ജയശ്രീ ഗഡ്കർ
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
പ്രമുഖ മറാത്തി സിനിമാതാരമായിരുന്നു ജയശ്രീ ഗഡ്കർ (ജനനം ഫെബ്രുവരി 22, 1942 – മരണം ഓഗസ്റ്റ് 29, 2008)[1]. 1960 മുതൽ മറാത്തി സിനിമയിൽ സജീവമായിരുന്ന ജയശ്രീ ജനിച്ചത് കർണാടകയിലെ കർവാർ എന്ന സ്ഥലത്താണ്. ഒരു ബാലതാരമായാണ് ഇവർ സിനിമയിൽ തുടക്കം കുറിച്ചത്. ഏകദേശം 250-ഓളം ചലച്ചിത്രത്തിൽ അഭിനയിച്ച ജയശ്രീയുടെ ആദ്യ വിജയചിത്രം “സംഗ്തെയ് ഐക്ക യാണ്”. ഒട്ടേറെ സംസ്ഥാന അവാർഡുകൾ നേടിയ ജയശ്രീ ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്. 2008 ഓഗസ്റ്റ് 29-ന് 66-ആം വയസ്സിൽ ഇവർ അന്തരിച്ചു. [1]
ജയശ്രീ ഗഡ്കർ | |
---|---|
ജനനം | 21 ഫെബ്രുവരി 1942 |
മരണം | 29 ഓഗസ്റ്റ് 2008 | (പ്രായം 66)
ദേശീയത | ഇന്ത്യ |
തൊഴിൽ | അഭിനേതാവ് |
ജീവിതപങ്കാളി(കൾ) | ബാൽ ധൂരി |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Actress Jayshree Gadkar passes away". The Hindu. 2008-08-29. Archived from the original on 2009-12-13. Retrieved 2008-08-29.