്ഷോഭം

തിരുത്തുക

യുദ്ധകാലത്തെ ബലഹീന ഭരണം പ്രയോജനപ്പെടുത്തിക്കൊണ്ട് ഖുർദയിലെ ജനങ്ങൾക്കെതിരെ ബർഗിസിന്റെ ആക്രമണം കൂടുതൽ രൂക്ഷമായി. ദേശസ്നേഹിയായ രാജഗുരുവിന് ഇത് അസഹ്യമായിരുന്നു. പൈക്സുകളുടെ (പട്ടാളക്കാർ) ധാർമ്മികശക്തിയെ ഉണർത്തുന്നതിനായി അദ്ദേഹം ഗ്രാമങ്ങളിൽനിന്നു ഗ്രാമങ്ങളിലേയ്ക്കു സഞ്ചരിച്ചു.   ഗ്രാമീണ യുവജനങ്ങളെ സംഘടിപ്പിച്ച്, അവരെ സൈനിക പരിശീലനങ്ങളിൽ പരിശീലിപ്പിക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടാക്കുകയും ചെയ്തു. ബർഗിസിനെതിരെ പോരാടാൻ ഒരു പഞ്ച മുഖ കർമ്മ പദ്ധതി  (പഞ്ചായത്ത് യോജന) വികസിപ്പിച്ചെടുക്കുകയും ചെയ്തു.

ബ്രിട്ടീഷുകാർ

തിരുത്തുക

എന്നിരുന്നാലും ബ്രിട്ടീഷുകാർ പ്ലാസ്സി യുദ്ധത്തിൽ വിജയംവരിക്കുകയും ഒഡീഷയിലെ ബംഗാൾ, ബീഹാർ, മദീനാപൂർ തുടങ്ങിയ പ്രവിശ്യകൾ കയ്യേറുകയും ചെയ്തതിനു ശേഷം 1757 ലാണ് പ്രധാന പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 1765 ൽ അവർ ആന്ധ്രാപ്രദേശിലെ ഒരു വിശാലമായ ഭൂഭാഗം പാഴ്സികൾ, ഹൈദരാബാദിലെ നൈസാം എന്നിവരിൽനിന്നും പിടിച്ചെടുക്കുകയുണ്ടായി. ഖർദയ്കു തെക്കായി സ്ഥിതിചെയ്യുന്ന ഗഞ്ചാമിൽ ബ്രിട്ടീഷുകാർ ഒരു കോട്ട പടുത്തുയർത്തുകയും ചെയ്തു. ഗഞ്ചം, മേദിനാപൂർ എന്നിവയ്ക്കിടയിലെ ഗതാഗതാവശ്യങ്ങൾക്കായി ഖുർദ രാജാവിന്റെ ചതിയനായ സഹോദരൻ ശ്യാംസുന്ദർ ദേവിന്റെ സഹായത്തോടെ 1798 ൽ അവർ ഖുർദ ആക്രമിച്ചു.  ഖുർദ രാജാവായ ഗജാപതി ദിബ്യസിൻഘ ദേവിന്റെ അപ്രതീക്ഷിത മരണത്തിന്റെ ആഘാത ഘട്ടത്തിൽ പോലും രാജഗുരു അവരുടെ ശ്രമത്തെ വിജയിക്കാൻ അനുവദിച്ചില്ല. രാജ്ഗുരു അടുത്ത രാജാവായി മുകുന്ദ ദേവ് രണ്ടാമനെ പിന്തുണക്കുകയും അദ്ദേഹത്തെ ഖുദ്രയിലെ രാജാവാക്കുകയും ചെയ്തു.

