ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിമാരുടെ പട്ടിക

ഇന്ത്യയിലെ ഛത്തീസ്‌ഗഢ് സംസ്ഥാനത്തെ ഭരണത്തലവൻ ആണ് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല[2].

ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി
A portrait of Bhupesh Baghel
പദവി വഹിക്കുന്നത്
ഭൂപേഷ് ഭാഗേൽ

17 ഡിസംബർ 2018  മുതൽ
ഔദ്യോഗിക വസതിB-3, C.M. House, Civil Lines, Raipur[1]
നിയമിക്കുന്നത്ഛത്തീസ്‌ഗഢ് ഗവർണർ
പ്രഥമവ്യക്തിഅജിത് ജോഗി
അടിസ്ഥാനം1 നവംബർ 2000

മധ്യപ്രദേശ് പുന സംഘടന നിയമത്തിന്റെ ഫലമായി 2000 നവംബർ 1 ന് ഛത്തീസ്‌ഗഢ് രൂപീകരിച്ചതിനുശേഷം മൂന്നുപേർ സംസ്ഥാന മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യത്തേത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അജിത് ജോഗി ആയിരുന്നു. 2003 ൽ ഭാരതീയ ജനതാ പാർട്ടിയിലെ രാമൻ സിംഗ് തുടർച്ചയായി മൂന്ന് ഭരണകാലം മുഴുവൻ സേവനമനുഷ്ഠിച്ചു. 2018 ൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേലാണ് നിലവിലെ മുഖ്യമന്ത്രി.

മുഖ്യമന്ത്രിമാരുടെ പട്ടിക

തിരുത്തുക
  ഭാരതീയ ജനതാ പാർട്ടി  ഇന്ത്യൻ നാഷണൽ കോൺഗ്രസ്
No. പേര് [3]
(നിയോജകമണ്ഡലം)[4]
ചിത്രം ഭരണകാലം
(ദൈർക്യം)
പാർട്ടി [a] [5] അസംബ്ലി
(തിരഞ്ഞെടുപ്പ്)
1 അജിത് ജോഗി
(മർവാഹി )
  1 നവംബർ 2000 -
5 ഡിസംബർ 2003
( 3 വർഷം, 34 ദിവസം)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യ / ഇടക്കാല അസംബ്ലി [b]
(1998 തിരഞ്ഞെടുപ്പ്)
2 രാമൻ സിംഗ്
(രാജ്‌നന്ദ്‌ഗാവ് )
  7 ഡിസംബർ 2003 -
11 ഡിസംബർ 2008
( 5 വർഷം, 4 ദിവസം )
ഭാരതീയ ജനതാ പാർട്ടി രണ്ടാം അസംബ്ലി
(2003 തിരഞ്ഞെടുപ്പ് )
12 ഡിസംബർ 2008 -
11 ഡിസംബർ 2013

( 4 വർഷം, 364 ദിവസം)

മൂന്നാം അസംബ്ലി
(2008 തിരഞ്ഞെടുപ്പ് )
12 ഡിസംബർ 2013 -
17 ഡിസംബർ 2018

( 5 വർഷം, 5 ദിവസം)

നാലാമത്തെ അസംബ്ലി
(2013 തിരഞ്ഞെടുപ്പ് )
3 ഭൂപേഷ് ബാഗേൽ
(പത്താൻ )
  17 ഡിസംബർ 2018 -
നിലവിലുള്ളത്
( 6 വർഷം, 11 ദിവസം)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ചാം അസംബ്ലി
(2018 തിരഞ്ഞെടുപ്പ് )

കുറിപ്പുകൾ

തിരുത്തുക
  1. മുഖ്യമന്ത്രയുടെ പാർട്ടി
  2. ആദ്യ മന്ത്രിസഭയിലെ അംഗങ്ങൾ സംസ്ഥാന രൂപീകരണത്തിന് മുൻപ് മധ്യപ്രദേശിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.[6]
  1. "Cabinet". Chhattisgarh Legislative Assembly. Archived from the original on 2019-07-09. Retrieved 2019-07-09.
  2. Basu, Durga Das (2011) [1st pub. 1960]. Introduction to the Constitution of India (20th ed.). LexisNexis Butterworths Wadhwa Nagpur. pp. 241–245. ISBN 978-81-8038-559-9. Note: although the text talks about Indian state governments in general, it applies for the specific case of Chhattisgarh as well.
  3. "माननीय मुख्यमंत्रियों की सूची" [List of Honourable Chief Ministers]. Chhattisgarh Legislative Assembly (in ഹിന്ദി). Archived from the original on 2019-07-08. Retrieved 2019-07-08.
  4. "छत्तीसगढ़ विधानसभा के माननीय पूर्व सदस्यों की सूची" [List of Honourable Ex-members of Chhattisgarh Legislative Assembly]. Chhattisgarh Legislative Assembly (in ഹിന്ദി). Archived from the original on 2019-07-08. Retrieved 2019-07-08.
  5. "पंचम विधानसभा के माननीय सदस्य" [Honourable Members of the Fifth Legislative Assembly]. Chhattisgarh Legislative Assembly (in ഹിന്ദി). Archived from the original on 2019-07-08. Retrieved 2019-07-08.
  6. "The Madhya Pradesh Reorganization Act, 2000" (PDF). 2000. p. 6. Archived from the original (PDF) on 2019-07-08. Retrieved 2019-07-08.