ജട്രോഫ പൊഡഗ്രിക
കുപ്പിച്ചെടി എന്ന വിളിപ്പേരോടു കൂടിയ ഒരു സസ്യമാണ് ജട്രോഫ പൊഡഗ്രിക. Buddha belly plant, bottleplant shrub, gout plant, purging-nut, Guatemalan rhubarb, goutystalk nettlespurge എന്നിങ്ങനെ ഇംഗ്ലീഷിൽ നിരവധി വിളിപ്പേരുകൾ ഈ സസ്യത്തിനുണ്ട്. അമേരിക്കൻ സ്വദേശിയായ ഈ സസ്യം ഒരു അലങ്കാരച്ചെടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നു[1],[2],[3]
ജട്രോഫ പൊഡഗ്രിക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽപീഗൈൽസ് |
Family: | Euphorbiaceae |
Genus: | Jatropha |
Species: | J. podagrica
|
Binomial name | |
Jatropha podagrica |
ഘടന
തിരുത്തുകകാണ്ഡത്തിന്റെ താഴത്തെ ഭാഗം ഒരു കുപ്പിയെപ്പോലെ മുഴച്ചിരിക്കുന്നു. ഇതിനാലാണ് ഇതിന് കുപ്പിച്ചെടി (Bottle plant) എന്ന പേര് ലഭിച്ചത്. മിനുസമുള്ള മെഴുക് ആവരണമുളള വലിയ ഇലകൾ. കടും ചുവപ്പ് നിറമുള്ള പൂക്കൾ വർഷം മുഴുവൻ കാണപ്പെടുന്നു.
സവിശേഷത
തിരുത്തുകസസ്യത്തിന്റെ എല്ലാ ഭാഗത്തും, പ്രത്യേകിച്ച് വിത്തിൽ, curcin എന്ന വിഷ പദാർത്ഥം അടങ്ങിയിരിക്കുന്നു. കടും നിറമുള്ള പൂക്കൾ പൂമ്പാറ്റകളെ വളരെക്കൂടുതലായി ആകർഷിക്കുന്നു.
വളർത്തുന്ന വിധം
തിരുത്തുകവിത്ത് മുളപ്പിച്ചും കാണ്ഡം മുറിച്ചുനട്ടും വളർത്താം. ഈർപ്പവും നീർവാർച്ചയുമുള്ള ഇടങ്ങളിൽ മാത്രമേ ഇത് വളരുകയുള്ളു. വെളളം കെട്ടി നിന്നാൽ വേരു ചീയൽ ബാധിക്കുന്നതായി കാണാം.
ചിത്രശാല
തിരുത്തുക-
Jatropha podagrica
-
Buddha belly plant
-
jatropha podagrica പൂക്കൾ
-
ജട്രോഫ പൊഡഗ്രിക
-
ജട്രോഫ പൊഡഗ്രിക- കായ്
-
ജട്രോഫ പൊഡഗ്രിക - പൂക്കൾ
-
ജട്രോഫ പൊഡഗ്രിക-പൂക്കൾ, കായ്
-
ജട്രോഫ പൊഡഗ്രിക
External links
തിരുത്തുക- InChem: J. podagrica
- USDA Plants Profile
- GRIN Species Profile Archived 2012-09-28 at the Wayback Machine.
- Botany Photo of the Day Archived 2009-10-07 at the Wayback Machine.
- Flora of China