ഗഞ്ചം, ബാലസോർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതിനായി ഗഞ്ചാമിലെ  ജില്ലാ മജിസ്ട്രേറ്റായിരുന്ന കേണൽ ഹാർകോർട്ട്, ഖുർദ രാജാവുമായി ഒരു കരാറുണ്ടാക്കുന്നതിൽ വിജയിച്ചു. ബ്രിട്ടീഷുകാർ നഷ്ടപരിഹാരമെന്ന നിലയിൽ ഒരു ലക്ഷം രൂപ (₹ 1, 00,000) നൽകുന്നതാണ്  എന്നും കൂടാതെ 1760 എ.ഡി മുതൽ മറാത്തകളുടെ അധീനതയിലുള്ള നാല് പർഗാനകൾ തിരികെ നൽകുമെന്നും കരാറിൽ വ്യവസ്ഥ ചെയ്യപ്പെട്ടു.  എന്നാൽ, ബ്രിട്ടീഷുകാർ രണ്ടു വഴികളിലും ഖുർദ രാജാവിനെ ചതിക്കുകയാണുണ്ടായത്. രജഗുരു രണ്ടു കരാറുകളും പാലിപ്പിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ശ്രമങ്ങൾ വ്യർഥമായി. 1803-04 കാലഘട്ടത്തിൽ, ഏകദേശം രണ്ടായിരത്തോളംവരുന്ന സായുധരായ പൈക്കുകളുടെ അകമ്പടിയോടെ അദ്ദേഹം കട്ടക്കിലേക്ക് മാർച്ച് ചെയ്തുവെങ്കിലും  40,000 രൂപ മാത്രം ലഭിക്കുകയും പർഗാനകൾ വിട്ടുകൊടുക്കുന്നതിനു ബ്രിട്ടീഷുകാർ വിസമ്മതിക്കുകയും ചെയ്തു.

ഏറ്റുമുട്ടൽ

തിരുത്തുക

ക്രോധാവാശം പൂണ്ട രാജ്ഗൂരു തന്റെ സൈന്യത്തെ പുനഃസംഘടിപ്പിക്കുകയും  ബ്രിട്ടീഷുകാരെ തന്റെ രാജ്യത്തിൽ നിന്നും പുറത്താക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ നാലു പർഗാനകളെ ആക്രമിച്ചു തിരികെ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ, ബ്രിട്ടീഷുകാർ ഖുർദയെ ബലമായി പിടിച്ചടക്കുന്നതിനു  ശ്രമിച്ചു.  ഇതിന്റെ ഫലമായി 1804 സെപ്തംബറിൽ ഖുർദ രാജാവിനു ജഗന്നാഥ ക്ഷേത്രത്തിനു മേലുള്ള പരമ്പരാഗതമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടത് രാജാവിലും ഒഡീഷയിലെ ജനങ്ങളിലും ഗുരുതരമായ ആഘാതമുണ്ടാക്കി. തത്ഫലമായി 1804 ഒക്ടോബറിൽ സായുധരായ ഒരു സംഘം പൈക്കുകൾ ബ്രിട്ടീഷ് സൈന്യത്തിനു നേരേ പിപ്പിലിയിൽവച്ച് ആക്രമണം നടത്തി. ഈ സംഭവം ബ്രിട്ടീഷ് സേനയെ ജാഗരൂകരാക്കി. ഇത്തരുണത്തിൽ  ബ്രിട്ടീഷുകാർക്കെതിരായ ഒരു പൊതു ലക്ഷ്യത്തിനുവേണ്ടി തന്നോടൊപ്പം കൈകോർക്കാൻ രാജഗുരു സംസ്ഥാനത്തെ മറ്റു ഭരണാധികാരികളോട് അഭ്യർത്ഥിച്ചു. കുജാങ്ക, കനിക, ഹരീഷ്പുർ, മരീചിപ്പൂർ തുടങ്ങിയ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾ ഖുർദ  രാജാവിനോടു ചേർന്ന് ഒരു സഖ്യം രൂപീകരിക്കുകയും യുദ്ധത്തിനു കോപ്പുകൂട്ടുകയും ചെയ്തു.

