ജമാൽ ഖഷോഗി
സൗദി വിമതനും എഴുത്തുകാരനും വാഷിംഗ്ടൻ പോസ്റ്റിലെ ഒരു കോളമിസ്റ്റും അൽ അറബ് ചാനലിന്റെ എഡിറ്റർ-ഇൻ ചീഫും ആയിരുന്നു ജമാൽ ഖഷോഗി (/kəˈʃoʊɡʒi, kəˈʃɒɡʒi/; അറബി: جمال أحمد خاشقجي, ഫലകം:IPA-acw; 13 October 1958 – 2 October 2018). 2018 ഒക്ടോബർ 2-ന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ച് സൗദി ഏജന്റുമാരാൽ കൊലചെയ്യപ്പെട്ടു.[4][5][6][7] സൗദി പുരോഗമനവാദികൾക്ക് ഇടം നൽകിയിരുന്ന 'അൽ വതൻ' എന്ന സൗദി പത്രത്തിന്റെ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[8]
ജമാൽ ഖഷോഗി | |
---|---|
![]() ഖഷോഗി 2018 മാർച്ചിൽ | |
ജനനം | ജമാൽ അഹമദ് ഖഷോഗി 13 ഒക്ടോബർ 1958[1] മദീന, സൗദി അറേബ്യ |
മരണം | 2 ഒക്ടോബർ 2018[2] ഇസ്തംബൂൾ, തുർക്കി | (പ്രായം 59)
മരണ കാരണം | കൊലപാതകം |
കലാലയം | Indiana State University (BBA) |
തൊഴിൽ | പത്രപ്രവർത്തകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ |
ജീവിതപങ്കാളി(കൾ) | റാവിയ അൽ തുനീസി (div.) |
പങ്കാളി(കൾ) | Hatice Cengiz (fiancee, 2018)[3] |
കുട്ടികൾ | 4 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
വെബ്സൈറ്റ് | jamalkhashoggi |
2017 സെപ്റ്റംബറിൽ സൗദി അറേബ്യയിൽ നിന്ന് പലായനം ചെയ്ത ഖഷോഗി പ്രവാസം തിരഞ്ഞെടുക്കുകയായിരുന്നു. സൗദി സർക്കാർ ട്വിറ്റർ ഉപയോഗിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്ന് അദ്ദേഹം പറയുകയുണ്ടായി. തുടർന്ന് അദ്ദേഹം സൗദി സർക്കാറിനെ കടന്നാക്രമിച്ചുകൊണ്ട് പത്രങ്ങളിൽ ലേഖനങ്ങളും എഴുതി [9] സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെയും ഭരണാധികാരി സൽമാന്റെയും നിശിത വിമർശകനായിരുന്നു ഖഷോഗി.[10] യമനിലെ സൗദി ഇടപെടലിനെയും അദ്ദേഹം എതിർത്തു.[11]
2018 ഒടോബർ 2 ന് തന്റെ വിവാഹവുമായി ബന്ധപ്പെട്ട രേഖകൾക്കായി തുർക്കിയിലെ ഇസ്താബൂളിലുള്ള സൗദി കോൺസുലേറ്റിൽ പ്രവേശിച്ച ഖഷോഗി പിന്നീട് തിരിച്ചു വന്നില്ല. അദ്ദേഹം കോൺസുലേറ്റിനകത്ത് കൊലചെയ്യപ്പെടുകയും അംഗച്ഛേദം ചെയ്യപ്പെടുകയുമാണുണ്ടായത് എന്ന റിപ്പോർട്ടുകൾക്കിടയിൽ , കോൺസുലേറ്റിലെ സൗദി -തുർക്കിഷ് സംഘങ്ങളുടെ അന്വേഷണം ഒക്ടോബർ 15 ന് നടക്കുകയുണ്ടായി. ആദ്യഘട്ടത്തിൽ ഖഷോഗിയുടെ മരണം സൗദി നിഷേധിച്ചെങ്കിലും പിന്നീട് സൗദി അറ്റൊണി പറഞ്ഞത് അദ്ദേഹത്തിന്റെ കൊലപാതകം ഒരു ഗൂഡാലോചനയുടെ ഭാഗമാണന്നായിരുന്നു.[12][13] എന്നാൽ 2018 നവംബർ 16 ന് അമേരിക്കൻ ചാരസംഘടനയായ സിഐഎ പുറത്തുവിട്ട റിപ്പോർട്ടിൽ സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ് പ്രകാരമാണ് ഖഷോഗി കൊലപാതകം നടപ്പിലാക്കിയതെന്ന് പറയുകയുണ്ടായി.[14][15]
2018 ഡിസംബർ 11 ന് ജമാൽ ഖഷോഗിയെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ടൈം മാഗസിൻ ഖഷോഗിയെ "സത്യത്തിന്റെ രക്ഷാധികാരി" എന്നാണ് വിശേഷിപ്പിച്ചത്.[16][17][18]
ആദ്യകാല ജീവിതം തിരുത്തുക
