ജനകൻ

(ജനകമഹാരാജാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജനകൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജനകൻ (വിവക്ഷകൾ) എന്ന താൾ കാണുക. ജനകൻ (വിവക്ഷകൾ)

വിദേഹരാജ്യത്തെ രാജാക്കന്മാരെയാണ് ജനകൻ (സംസ്കൃതം: जनक, janaka) അഥവാ ജനകമഹാരാജാവ് (സംസ്കൃതം: राजा जनक, rājā janaka)എന്ന് വിളിക്കുന്നത്. ഭാരതീയ ഇതിഹാസകാവ്യമായ രാമായണത്തിൽ വിദേഹരാജ്യത്തെ രാജാവായി ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രം ജനകന്മാരിൽ ഏറ്റവും പ്രശസ്തനായ സീരധ്വജനാണ്. രാമായണത്തിലെ നായികയായ സീതയുടെ പിതാവാണ് ഈ ജനകൻ. ബൃഹദാരണ്യകോപനിഷത്ത്, മഹാഭാരതം, പുരാണം എന്നിവയിലും ഇദ്ദേഹത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.

ജനകൻ
Ramayana character
പ്രമാണം:Janaka welcome
Janaka welcoming Rama and his father Dasharatha in Mithila
Information
ഇണSunayana
കുട്ടികൾസീത, ഊർമിള,ശ്രുതകീർത്തി,മണ്ഡവി (Daughters)
Birth placeVideha Kingdom
Death placeVideha Kingdom

ജനകൻ രാമായണത്തിൽ

തിരുത്തുക

ജനകന്മാരിൽ പ്രശസ്തനായ സീരധ്വജനാണ് രാമായണത്തിൽ പരാമർശിക്കപ്പെടുന്ന മഹാരാജാവ്.സീരം എന്നാൽ കലപ്പ.സീരധ്വജൻ എന്നാൽ കലപ്പ കൊടിയടയാളമായിട്ടുള്ളവൻ എന്നർത്ഥം. മിഥില ആസ്ഥാനമായ വിദേഹരാജ്യത്തിന്റെ അധിപനാണ് ഇദ്ദേഹം. നിലം ഉഴുതുമറിക്കുമ്പോൾ ഉഴവുചാലിൽനിന്നാണ് ഇദ്ദേഹത്തിന് രാമായണത്തിലെ നായികയായ സീതയെ ലഭിക്കുന്നത്. പിന്നീട് സ്വപുത്രിയായി വളർത്തി. ഊർമിളയും ഇദ്ദേഹത്തിൻറെ മകളാണ്.

ധീരതയോടൊപ്പം ശാസ്ത്രം, വേദം എന്നിവയിൽ അഗാധജ്ഞാനവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഋഷിമാരുടെ നിലയിലേക്കുയർന്ന രാജാവായതിനാൽ ഇദ്ദേഹത്തെ രാജർഷി എന്നും വിളിച്ചുപോന്നു. യാജ്ഞവൽക്യന്റെ ഏറ്റവും ഇഷ്ട ശിഷ്യനായിരുന്ന ഇദ്ദേഹത്തെയാണ് ശ്രീകൃഷ്ണൻ ഭഗവദ്ഗീതയിൽ കർമ്മയോഗത്തിന്റെ ഉത്തമോദാഹരണമായി വർണ്ണിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ജനകൻ&oldid=3699117" എന്ന താളിൽനിന്ന് ശേഖരിച്ചത്