കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ പെടുന്ന ഒരു പഞ്ചായത്താണ് ചൗക്ക. കോടശ്ശേരി ഗ്രാമ പഞ്ചായാത്തിനു കീഴിലാണു ചൗക്ക. തൃശ്ശൂരിൽ നിന്ന് 31 കിലോ മീറ്റർ തെക്കായാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം 251 കിലോ മീറ്റർ തെക്കായും സ്ഥിതി ചെയുന്നു.

ചേനത്തു നാട്, മറ്റത്തൂർ, മേലൂർ, കൊടകര, ചാലക്കുടി എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ചൗക്ക

പേരിനു പിന്നിൽ

തിരുത്തുക

രാജ്യാതിർത്തികളിൽ ഉണ്ടായിരുന്ന കാവൽ സ്ഥാനങ്ങളാണ് ചൗക്കുകൾ. കരം തീരുവ ഉണ്ടായിരുന്ന സാധനങ്ങൾ ഇവിടെ വച്ചാണ് കരം അടച്ച് കൊണ്ട് പോകേണ്ടിയിരുന്നത്. ഹിന്ദിയിൽ ചൗക്ക്. ഇത്തരത്തിൽ ചേര രാജാക്കന്മാരുടെ കാലത്ത് നില നിന്നിരുന്ന ഒരു പ്രധാന കാവൽ ചൗക്ക് ഉണ്ടായിരുന്നതു കൊണ്ടാണ് ഈ സ്ഥലത്തിനു ഈ പേരു വന്നതെന്നു വിശ്വസിക്കുന്നു.[1]

റഫറൻസുകൾ

തിരുത്തുക
  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ചൗക്ക&oldid=3608088" എന്ന താളിൽനിന്ന് ശേഖരിച്ചത്