ജയന്ത് നാർളീകർ

ഇന്ത്യന്‍ രചയിതാവ്‌
(ജയന്ത് നാർളീകർ‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്ത ഭാരതീയ പ്രപഞ്ചശാസ്ത്രജ്ഞനും, ജ്യോതിർഭൗതികശാസ്ത്രജ്ഞനുമാണ് ജയന്ത് വിഷ്ണു നാർലിക്കർ (ജനനം:1938,ജൂലൈ 19).[2] ഫ്രെഡ് ഹോയ്ൽ നൊപ്പം മറ്റൊരു പ്രപഞ്ചമാതൃകയായ സ്ഥിരസ്ഥിതി സിദ്ധാന്തത്തിന് അദ്ദേഹം ഗണ്യമായ സംഭാവന നൽകി. പത്മഭൂഷൺ,പത്മവിഭൂഷൺ, മഹാരാഷ്ട്ര ഭൂഷൺ[3] ബഹുമതികൾ സമ്മാനിതനായിട്ടുണ്ട്. മറാത്തിഭാഷയിൽ നിരവധി ശാസ്ത്രസാഹിത്യ കൃതികളും അദ്ദേഹം എഴുതിയിട്ടുണ്ട്.

ജയന്ത് വിഷ്ണു നാർലിക്കർ
ജയന്ത് വിഷ്ണു നാർലിക്കർ
ജനനം (1938-07-19) 19 ജൂലൈ 1938  (86 വയസ്സ്)
ദേശീയതഇന്ത്യൻ
കലാലയംബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
കേംബ്രിജ് യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്അർദ്ധ സ്ഥിരസ്ഥിതി സിദ്ധാന്തം
Hoyle-Narlikar theory of gravity
പുരസ്കാരങ്ങൾപദ്മ വിഭൂഷൺ
ആഡംസ് പ്രൈസ്
പദ്മ ഭൂഷൺ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം
സ്ഥാപനങ്ങൾകേംബ്രിജ് യൂണിവേഴ്സിറ്റി
ടാറ്റ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
ഇന്റെർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ്
ഡോക്ടറൽ വിദ്യാർത്ഥികൾതാണു പദ്മനാഭൻ

സ്ഥിരസ്ഥിതി പ്രപഞ്ചഘടനാശാസ്‌ത്രത്തിന്റെ ഉപജ്ഞാതാവാണിദ്ദേഹം. സർ ഫ്രെഡ് ഹയ് ലെയുമായി ചേർന്ന് ഹയ്‌ലെ-നാർലിക്കർ തത്ത്വം വികസിപ്പിച്ചു.

ചെറുപ്പകാലം

തിരുത്തുക

നാർലിക്കർ 1938 ജൂലൈ 19 ന് ഇന്ത്യയിലെ കൊൽഹാപ്പൂരിൽ ആണു ജനിച്ചത്.അദ്ദേഹത്തിന്റെ പിതാവായ,വിഷ്ണു വാസുദേവ് നാർലിക്കർ പ്രസിദ്ധ ഗണിതജ്ഞനും വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഗണിത വകുപ്പിന്റെ തലവനും ആയിരുന്നു.ജയന്തിന്റെ അമ്മ,സുമതി നാർലിക്കർ സംസ്കൃതത്തിൽ ഒരു പണ്ഡിതയും ആയിരുന്നു.12ആം ക്ലാസ്സു വരെ അദ്ദേഹം ബനാറസ്സിലെ കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ആണു തുടർന്നു പഠിച്ചത്.

ഔദ്യോഗിക ജീവിതം

തിരുത്തുക

1957ൽ നാർലിക്കർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചലർ ഓഫ് സയൻസ് ഡിഗ്രീ കരസ്ഥമാക്കി[4]. തുടർന്ന് 1959ൽ അദ്ദേഹം ഇംഗ്ലണ്ടിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിതത്തിൽ ഡിഗ്രി എടുത്തു.അന്നത്തെ ഏറ്റവും ഉയർന്ന സീനിയർ റങ്ലർ പദവി അദ്ദേഹത്തിനു ലഭിച്ചു.1960ൽ വാനശാസ്ത്രത്തിനു നൽകുന്ന ടൈസൺ മെഡൽ അദ്ദേഹം കരസ്തമാക്കി.കേംബ്രിജിലെ തന്റെ ഡോക്ടറൽ ബിരുദത്തിനായുള്ള പഠനസമയത്ത് 1962ൽ സ്മിത്സ് പ്രൈസ് നേടി.ഫ്രെഡ് ഹൊയ്‍ലിന്റെ കീഴിൽ ഗവേഷണം നടത്തിയ അദ്ദേഹത്തിനു 1964ൽ ജ്യോതിശസ്ത്രത്തിലും ജ്യോതിർ ഭൗതിക ശാസ്ത്രത്തിലും എം.എ ബിരുദം ലഭിച്ചു.1972 വരെ അദ്ദേഹം കിങ്സ് കോളേജിന്റെ ഫെല്ലൊ ആയി തുടർന്നു.ഫ്രെഡ് ഹൊയ്ൽ കേംബ്രിജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കൽ ആസ്ട്രോണമി സ്ഥാപിച്ചപ്പോൾ നാർലിക്കർ 1966-72 ആ സ്ഥാപനത്തിന്റെ സ്ഥാപക സ്റ്റാഫ് അംഗമായി സേവനമനുഷ്ടിച്ചു.