ജമാൽ അഹ്മദ് ഖഷോഗി 1958 ഒക്ടോബർ 13 ന് മദീനയിൽ ജനിച്ചു[19]. അദ്ദേഹത്തിന്റെ മുത്തച്ഛൻ മുഹമ്മദ് ഖഷോഗി, തുർക്കി വംശജനായ ഒരു സൗദി അറേബ്യൻ യുവതിയെയാണ് വിവാഹം കഴിച്ചത്. സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് അലു സഊദ് രാജാവിന്റെ സ്വകാര്യ വൈദ്യനായിരുന്നു മുഹമ്മദ് ഖഷോഗി. ഇറാൻ-കോൺട്രാ അഴിമതിയിൽ ഉൾപ്പെട്ട സൗദി അറേബ്യൻ ആയുധ ഇടപാടുകാരനായ അദ്നാൻ ഖഷോഗിയുടെ മരുമകനായിരുന്നു ജമാൽ ഖഷോഗി[20]. തന്റെ മുത്തച്ഛൻ യഹൂദ വംശജനാണെന്ന് അദ്നാൻ ഖഷോഗി അവകാശപ്പെട്ടിരുന്നു. പാരീസ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട വെയിൽസിലെ രാജകുമാരി ഡയാനയുടെ കൂട്ടാളിയായിരുന്ന ഡോഡി ഫായിദിന്റെ ആദ്യ കസിൻ കൂടിയാണ് ജമാൽ ഖഷോഗി. സൗദി അറേബ്യയിൽ നിന്ന് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം നേടിയ ജമാൽ ഖഷോഗി 1982-ൽ അമേരിക്കയിലെ ഇന്ത്യാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബിഎ ബിരുദം കരസ്ഥമാക്കി.[21]
ഔദ്യോഗിക ജീവിതം തിരുത്തുക
1983 മുതൽ 1984 വരെ തിഹാമ ബുക്സ്റ്റോറിന്റെ മേഖലാ മാനാജർ ആയി ജോലി ചെയ്തുകൊണ്ടാണ് ഖഷോഗി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്[22]. 1985 മുതൽ 1987 വരെ സൗദി ഗസ്റ്റിന്റെ ലേഖകനായും ഒകാസിന്റെ അസിസ്റ്റന്റ് മാനേജറായും പ്രവർത്തിച്ചു. 1987 മുതൽ 1990 വരെ അശ്ശർഖുൽ ഔസത്, അൽ മജല്ല, അൽ മുസ്ലിമൂൻ തുടങ്ങിയ അറബ് പത്രങ്ങളുടെയും ആഴ്ചപ്പതിപ്പുകളുടെയും റിപ്പോർട്ടറായി ജോലി തുടർന്നു. 1991 മുതൽ 1999 വരെ അഫ്ഗാനിസ്ഥാൻ, അൾജീരിയ, സുഡാൻ, മധ്യേപൂർവേഷ്യ എന്നിവിടങ്ങളിലെ വിദേശകാര്യ ലേഖകനായി പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ സൗദി ചാരസംഘടനയായ അൽ മുഖബ്ബറാത്തിനും അമേരിക്കക്കും വേണ്ടി അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചു എന്നും പറയപ്പെടുന്നു[23]. തുടർന്ന് അറബ് ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് ആയി നിയമിതനാവുകയും 1999 മുതൽ 2003 വരെ സേവനമനുഷ്ടിക്കുകയും ചെയ്തു.
അവലംബം തിരുത്തുക
- ↑ Hubbard, Ben; Gladstone, Rick; Landler, Mark (16 ഒക്ടോബർ 2018). "Trump Jumps to the Defense of Saudi Arabia in Khashoggi Case". The New York Times. മൂലതാളിൽ നിന്നും 20 നവംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഒക്ടോബർ 2018.
Mr. Khashoggi, who wrote columns for The Washington Post, lived in the United States, and his 60th birthday was on Saturday [13 October].
- ↑ "Khashoggi 'died after fight' – Saudis". BBC. 19 ഒക്ടോബർ 2018. മൂലതാളിൽ നിന്നും 20 നവംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ഒക്ടോബർ 2018.
- ↑ O'Toole, Gavin (30 ഒക്ടോബർ 2018). "Khashoggi's fiancee speaks about 'death squad' killing". Al Jazeera. മൂലതാളിൽ നിന്നും 20 നവംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഒക്ടോബർ 2018.
