ജയന്റ് ഓട്ടർ

ഒരു ദക്ഷിണ അമേരിക്കൻ മാംസഭുക്ക് സസ്തനി

ഒരു ദക്ഷിണ അമേരിക്കൻ സസ്തനി ആണ് ഭീമൻ നായ് അല്ലെങ്കിൽ ഭീമൻ നദി നായ് എന്നും അറിയപ്പെടുന്ന ജയന്റ് ഓട്ടർ (Pteronura brasiliensis) [3]1.7 മീറ്റർ (5.6 അടി) വരെ എത്താൻ കഴിയുന്ന ആഗോളതലത്തിൽ വേട്ടക്കാരായ ഒരു കൂട്ടം മസ്റ്റെലൈഡേ അഥവാ വീസൽ കുടുംബത്തിലെ ഏറ്റവും വലിയ അംഗമാണിത്. മസ്റ്റെലൈഡുകളുടെയിടയിൽ വൈവിധ്യമാർന്ന, ഭീമൻ ഒട്ടർ ഒരു സാമൂഹിക ഇനമാണ്. കുടുംബ ഗ്രൂപ്പുകളായി കാണപ്പെടുന്ന ഇവയിൽ ഒരു കുടുംബത്തിൽ സാധാരണയായി മൂന്ന് മുതൽ എട്ട് വരെ അംഗങ്ങൾ കാണപ്പെടുന്നു. ഗ്രൂപ്പുകൾ ഒരു പ്രബലമായ പ്രജനന ജോഡിയെ കേന്ദ്രീകരിച്ചുള്ളതാണ്. മാത്രമല്ല അവ വളരെ ആകർഷണീയവും സഹകരണപരവുമാണ്. സാധാരണ സമാധാനപരമായി കാണപ്പെടാറുണ്ടെങ്കിലും അധിനിവേശ പ്രദേശങ്ങൾക്കുവേണ്ടി ഇവ ഗ്രൂപ്പുകളിൽ നടത്തുന്ന ആക്രമണവും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ദിവാജീവികളുടെ വിഭാഗത്തിൽ ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവ പകൽ സമയങ്ങളിൽ മാത്രം സജീവമാണ്. ഏറ്റവും ഗൗരവമുള്ള ഓർട്ടർ സ്പീഷീസായ ഇവ ആശയവിനിമയം, ആക്രമണം, വാസസ്ഥലത്തിന്റെ ഉറപ്പ് എന്നിവ സൂചിപ്പിക്കുന്ന പ്രത്യേക ശബ്ദങ്ങൾ ഉണ്ടാക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Giant otter[1]
ജയന്റ് ഓട്ടർ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Carnivora
Suborder: Caniformia
Family: Mustelidae
Species:
Mustelidae
Binomial name
Mustelidae
Giant otter range
Synonyms

Pteronura brasiliensis

വടക്ക്-മദ്ധ്യ-തെക്കൻ അമേരിക്കയിലുടനീളമുള്ള ഭീമൻ ഓർട്ടർ ആമസോൺ നദിയിലും പാന്റനാൽ ചതുപ്പുനിലങ്ങളിലും ഏറെ കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ വിതരണം ഇപ്പോൾ വളരെ കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. പതിറ്റാണ്ടുകൾക്കുമുമ്പ്തന്നെ ഇതിന്റെ വെൽവെറ്റുപോലുള്ള രോമചർമ്മത്തിനുവേണ്ടി ആളുകൾ വേട്ടയാടിയിരുന്നു. 1950 കളിലും 1960 കളിലും പെട്ടെന്ന് ഇവയുടെ ജനസംഖ്യ കുറഞ്ഞു. 1999-ൽ വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗ്ഗങ്ങളുടെ പട്ടികയിൽ ഇവയുടെ എണ്ണം 5000 -ത്തിലും താഴെയാണ്. നിയോട്രോപിക്കൽ മേഖലയിൽ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന സസ്തനി ഇനമാണിത്. ആവാസവ്യവസ്ഥയിലെ തകർച്ച ഇവയ്ക്ക് ഏറ്റവും പുതിയ ഭീഷണിയാണ്. ഭീമൻ ഓർട്ടർ വളരെ അപൂർവ്വമാണ്. 2003- ൽ വെറും 60 മൃഗങ്ങൾ മാത്രമാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.[4]

ഭീമൻ ഓർട്ടർ ഒരു ഉഭയജീവിയുടെ ജീവിതശൈലിക്ക് അനുയോജ്യമായ അസാധാരണമായ ഇടതൂർന്ന രോമങ്ങൾ, ചിറകു പോലുള്ള വാൽ, തുഴപോലുള്ള പാദങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പൊരുത്തപ്പെടുത്തലുകൾ കാണിക്കുന്നു. ശുദ്ധജല നദികൾക്കും അരുവികൾക്കുമൊപ്പം വാസസ്ഥലം ഈ സ്പീഷിസുകൾ തിരഞ്ഞെടുക്കുന്നു. സാധാരണയായി കാലാകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ശുദ്ധജല തടാകങ്ങളിലേക്കും അരുവികളിലേക്കും ഒഴുകിപോകുന്നു. വലിയ അളവിൽ സസ്യങ്ങൾ ഉള്ള തീറ്റപ്രദേശങ്ങൾക്കടുത്ത് വിപുലമായ താവളങ്ങൾ ഇവ നിർമ്മിക്കുന്നു. ഭീമൻ ഓർട്ടർ മത്സ്യങ്ങൾ, കാറ്റ്ഫിഷുകൾ, ഞണ്ടുകൾ, കടലാമകൾ, പാമ്പുകൾ, ചെറിയ കെയ്മാൻ എന്നിവ ഇവ ആഹാരമാക്കുന്നു.[5]മനുഷ്യർക്ക് ഇവ മറ്റ് ഗുരുതരമായ ഉപദ്രവങ്ങൾ ഒന്നും തന്നെയില്ല. എന്നിരുന്നാലും ഭക്ഷ്യവിഭവങ്ങൾക്കായി നിയോട്രോപിക്കൽ ഓട്ടറുമായും, കെയ്മാൻ എന്നീ ഇനങ്ങളുമായി മത്സരിക്കുന്നു.