1972ൽ, മുംബൈയിലുള്ള ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ പ്രൊഫസ്സർ ആയി സ്ഥാനമേറ്റു.1988ൽ ഇന്ത്യൻ യൂണിവെഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ, പൂണെയിൽ ഇന്റർ യൂണിവേഴ്കിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് (ഐ.യു.സി.എ.എ) സ്ഥാപിച്ചപ്പോൾ നാർലിക്കർ അതിന്റെ സ്ഥാപക ഡയറക്ടറായി.

നാർലിക്കർ പ്രപഞ്ചഘടനാശാസ്‌ത്രത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് ലോകത്തു അറിയപ്പെടുന്നത്. പ്രത്യേകിച്ചും; മഹാസ്ഫോടനസിദ്ധാന്തത്തിനു ബദലായി കൊണ്ടുവന്ന മാതൃകകളുടെ പേരിൽ.1994-1997ൽ അദ്ദേഹം,അന്താരാഷ്ട്രീയ ജ്യോതിശാസ്ത്ര യൂണിയന്റെ കീഴിലുള്ള കോസ്മോളജി കമ്മീഷന്റെ പ്രസിഡന്റ് ആയിരുന്നു.ക്വാണ്ടം കോസ്മോളജി, മാഷ്സ് സിദ്ധാന്തം എന്നീ മേഖലകളിൽ അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.

1999-2003ൽ നാർലിക്കർ,41 കി.മീ ഉയരത്തിലുള്ള സൂക്ഷ്മജീവികളടങ്ങിയ വായുവിന്റെ സാമ്പിൾ എടുത്ത് പരീക്ഷണവിധേയമാക്കുന്ന പ്രഥമ പ്രോജെൿറ്റ് ഡിസൈൻ ചെയ്യാനായി ഒരു അന്താരാഷ്ട്ര റ്റീമിനെ നയിച്ചു.അങ്ങനെ ശേഖരിച്ച സാമ്പിളുകൾ ജീവശാസ്ത്രപരമായി പരിശോധിച്ചതിൽ നിന്നും അവിടെ ജീവനുള്ള ബാക്ടീരിയാ പോലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തി.ഇതു സൂക്ഷ്മജീവികൾ പുറത്തുനിന്നും ഭൂമിയിലേയ്ക്കു പതിച്ച് ഭൂമിയിൽ ജീവനു കാരണമായതാവാം എന്ന സങ്കൽപ്പനത്തിനു ബലം നൽകുന്നു.[കൂടുതൽ തെളിവ് ഇവിടെ ആവശ്യമുണ്ട്]

നാർലിക്കറെ സയൻസ് ഗണിതം എന്നീ മേഖലകളിലെ പാഠപുസ്തകങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഉപദേശക ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സ്കൂളുകളിലും ഉപയോഗിക്കുന്ന എൻ.സി.ഈ.ആർ.ടി പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര ഗണിത പുസ്തകങ്ങൾ ഈ സമിതിയാണ് വികസിപ്പിക്കുന്നത്.