അവസാനം ബ്രിട്ടീഷുകാരും ഖുർദ സൈന്യവുമായുള്ള ചരിത്രപരമായ ആ ഏറ്റുമുട്ടലിനു കളമൊരുങ്ങി. ദീർഘകാലം നീണ്ടു നിന്ന ഈ പോരാട്ടത്തിൽ രാജഗുരു ഖുർദാ കോട്ടയിൽ നിന്നും അറസ്റ്റു ചെയ്യപ്പെടുകയും ബരാബതി കോട്ടയിലേക്ക് ബന്ദിയായി കൊണ്ടുപോകപ്പെടുകയും ചെയ്തു. തന്റെ രാജാവിനെ സുരക്ഷിതനായി നിലനിർത്താനുള്ള അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും വിഫലമാകുകയും ഒടുവിൽ മുകുന്ദ ദേവ്-രണ്ടാമൻ 1805 ജനുവരി മൂന്നിനു ബ്രിട്ടീഷുകാരാൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 1805 ജനുവരി മൂന്നിന് മുകുന്ദ ദേവ്-രണ്ട് അറസ്റ്റ് ചെയ്യപ്പെട്ടു.  സംസ്ഥാനത്ത് അക്രമം തുടരുമെന്നുള്ള ഭീതി നിമിത്തം രാജഗുരുവും രാജാവും കട്ടക്കിൽ നിന്ന് മിഡ്നാപൂർ ജയിലിലേക്ക് അയക്കപ്പെട്ടു.

വിചാരണയും വധവും

തിരുത്തുക

തടവറയിൽ നിന്നും രാജാവ് സമർപ്പിച്ച ഒരു ഹർജി പരിഗണിക്കപ്പെടുകയും ബ്രിട്ടീഷ് നിയമോപദേഷ്ടാക്കൾ, മുകുന്ദ ദേവ് രണ്ടാമൻ രാജാവിനെ തടവറയിൽനിന്നു മോചിപ്പിക്കുകയും  പുരിയിലേയ്ക്കു നാടുകടത്തുകയും ചെയ്തു. പിന്നീട് മേഡിനാപൂരിലെ ബാഘിതോട്ടയിൽവച്ച് രാജഗുരു വിചാരണ ചെയ്യപ്പെട്ടു. പ്രദേശത്തു നിയമാനുസൃതമായി സ്ഥാപിക്കപ്പെട്ട ഒരു സർക്കാരിനെതിരേ ഒരു യുദ്ധം ചെയ്തതിന്റെ പേരിൽ അദ്ദേഹത്തെ കുറ്റക്കാരനായി പ്രഖ്യാപിക്കുകയും മരണം വരെ തൂക്കിലേറ്റാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ ആരാച്ചാർമാരാൽ ഒരു വൃക്ഷത്തിന്റെ എതിർ കക്ഷികളിലേക്ക് കാലുകൾ കെട്ടിയിടപ്പെട്ട ഒരു പ്രക്രിയയിൽ 1806 ഡിസംബർ 6-ന് അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.[6]

  1. Praphulla Kumāra Paṭṭanāẏaka (1979). A Forgotten Chapter of Orissan History: With Special Reference to the Rajas of Khurda and Puri, 1568-1828. Punthi Pustak.
  2. Prafulla Kumar Pattanaik (1 January 2005). The First Indian War of Independence: Freedom Movement in Orissa, 1804-1825. APH Publishing. pp. 23–. ISBN 978-81-7648-911-9.
  3. Prasanna Kumar Mishra (1983). Political unrest in Orissa in the 19th century: anti-British, anti-feudal, and agrarian risings. Punthi Pustak.
  4. "Jai Rajguru". orissadiary.com. Archived from the original on 2013-01-24. Retrieved 7 February 2013. Jayee Rajguru was born on October 29, 1739 in an eminent scholarly family in the village Bira Harekrushnapur, near Puri
  5. Rout, Hemant Kumar (2012). "Villages fight over martyr's death place - The New Indian Express". newindianexpress.com. Archived from the original on 2014-05-06. Retrieved 7 February 2013. historians claim he is actually the first martyr in the country's freedom movement because none was killed by the Britishers before 1806
  6. "Controvers place of assassination | Odisha Reporter". odishareporter.in. 2012. Retrieved 7 February 2013. was assassinated by the British government in a brutal manner on December 6, 1806[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജയി_രാജഗുരു&oldid=4020622" എന്ന താളിൽനിന്ന് ശേഖരിച്ചത്