ജമ്മു & കാശ്മീർ ബാങ്ക്
ജമ്മു കശ്മീരിലെ ഒരു സ്വകാര്യമേഖലാ ബാങ്കിംഗ്, ധനകാര്യ സ്ഥാപനമാണ് ജമ്മു & കാശ്മീർ ബാങ്ക് (ജെ & കെ ബാങ്ക്). ശ്രീനഗർ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ബാങ്കിന് ആസ്ഥാനമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും ജമ്മു കശ്മീരിലെ സർക്കാരിനും ഇതിൽ പങ്കാളിത്തമുണ്ട്. 1938 ഒക്ടോബർ 1-ന് രൂപംകൊണ്ട ജെ & കെ ബാങ്ക്, സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കായി ഉയർന്നുവന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ്. [2]
യഥാർഥ നാമം | جموں و کشمیر بنک |
---|---|
Public | |
Traded as | എൻ.എസ്.ഇ.: J&KBANK ബി.എസ്.ഇ.: 532209 |
വ്യവസായം | Banking Financial services |
സ്ഥാപിതം | 1 October 1938 |
ആസ്ഥാനം | |
പ്രധാന വ്യക്തി | RK Chibber (Interim Chairman) |
ഉത്പന്നങ്ങൾ | Consumer banking, Corporate banking, Finance and Insurance, Mortgage loans, Private banking, Wealth management, Investment banking |
വരുമാനം | ₹7,178.66 കോടി (US$1.1 billion) (2017)[1] |
₹1,294.34 കോടി (US$200 million) (2017)[1] | |
₹−1,632.29 കോടി (US$−250 million) (2017)[1] | |
മൊത്ത ആസ്തികൾ | ₹82,018.67 കോടി (US$13 billion) (2017)[1] |
ഉടമസ്ഥൻ | Government of Jammu and Kashmir (59%) |
Capital ratio | 10.80% [1] |
വെബ്സൈറ്റ് | www |
ജമ്മു & കാശ്മീർ ബാങ്ക് ലിമിറ്റഡിനെ പൊതുമേഖലാ സ്ഥാപനമായി (പിഎസ്‌യു) പരിഗണിക്കുന്നതിനുള്ള നിർദ്ദേശത്തിന് 2018 നവംബർ 22 ന് ഗവർണറുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ (എസ്എസി) അംഗീകാരം നൽകിയിരുന്നു. നാല് സംസ്ഥാന ഉപദേഷ്ടാക്കളും ജമ്മു കശ്മീർ ചീഫ് സെക്രട്ടറിയും എസ്എസിയിൽ ഉൾപ്പെടുന്നു. [3]
ചരിത്രം
തിരുത്തുക1938 ഒക്ടോബർ 1 ന് ജമ്മു കശ്മീരിലെ രാജാവായിരുന്ന ഹരി സിംഗ് നൽകിയ പേറ്റന്റിലാണ് ജമ്മു കശ്മീർ ബാങ്ക് സ്ഥാപിതമായത്. ബാങ്കിന്റെ സ്ഥാപക ഡയറക്ടർമാരായി മാറാൻ ഹരി സിംഗ് പ്രമുഖ നിക്ഷേപകരെ ക്ഷണിച്ചിരുന്നു. ഇപ്രകാരം നിരവധി വ്യക്തികൾ ചേർന്ന് ധനസമാഹരണം നടത്തിയായിരുന്നു ബാങ്ക് യാഥാർഥ്യമായത്. [4]
ശാഖകൾ
തിരുത്തുകശ്രീനഗറിലാണ് ബാങ്കിന്റെ മുഖ്യ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. 2019 മാർച്ച് 05 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം 935 കമ്പ്യൂട്ടറൈസ്ഡ് ബാങ്കിംഗ് ശാഖകൾ, 1287 എടിഎമ്മുകൾ, 25 ക്യാഷ് ഡിപോസിഷൻ മെഷീനുകൾ (സിഡിഎം) എന്നിവയുടെ ശൃംഖല ജമ്മു & കാശ്മീർ ബാങ്കിനുണ്ട്. [5]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Balance Sheet 31.03.2017" jkbank.com (15 March 2018).
- ↑ https://business.mapsofindia.com/banks-in-india/jammu-kashmir-bank.html
- ↑ https://www.ndtv.com/business/stock/the-jammu-&-kashmir-bank-ltd_j&kbank/reports
- ↑ https://www.jkbank.com/others/common/aboutus.php
- ↑ https://www.business-standard.com/company/j-k-bank-7311/information/company-history