നാമകരണം

തിരുത്തുക

ഭീമൻ ഓർട്ടറിന് മറ്റു ചില പേരുകൾകൂടി നിലവിലുണ്ട്. ബ്രസീലിൽ ഇത് അരിയൻഹ എന്ന പേരിൽ അറിയപ്പെടുന്നു. തുപ്പി വാക്കായ അരിറാണ, എന്നർത്ഥം വരുന്ന വാട്ടർ ജാഗാർ എന്നാണ് ഇത് അറിയപ്പെടുന്നത് (പോർച്ചുഗീസ്: onça d'água).[6] സ്പാനിഷ് ഭാഷയിൽ സ്പാനിഷ് നാവികർ റിവർ വൂൾഫ് (Spanish: lobo de río), വാട്ടർ നായ് (സ്പെൻസീവ്: പെറോ ഡി അഗ്വ) എന്നീ പേരുകൾ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. (എന്നാൽ ഈ പദം വിവിധ മൃഗങ്ങളെ സൂചിപ്പിക്കുന്നു). പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉള്ള പര്യവേക്ഷകരുടെ റിപ്പോർട്ടിലും ഒരു പക്ഷെ ഇതിനെക്കുറിച്ച് കാണാൻകഴിയും. [7] പ്രാദേശിക വ്യതിയാനങ്ങൾക്കനുസരിച്ച് മൂന്നു പേരുകൾ ദക്ഷിണ അമേരിക്കയിൽ ഉപയോഗത്തിലുണ്ട്. "ഭീമൻ ഓർട്ടർ" അക്ഷരാർത്ഥത്തിൽ ന്യുട്രിയ ജിജാന്റെ (nutria gigante), ലോൻട്രസ് ജിജാന്റെ എന്നിങ്ങനെ പോർച്ചുഗീസിലും സ്പാനിഷിലും വിവർത്തനം ചെയ്യുന്നു. അച്ചുവർ ആളുകൾക്കിടയിൽ വാങ്കനീം എന്നും [8]സനുമന്മാരിൽ ഹാദമി എന്നും ഇവ അറിയപ്പെടുന്നു.[9][10]പുരാതന ഗ്രീക്ക് വാക്കിൽ നിന്ന് ആണ് ടെറോനൂറ എന്ന ജീനസ് നാമം രൂപം കൊണ്ടത്.[11] ചിറക് പോലുള്ള വാലിനെക്കുറിച്ചും വ്യക്തമായി പ്രതിപാദിപ്പിക്കുന്നുണ്ട്.[12]

  1. Wozencraft, W.C. (2005). "Order Carnivora". In Wilson, D.E.; Reeder, D.M. Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. p. 605. ISBN 978-0-8018-8221-0. OCLC 62265494.
  2. Duplaix, N.; Waldemarin, H.F.; Groenedijk, J.; Munis, M.; Valesco, M. & Botello, J.C. (2008). "Pteronura brasiliensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 6 March 2009. Database entry includes justification for why this species is endangered
  3. "Giant river otter". National Geographic Society. Archived from the original on 2010-01-12. Retrieved 6 August 2016.
  4. Londono, G. Corredor; Munoz, N. Tigreros (2006). "Reproduction, behaviour and biology of the Giant river otter (Pteronura brasiliensis) at Cali Zoo". International Zoo Yearbook. 40: 360–371. doi:10.1111/j.1748-1090.2006.00360.x.
  5. Groenendijk, J., Hajek, F. & Schenck, C. 2004. Pteronura brasiliensis. In: IUCN 2006. 2006 IUCN Red List of Threatened Species. (http://www.iucnredlist.org/search/details.php/18711/all)
  6. Ferreira, A. B. H. (1986). Novo Dicionário da Língua Portuguesa (2nd ed.). Nova Fronteira. p. 163.
  7. See e.g., Duplaix 1980, p. 547
  8. Descola, Philippe (1994). In the Society of Nature: A Native Ecology in Amazonia. Cambridge University Press. pp. 280–282. ISBN 0-521-41103-3.
  9. Ramos, Alcida Rita (1995). Sanuma Memories: Yanomami Ethnography in Times of Crisis. University of Wisconsin Press. p. 219. ISBN 0-299-14654-5.
  10. Antropológica. Sociedad de Ciencias Naturales La Salle (Fundación La Salle de Ciencias Naturales). 55–58: 107. 1981–1982.
  11. Liddell, Henry George & Robert Scott (1980). A Greek-English Lexicon (Abridged Edition). United Kingdom: Oxford University Press. ISBN 0-19-910207-4.
  12. Koepfli, K.-P; Wayne, R.K. (December 1998). "Phylogenetic relationships of otters (Carnivora: Mustelidae) based on mitochondrial cytochrome b sequences". Journal of Zoology. 246 (4): 401–416. doi:10.1111/j.1469-7998.1998.tb00172.x.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജയന്റ്_ഓട്ടർ&oldid=3992857" എന്ന താളിൽനിന്ന് ശേഖരിച്ചത്