- ↑ "'Tell Your Boss': Recording Is Seen to Link Saudi Crown Prince More Strongly to Khashoggi Killing". The New York Times. 12 നവംബർ 2018. മൂലതാളിൽ നിന്നും 12 നവംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 നവംബർ 2018.
- ↑ "Jamal Khashoggi: An unauthorized Turkey source says journalist was murdered in Saudi consulate". BBC News. 7 ഒക്ടോബർ 2018. മൂലതാളിൽ നിന്നും 9 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഡിസംബർ 2018.
- ↑ "Speakers". International Public Relations Association – Gulf Chapter (IPRA-GC). 2012. മൂലതാളിൽ നിന്നും 11 മേയ് 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 മേയ് 2012.
- ↑ "Khashoggi Was No Critic of Saudi Regime". 15 ഒക്ടോബർ 2018. മൂലതാളിൽ നിന്നും 29 മാർച്ച് 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 മാർച്ച് 2019.
- ↑ Hendley, Paul (17 മേയ് 2010). "Saudi newspaper head resigns after run-in with conservatives". Al Hdhod. മൂലതാളിൽ നിന്നും 16 നവംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ഒക്ടോബർ 2018.
- ↑ "Saudi Arabia wasn't always this repressive. Now it's unbearable". Opinion. The Washington Post. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഒക്ടോബർ 2018.
- ↑ "Jamal Khashoggi: An unauthorized Turkey source says journalist was murdered in Saudi consulate". BBC News. 7 ഒക്ടോബർ 2018. മൂലതാളിൽ നിന്നും 9 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഒക്ടോബർ 2018.
- ↑ "Turkey says journalist Khashoggi 'killed at Saudi consulate'". France 24. 7 ഒക്ടോബർ 2018. മൂലതാളിൽ നിന്നും 9 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഒക്ടോബർ 2018.
- ↑ Batrawy, Aya; Torchia, Christopher (25 ഒക്ടോബർ 2018). "Saudi Arabia again changes its story on Khashoggi killing". AP NEWS. മൂലതാളിൽ നിന്നും 16 ഡിസംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 ഡിസംബർ 2018.
- ↑ Stancati, Margherita; Said, Summer (25 ഒക്ടോബർ 2018). "Saudi Arabia Says Evidence Points to Premeditated Killing of Khashoggi". The Wall Street Journal. മൂലതാളിൽ നിന്നും 16 ഡിസംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 ഡിസംബർ 2018.
- ↑ Shane Harris; Greg Miller; Josh Dawsey (16 നവംബർ 2018). "CIA concludes Saudi crown prince ordered Jamal Khashoggi's assassination". The Washington Post. മൂലതാളിൽ നിന്നും 3 ഡിസംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 നവംബർ 2018.
- ↑ Schmitt, Eric; Fandos, Nicholas (4 ഡിസംബർ 2018). "Saudi Prince 'Complicit' in Khashoggi's Murder, Senators Say After C.I.A. Briefing". The New York Times. മൂലതാളിൽ നിന്നും 14 ഡിസംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ഡിസംബർ 2018.
- ↑ Haag, Matthew; Grynbaum, Michael M. (11 ഡിസംബർ 2018). "Time Names Person of the Year for 2018: Jamal Khashoggi and Other Journalists". The New York Times. മൂലതാളിൽ നിന്നും 11 ഡിസംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ഡിസംബർ 2018.
- ↑ "Archived copy". മൂലതാളിൽ നിന്നും 11 ഡിസംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ഡിസംബർ 2018.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Archived copy". മൂലതാളിൽ നിന്നും 11 ഡിസംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ഡിസംബർ 2018.
{{cite web}}
: CS1 maint: archived copy as title (link) - ↑ Black, Ian (19 ഒക്ടോബർ 2018). "Jamal Khashoggi obituary". The Guardian. ISSN 0261-3077. മൂലതാളിൽ നിന്നും 13 ഒക്ടോബർ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ഒക്ടോബർ 2019.
- ↑ "For Khashoggi, a Tangled Mix of Royal Service and Islamist Sympathies". The New York Times. 14 ഒക്ടോബർ 2018. മൂലതാളിൽ നിന്നും 17 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഒക്ടോബർ 2018.
- ↑ "Khashoggi, Jamal". JRank Organization. മൂലതാളിൽ നിന്നും 6 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 മേയ് 2012.
- ↑ "Jamal Khashoggi". World Economic Forum. മൂലതാളിൽ നിന്നും 18 ഒക്ടോബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ജൂലൈ 2012.
- ↑ "Saudi Al Watan editor sacked for the second time". Saudi Information Agency. മൂലതാളിൽ നിന്നും 6 ഏപ്രിൽ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 മേയ് 2012.