പുരസ്കാരങ്ങൾ

തിരുത്തുക

നാർലിക്കറിനു അനേകം ദേശീയവും അന്തർദ്ദേശീയവുമായ പുരസ്കാരങ്ങളും ഓണറ റി ബിരുദങ്ങളും ലഭിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ഗവേഷണപ്രവർത്തനങ്ങൾക്ക് 2004ൽ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷൻ നൽകപ്പെട്ടു. 2010ലെ മഹാരാഷ്ട്രാ ഭൂഷൺ അവാർഡ് അദ്ദേഹം നേടി. അദ്ദേഹത്തിനു ഭട്നഗർ അവാർഡ്,എം.പി.ബിർല അവാർഡ്,പ്രിൿസ് ജൂൾസ് ജാൻസ്സെൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ശാസ്ത്ര ഗവേഷണങ്ങൾക്കു പുറമെ നാർലിക്കർ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും റേഡിയോ ടെലിവിഷൻ പരിപാടികളിലൂടെയും ശാസ്ത്ര പ്രചാരണം നടത്തി വരുന്നു.ഇത്തരം പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 1996ൽ അദ്ദേഹത്തിനു യുനെസ്കോ കലിംഗ സമ്മാനം നൽകി ആദരിച്ചു. 1980കളിൽ വിശ്രുത ശസ്ത്രജ്ഞനായ കാൾ സേഗന്റെ ടീ.വീ പരമ്പരയായ കോസ്മോസ്:എ പെഴ്സോണൽ വോയേജ് ൽ നാർലിക്കറിനെപ്പറ്റി കാണിച്ചിരുന്നു.1990ൽ ദേശീയ ശാസ്റ്റ്ര അക്കാഡമിയുടെ ഇന്ദിരാഗാന്ധി അവാർഡ് നേടി.ശാസ്ത്രത്തിൽ അദ്ദേഹം ഒരു ആഗോള പ്രതിഭയാണ്. 2014 ൽ മറാത്തിയിലെ ആത്മകഥക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ചാർ നഗരാന്തലേ മാസേ വിസ്വ എന്ന കൃതിക്കു ലഭിച്ചു.[5]

ശാസ്ത്ര പുസ്തകങ്ങൾക്കും പോപ്പുലർ ശാസ്ത്രസാഹിത്യരചനകൾക്കും പുറമെ,ഇംഗ്ലീഷ്,ഹിന്ദി,മറാട്ടി എന്നീ ഭാഷകളിൽ ശാസ്ത്ര സാഹിത്യ കൃതികളും നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്.

സാഹിത്യകൃതികൾ

തിരുത്തുക

ഇംഗ്ലിഷിലുള്ളവ

  • വാമനന്റെ തിരിച്ചു വരവു (The Return of Vaman, 1990)
  • സാഹസികത (The Adventure)
  • ധൂമകേതു (The Comet)

മറാത്തിയിലുള്ളവ

  • वामन परत न आला
  • यक्षांची देणगी
  • अभयारण्य
  • व्हायरस
  • प्रेषित

മലയാാളത്തിലുള്ളവ

സാഹിത്യേതര കൃതികൾ

തിരുത്തുക
  • Facts and Speculations in Cosmology, with G. Burbridge, Cambridge University Press 2008, ISBN 978-0-521-13424-8
  • Current Issues in Cosmology, 2006
  • A Different Approach to Cosmology: From a Static Universe through the Big Bang towards Reality, 2005
  • Fred Hoyle's Universe, 2003
  • Scientific Edge: The Indian Scientist from Vedic to Modern Times, 2003
  • An Introduction to Cosmology, 2002
  • A Different Approach to Cosmology, with G. Burbridge and Fred Hoyle, Cambridge University Press 2000, ISBN 0-521-66223-0
  • Quasars and Active Galactic Nuclei: An Introduction, 1999
  • From Black Clouds to Black Holes, 1996
  • From Black Clouds to Black Holes (Third Edition), 2012[5]
  • Seven Wonders of the Cosmos, 1995
  • Philosophy of Science: Perspectives from Natural and Social Sciences, 1992
  • The extragalactic universe: an alternative view, with Fred Hoyle and Chandra Wickramasinghe, Nature 346:807–812, 30 August 1990.
  • Highlights in Gravitation and Cosmology, 1989
  • Violent Phenomena in the Universe, 1982
  • The Lighter Side of Gravity, 1982
  • Physics-Astronomy Frontier (co-author Sir Fred Hoyle), 1981
  • The Structure of the Universe, 1977
  • Creation of Matter and Anomalous Redshifts, 2002
  • Absorber Theory of Radiation in Expanding Universes, 2002
  • आकाशाशी जडले नाते (Akashashi Jadale Nate), (in Marathi)
  • नभात हसरे तारे (Nabhat hasare taare), (in Marathi)

അവാർഡുകൾ

തിരുത്തുക

വ്യക്തിജീവിതം

തിരുത്തുക

നാർലിക്കർ ഗണിതഗവേഷകയും പ്രൊഫസ്സറുമായ മംഗള രാജ്വാഡെയെ വിവാഹം കഴിച്ചു.അവർക്കു മൂന്നു കുട്ടികൾ-ഗീത,ഗിരിജ,ലീലാവതി.

  1. ""Face to Face"". Archived from the original on 2010-12-19. Retrieved 2013-06-19.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-23. Retrieved 2013-06-19.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-23. Retrieved 2013-06-19.
  4. http://gonitsora.com/exclusive-interview-prof-jayant-vishnu-narlikar/
  5. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജയന്ത്_നാർളീകർ&oldid=4099540" എന്ന താളിൽനിന്ന് ശേഖരിച്ചത്