ജങ്ക് ഫുഡ്
പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതലുള്ളതിനാൽ ഉയർന്ന കലോറിമൂല്യം ഉള്ള എന്നാൽ അനാരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളാണ് ജങ്ക് ഫുഡ്. ഭക്ഷണത്തിലടങ്ങിയിരിക്കേണ്ട നാര്, മാംസ്യം, ജീവകംs, ലവണങ്ങൾ തുടങ്ങിയ പോഷകഘടകങ്ങളുടെ അളവ് ജങ്ക് ഫുഡിൽ താരതമ്യേന കുറവായിരിക്കും[1][2][3].
1950കൾ മുതൽ ഉപയോഗിച്ചു വരുന്ന പദമാണ് ജങ്ക് ഫുഡ് എന്നത്[4]. നിശ്ചിതമായ ഒരു നിർവ്വചനത്തിൽ ഒതുക്കാവുന്നതല്ല ജങ്ക് ഫുഡ് ഇനങ്ങൾ. ഇറച്ചി പോലുള്ള പ്രോട്ടീൻ സംപുഷ്ടമായ ഭക്ഷ്യവസ്തുക്കൾ കൊഴുപ്പുചേർത്ത് തയ്യാറാക്കിയത് ജങ്ക്ഫുഡ് ആയി പരിഗണിക്കാറുണ്ട്.[5][6][7] ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ആണെന്ന ഒരു ധാരണയുണ്ടെങ്കിലും ഇവയെല്ലാം ജങ്ക് ഫുഡ് ആയി പരിഗണിക്കേണ്ടതല്ല.[8][9]
ആരോഗ്യ പ്രശ്നങ്ങൾ
തിരുത്തുകജങ്ക് ഫുഡ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഇതുമൂലമുണ്ടാകുന്ന പൊണ്ണത്തടിയും അനാരോഗ്യവും പൊതുജനാരോഗ്യ ആരോഗ്യ ബോധവൽക്കരണത്തിനും ജങ്ക് ഫുഡ് പരസ്യനിരോധനത്തിനും വരെ പല രാജ്യങ്ങളിലേയും സർക്കാർ ഏജൻസികളെ നിർബന്ധിതരാക്കുന്നുണ്ട്.[10][11][12]
ജങ്ക് ഫുഡിന്റെ തുടർച്ചയായ ഉപയോഗം മൂലം ശരീരത്തിലെത്തുന്ന കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ പൊണ്ണത്തടിയുണ്ടാക്കുകയും കാർഡിയോ വാസ്കുലാർ രോഗങ്ങൾക്കും മറ്റും കാരണമാകുകയും ചെയ്യുന്നു. ജങ്ക് ഫുഡ് താൽപര്യമുള്ളവർ പഴങ്ങളും പച്ചക്കറികളുമുപയോഗിക്കുന്നത് കുറവാണ് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു [13][14][15][16] ജങ്ക് ഫുഡ് ഉപയോഗത്തിനെതിരേ പല രാജ്യങ്ങളിലും അവബോധ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. സർക്കാർ ഏജൻസികളും സാമൂഹിക സംഘടനകളും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു [17].
അവലംബം
തിരുത്തുക- ↑ "junk food". Merriam-Webster Dictionary. Retrieved 13 March 2015.
- ↑ "junk food". Macmillan Dictionary. Retrieved 13 March 2015.
- ↑ O'Neill, Brendon (November 30, 2006). "Is this what you call junk food?". BBC News. Retrieved June 29, 2010.
- ↑ Zimmer, Ben (30 Dec 2010). "On Language: Junk". New York Times. Retrieved 19 March 2015.
- ↑ Scott, Caitlin (May 2018). "Sustainably Sourced Junk Food? Big Food and the Challenge of Sustainable Diets". Global Environmental Politics (in ഇംഗ്ലീഷ്). 18 (2): 93–113. doi:10.1162/glep_a_00458. ISSN 1526-3800.
- ↑ Parks, Troy (16 Dec 2016). "WHO warns on kids' digital exposure to junk-food ads". American Medical Association.
- ↑ Snowdon, Christopher (6 Jun 2018). "The proposed 'junk food' advertising ban is aimed at you, not your children". The Spectator. Archived from the original on 2018-12-30. Retrieved 2019-11-11.
- ↑ Specter, Michael (2 November 2015). "Freedom from Fries". New Yorker. Retrieved 2019-01-01.
- ↑ Smith, Rene. "Fast Food Facts". Science Kids. Retrieved 2019-01-01.
- ↑ "Food Marketing to Kids". Public Health Law Center (William Mitchell College of Law). 2010. Archived from the original on 2015-10-28. Retrieved 13 March 2015.
- ↑ "Protecting children from the harmful effects of food and drink marketing". World Health Organization. September 2014. Retrieved 13 March 2015.
- ↑ "Food Marketing in Other Countries" (PDF).
- ↑ Roizman, Tracey. "Reasons Eating Junk Food Is Not Good". SFGate (Demand Media). Archived from the original on 2015-04-07. Retrieved 29 March 2015.
- ↑ Searcey, Dionne; Richtel, Matt (2017-10-02). "Obesity Was Rising as Ghana Embraced Fast Food. Then Came KFC". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2017-10-19.
- ↑ "effects of junk food & Beverages on Adolescent's health-A review article". researchgate.net.
- ↑ Junk-Food Facts
- ↑ Saez, Catherine (11 June 2014). "UN Advisor Denounces Junk Food As 'Culprit' In Rising NCDs, Calls For Change". Intellectual Property Watch. Retrieved 27 March 2015.