തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രത്തിനു അടുത്തുള്ള ശിവക്ഷേത്രം,പഞ്ചഭൂതക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാനമുള്ള ക്ഷേത്രം, ക്രിസ്തുവിനു മുമ്പ് ഒന്നാംശതകത്തിൽ പണിതു എന്നു വിശ്വസിക്കപ്പെടുന്നു. ചോള രാജാവായ കോചെങ്കണ്ണൻ പണിത ഈ മഹാക്ഷേത്രം കഴിഞ്ഞ 2000 വർഷങ്ങളിലായി വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചോളരും പാണ്ഡ്യരും കോസലന്മാരും പല ഘട്ടങ്ങളിലായി പണിതു തീർത്തതാണു ഇന്നു കാണുന്ന ക്ഷേത്രം.

ഐതിഹ്യം

തിരുത്തുക

കാവേരി നദീ തീരത്ത് ഒരിടത്ത് ജംബുക വൃക്ഷത്തിനടിയിൽ ശിവലിംഗം അവതരിച്ചുവെന്നും ഒരു ആനയും ചിലന്തിയും ആരാധന നടത്തിയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആന തുമ്പികൈയിൽ ജലം ഏടുത്ത് അഭിഷേകം ചെയ്യും.ചിലന്തി പൂക്കൾ പൊഴിച്ചിടും. ചിലന്തിയും ആനയും തമ്മിൽ മത്സരമാകുകയും ഇരുവരും മരിക്കുകയും ചെയ്തു. അടുത്ത ജന്മത്തിൽ ചിലന്തി കോചെങ്കണ്ണനായി പിറന്നു ആനകൾക്ക് എത്താത ഉയരത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു എന്നു വിശ്വാസം

പ്രത്യേകതകൾ

തിരുത്തുക

18 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷേത്രത്തിൽ ആകെ 5 പ്രകാരങ്ങൾ(ഗോപുരങ്ങൾ) ഉണ്ട്. അവയിൽ 3,4 പ്രകാരങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ പണിതു.ഏഴു നിലകളുള്ള കിഴക്കൻ ഗോപുരവും,ഒൻപത് നിലകളൂള്ള പടിഞ്ഞാറൻ ഗോപുരവും പ്രധാനം. ദ്വജസ്ഥംഭത്തിൽനിരവധി കൊത്തുപണികൾ ഉള്ള ഏക പാദത്രിമൂർത്തിയുടെ ശില്പമുണ്ട്.

പഞ്ചഭൂതക്ഷേത്രങ്ങൾ

തിരുത്തുക
  1. തിരുവണ്ണാമലൈ;അഗ്നിക്ക് പ്രധാനം
  2. ചിദംബരം;ആകാശം
  3. കാഞ്ചീപുരം;ഭൂമി
  4. കാലഹസ്ഥി;വായു
  5. ജംബുകേശ്വരം;ജലം
"https://ml.wikipedia.org/w/index.php?title=ജംബുകേശ്വര_ക്ഷേത്രം&oldid=3131793" എന്ന താളിൽനിന്ന് ശേഖരിച്ചത്