ജന്മിത്തത്തിന്റെ കാലടിയിൽ

കമ്പളത്ത് ഗോവിന്ദൻ നായർ രചിച്ച നാടകമാണ് ജന്മിത്തത്തിന്റെ കാലടിയിൽ. തെരുവത്ത് രാമന്റെ പത്രാധിപത്യത്തിൽ കോഴിക്കോട്ടു നിന്ന് പുറത്തിറങ്ങിയിരുന്ന "കാഹള"ത്തിലാണിത് പ്രസിദ്ധീകരിച്ചത്.

ശിക്ഷയും പീഡനങ്ങളുംതിരുത്തുക

ഇതിന്റെ പേരിൽ 1941 ജൂൺ 4ന് കമ്പളത്ത് അറസ്റ്റിലായി. നിരോധിക്കപ്പെട്ട കർഷകപ്രസ്ഥാനത്തെ സഹായിക്കുന്ന ലേഖനമാണെന്നതിന്റെ പേരിലായിരുന്നു അറസ്റ്റ്. ടൗൺ പൊലീസ് സ്റ്റേഷനിലും ജയിലിലുമായിമായി ഭീകരമർദനത്തിന് വിധേയനായി. അദ്ദേഹത്തിന്റെ വലതുകൈ അടിച്ചൊടിച്ചു, നഖം പിഴുതെടുത്തു. 1941 ഡിസംബർ അവസാനംവരെ കോഴിക്കോട് കോടതിയിൽ നടന്ന കേസിനൊടുവിൽ ആറുമാസം കഠിനതടവിന് വിധിച്ചു. മൂന്ന് വർഷത്തേക്ക് സാഹിത്യ രചനയ്ക്ക് വിലക്കുമേർപ്പെടുത്തി. [1]

അവലംബംതിരുത്തുക

  1. "ചരിത്രത്തിന്റെ കവലയിൽ നട്ടുപിടിപ്പിച്ച ജീവിതം". ദേശാഭിമാനി. ശേഖരിച്ചത് 24 ഏപ്രിൽ 2014. |first= missing |last= (help)