ഫുട്ബോൾ മത്സരങ്ങളിൽ ഉപയോഗിക്കുന്നതിനായി, അഡിഡാസ് കമ്പനി പുറത്തിറക്കിയ പന്താണ് ജബുലാനി. ഇംഗ്ലണ്ടിലെ ലോബറോ സർവ്വകലാശാലയിൽ രൂപകൽ‌പ്പന ചെയ്യപ്പെട്ട ജബുലാനി പന്ത് ഫിഫ 2010 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഔദ്യോഗിക പന്തായിരുന്നു.[1]

An Adidas Jabulani

വായുവിലെ ചലനം സുഗമമാക്കുന്നതിനായി, ഉപരിതലത്തിൽ വെറും എട്ട് കഷ്ണങ്ങൾ മാത്രം കൂട്ടിയോജിപ്പിച്ചുകൊണ്ട് നിർമ്മിക്കപ്പെട്ടതാണ് ജബുലാനി പന്ത്. എന്നിരുന്നാലും, ലോകകപ്പിനു മുൻപും, ലോകകപ്പ് സമയത്തും, വായുവിലെ ചലനങ്ങൾ പ്രവചനാതീതമാണെന്നതിന്റെ പേരിൽ ജബുലാനി പന്ത് വളരെയധികം വിമർശിക്കപ്പെട്ടു.

രൂപകൽ‌പ്പനതിരുത്തുക

നവീന രൂപകൽ‌പ്പനയിൽ, താപമുപയോഗിച്ച് കൂട്ടിയോജിപ്പിക്കപ്പെട്ട എട്ട് ത്രിമാന ഭാഗങ്ങൾ കൊണ്ടാണ്, ജബുലാനി പന്ത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇവ എതിലീൻ വിനൈൽ അസറ്റേറ്റ്, തെർമോപ്ലാസ്റ്റിക് പോളിയൂറിത്തീൻ എന്നിവയിൽ നിന്നും രൂപപ്പെടുത്തിയെടുത്തതാണ്. 2006 -ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുപയോഗിച്ച പന്ത് 14 ഭാഗങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതായിരുന്നു. പന്തിന്റെ വായുവിലെ ചലനത മെച്ചപ്പെടുത്തുന്നതിനായി അഡിഡാസ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയായ ഗ്രിപ്പ് ൻ ഗ്രൂവ് [2]ഉപയോഗിച്ച് ജബുലാനിയുടെ ഉപരിതലത്തിൽ സൂക്ഷ്മമായ ചാലുകൾ സൃഷ്ടിച്ചിരുന്നു. ഇംഗ്ലണ്ടിലെ ലോബറോ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ ഗവേഷണഫലങ്ങൾ ഈ പന്തിന്റെ രൂപകൽ‌പ്പനയ്ക്കായി ഉപയോഗിച്ചു. [3]

സാങ്കേതിക വിവരണംതിരുത്തുക

ഫിഫ അംഗീകൃത മാനദണ്ഡം[4] ജബുലാനിയുടെ അളവുകൾ[4]
ചുറ്റളവ് 68.5–69.5 cm 69.0 ± 0.2 cm
വ്യാസം ≤ 1.5% വ്യത്യാസം ≤ 1.0% വ്യത്യാസം
ജല അവശോഷണം ≤ 10% ഭാര വർദ്ധനവ് ~ 0% ഭാര വർദ്ധനവ്
ഭാരം 420 - 445 g 440 ± 0.2 g
തിരിച്ചടി പരീക്ഷണം ≤ 10 cm ≤ 6 cm
മർദ്ദ നഷ്ടം ≤ 20% ≤ 10%

വർണ്ണം നൽകൽതിരുത്തുക

വെളുത്ത പശ്ചാത്തലത്തിൽ നാല് ത്രികോണങ്ങൾ അടങ്ങിയതാണ് ജബുലാനിയുടെ രൂപകൽ‌പ്പന. ഒരു ഫുട്ബോൾ സംഘത്തിലെ 11 കളിക്കാരെയും, സൗത്ത് ആഫ്രിക്കയിലെ 11 ഔദ്യോഗിക ഭാഷകളേയും, 11 ആഫ്രിക്കൻ വർഗ്ഗങ്ങളേയും പ്രതിനിധീകരിച്ചുകൊണ്ടുള്ള 11 വർണ്ണങ്ങളാണ് ജബുലാനി പന്തിൽ ഉപയോഗിച്ചിരിക്കുന്നത്. [5]


നിർമ്മാണംതിരുത്തുക

റബർ മരങ്ങളിൽ നിന്നും ലഭിക്കുന്ന സ്വാഭാവിക റബ്ബർ ലാറ്റക്സ്, എതിലീൻ വിനൈൽ അസറ്റേറ്റ്, ഐസോട്രോപ്പിക് പോളിസ്റ്റർ/പരുത്തി, പശ, ചൈനയിൽ നിന്നുള്ള മഷി, തായ്‌വാനിൽ നിന്നുള്ള തെർമോപ്ലാസ്റ്റിക് പോളിയൂറിത്തീൻ എലാസ്റ്റമർ എന്നിവയുപയോഗിച്ച് ചൈനയിലാണ് ജബുലാനി പന്തിന്റെ നിർമ്മാണം നടന്നത്. [6] ജബുലാനി പന്തിന്റെ ബ്ലാഡർ നിർമ്മിക്കാനാവശ്യമുള്ള സ്വാഭാവിക റബ്ബർ ശേഖരിച്ചത് കേരളത്തിൽ നിന്നാണ്[7][8].

ഇതുകൂടെ കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Jabulani: The official matchball". മൂലതാളിൽ നിന്നും 2010-06-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-12.
  2. "Jabulani Official World Cup Ball Review". ശേഖരിച്ചത് 12 January 2010.
  3. "adidas JABULANI Official Match Ball of the 2010 FIFA World Cup". ശേഖരിച്ചത് 29 January 2010.
  4. 4.0 4.1 Zarda, Brett (2010-06-05). "The Science Behind Jabulani, Adidas's 2010 World Cup Soccer Ball". Popsci.com. ശേഖരിച്ചത് 2010-06-17.
  5. "2010 World Cup Jabulani Adidas ball". മൂലതാളിൽ നിന്നും 2009-12-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 06 December 2009. {{cite web}}: Check date values in: |accessdate= (help)
  6. "Dishtracking article on manufacturing the ball". Dishtracking.com. മൂലതാളിൽ നിന്നും 2010-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-17.
  7. "Jabulani returns to its roots". The Hindu. 30 ജൂൺ 2010. ശേഖരിച്ചത് 13 ജൂലൈ 2010.
  8. "Bladder Of Adidas' Jabulani ball made by Enkay Rubber". Economic Times. 05 ജൂലൈ 2010. ശേഖരിച്ചത് 13 ജൂലൈ 2010. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ജബുലാനി&oldid=3804322" എന്ന താളിൽനിന്ന് ശേഖരിച്ചത്