അജിത് ജോഗി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഛത്തീസ്‌ഗഢ് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. സംസ്ഥാന രൂപീകരണത്തിനു ശേഷം 2007വരെ തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെ നയിച്ചു. കോൺഗ്രസ് പ്രതിനിധിയായി രണ്ടു തവണ രാജ്യസഭയിലും രണ്ടു തവണ ലോക്സഭയിലുമെത്തി.  എഐസിസി കോർ കമ്മിറ്റിയംഗം, കോൺഗ്രസ് വക്താവ്, കോൺഗ്രസ് പാർലമെൻററി പാർട്ടി ചീഫ് വിപ്പ്, മധ്യപ്രദേശ് പിസിസി അധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് പുറത്താക്കിയ ശേഷം ജനത കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു ഗോദയിൽ. ബിഎസ്പിക്കൊപ്പം സഖ്യം. സഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഈ മുൻ ഐഎഎസ് ഓഫീസർ. ജനപ്രീതിയുടെ കാര്യത്തിൽ ഇന്നും മുന്നിൽ നിൽക്കുന്ന അജിത് ജോഗി പ്രചരണരംഗത്തും സജീവമായിരുന്നു.[4]

അജിത് ജോഗി
പ്രസിഡന്റ്, ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ്
ഓഫീസിൽ
23 June 2016 – 29 May 2020
മുൻഗാമിOffice Established
1st Chief Minister of Chhattisgarh
ഓഫീസിൽ
9 November 2000 – 6 December 2003
മുൻഗാമിOffice Established
പിൻഗാമിരമൺ സിംഗ്
Member of Chhattisgarh Legislative Assembly for Marwahi
ഓഫീസിൽ
11 December 2018 – 29 May 2020
മുൻഗാമിഅമിത് ജോഗി
ഓഫീസിൽ
2001–2013
മുൻഗാമിരാം ദയാൽ ഉയ്കെ
പിൻഗാമിഅമിത് ജോഗി
Member of Indian Parliament
ഓഫീസിൽ
2004–2008
മുൻഗാമിശ്യാമ ചരൺ ശുക്ല
പിൻഗാമിചന്ദുലാൽ സാഹു
മണ്ഡലംമഹാസമുന്ദ്
ഓഫീസിൽ
1998–1999
മുൻഗാമിനന്ദ് കുമാർ സായ്
പിൻഗാമിവിഷ്ണുദിയോ സായി
മണ്ഡലംറായ്ഗഡ്
MP of Rajya Sabha for Madhya Pradesh
ഓഫീസിൽ
1986–1998
വ്യക്തിഗത വിവരങ്ങൾ
ജനനം(1946-04-29)29 ഏപ്രിൽ 1946[1][2]
ബിലാസ്പൂർ, Central Provinces and Berar, British India
(now in Chhattisgarh, India)
മരണം29 മേയ് 2020(2020-05-29) (പ്രായം 74)
റായ്പൂർ, ഛത്തീസ്ഗഡ്, ഇന്ത്യ
രാഷ്ട്രീയ കക്ഷിജനതാ കോൺഗ്രസ് ഛത്തീസ്ഗഡ്
മറ്റ് രാഷ്ട്രീയ
അംഗത്വം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (2016 വരെ)
പങ്കാളിഡോ. രേണു ജോഗി[3]
കുട്ടികൾഅമിത് ജോഗി
വസതിറായ്പൂർ

വിദ്യാഭ്യാസം

തിരുത്തുക

ഭോപ്പാലിലെ മൗലാന ആസാദ് കോളേജ് ഓഫ് ടെക്നോളജിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ച അജിത് ജോഗി 1968 ൽ സർവ്വകലാശാലയുടം ഗോൾഡ് മെഡൽ നേടി.[5] റായ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ലക്ചററായി കുറച്ചുകാലം ജോലി ചെയ്ത ശേഷം ഇന്ത്യൻ പോലീസ് സർവീസിലേക്കും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[6]


2020 മെയ് 29 വെള്ളിയാഴ്ച 74 വയസ് പ്രായമുള്ളപ്പോൾ അജിത് ജോഗി അന്തരിച്ചു. അദ്ദേഹത്തിന്റെ പുത്രൻ അമിത് ജോഗി തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ വാർത്ത സ്ഥിരീകരിച്ചു. പുളിങ്കുരു തൊണ്ടയിൽ കുടുങ്ങിയ ജോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്നുള്ള ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം മരണമടയുകയുമായിരുന്നു.[7]

അവലംബങ്ങൾ

തിരുത്തുക
  1. "Ajit Jogi (born 29 April 1946 died 29 May 2020)". Archived from the original on 16 ഏപ്രിൽ 2015. Retrieved 10 ഏപ്രിൽ 2015. Archived 2015-04-16 at the Wayback Machine.
  2. http://www.answers.com/topic/ajit-jogi
  3. Dr. Renu Jogi[1]
  4. "Chhattisgarh Election Results".
  5. "Chhattisgarh contenders". Sify.com. Retrieved 23 January 2010.
  6. "Profile/Chhattisgarh Chief Minister Ajit Jogi". Rediff.com. 1 November 2000. Retrieved 23 January 2010.
  7. https://indtoday.com/chhattisgarhs-first-chief-minister-ajit-jogi-dies-at-74/
"https://ml.wikipedia.org/w/index.php?title=അജിത്_ജോഗി&oldid=3975190" എന്ന താളിൽനിന്ന് ശേഖരിച്ചത്