തെരുവത്ത് രാമൻ
പ്രമുഖ പത്രപ്രവർത്തകനും,എഴുത്തുകാരനും, സാമുഹ്യ-സാംസ്കാരിക പ്രവർത്തകനുമായിരുന്നു തെരുവത്ത് രാമൻ. മലയാള മാധ്യമരംഗത്ത് സായാഹ്ന ദിനപത്ര പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇദ്ദേഹമാണെന്ന് വിലയിരുത്തപ്പെടുന്നു[1]. 2009 ഒക്ടോബർ 18 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി[2].
തെരുവത്ത് രാമൻ | |
---|---|
മരണം | 2009 ഒക്ടോബർ 18 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | പത്രപ്രവർത്തകനും,എഴുത്തുകാരനും, സാമുഹ്യ-സാംസ്കാരിക പ്രവർത്തകനും |
ജീവിതരേഖ
തിരുത്തുകനെടിയിരുപ്പ് സ്വദേശിയായ രാമൻ തന്റെ പ്രവർത്തന തട്ടകം തിരഞ്ഞെടുത്തത് കോഴിക്കോട്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ സായാഹ്നപത്രമായ 'പ്രദീപം' സായാഹ്നപത്രത്തിന്റെ സ്ഥാപകപത്രാധിപരായിരുന്നു തെരുവത്ത് രാമൻ. സാഹിത്യകാഹളം മാസികയുടെ പത്രാധിപരായിട്ടാണ് തുടക്കം. പിന്നീട് കാഹളം വാരികയുടേ പത്രാധിപരായി. സ്വാതന്ത്ര്യസമരകാലത്ത് കാഹളത്തിലെഴുതിയ ഒരു മുഖപ്രസംഗത്തിന്റെ പേരിൽ ആറുമാസം തടവു ശിക്ഷയനുഭവിക്കുകയും അദ്ദേഹത്തിന്റെ പത്രം കണ്ടുകെട്ടുപ്പെടുകയും ചെയ്തു. പിന്നീട് 'ഭാരതി' എന്ന ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. അതിൽ പിന്നെയാണ് 'പ്രദീപം' എന്ന സായാഹ്നപത്രം തുടങ്ങുന്നത്. മുപ്പതുവർഷത്തിലേറെ അതിന്റെ പത്രാധിപരായി ജോലിചെയ്തു. കവി, സംഘാടകൻ, യുക്തിവാദി എന്നീ രംഗങ്ങളിലും സജീവമായിരുന്നു തെരുവത്ത് രാമൻ.
കുടുംബം
തിരുത്തുകശിവശങ്കരി ആണ് ഭാര്യ. മക്കൾ: ഷീല, സോനില. മരുമക്കൾ: സുരേഷ് ,വിനോദ്ബാബു
ഔദ്യോഗികരംഗത്ത്
തിരുത്തുക- പ്രസ്സ് അക്കാദമി സ്ഥാപക കമ്മിറ്റി അംഗം
- കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം
- മനുഷ്യാവകാശ ഫോറം നിർവാഹക സമിതി അംഗം
- ട്രഷറർ, എൻ.വി. കൃഷ്ണവാര്യർ ട്രസ്റ്റ്
- പ്രസ് അഡ്വൈസറി കമ്മിറ്റി അംഗം
- സീനിയർ സിറ്റീസൺ സ്ഥാപക പ്രസിഡന്റ്
- ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റിയൂട്ട് അംഗം
- ഓൾ ഇന്ത്യാ ന്യൂസ് പേപ്പർ എഡിറ്റേഴ്‌സ് കോൺഫറൻസ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം[3]
ആദരങ്ങൾ,അംഗീകാരങ്ങൾ
തിരുത്തുക- കേസരി പുരസ്കാരം
- കൊറിയൻ പ്രസ് സെന്ററിന്റെ വിശിഷ്ടാംഗത്വം (1970)
- ജെയന്റ്‌സ് ഔട്ട്സ്റ്റാൻഡിങ് പേഴ്‌സണാലിറ്റി അവാർഡ്
കൃതികൾ
തിരുത്തുക- ഓർമകളുടെ നിറങ്ങൾ (ആത്മകഥാംശമുള്ളത്)
- സുപ്രഭാതം
- നെടുവീർപ്പ്,
- ജയ്ഹിന്ദ്,
- ബുദ്ധചരിതം,
- നേതാജി,
- ജയപ്രകാശ്
അവലംബം
തിരുത്തുക- ↑ മാതൃഭൂമി ഓൺലൈൻ Archived 2009-10-21 at the Wayback Machine. 18/10/2009 ന് ശേഖരിച്ചത്
- ↑ മംഗളം ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഡി,എൻ.എ ഇന്ത്യ