ച്യവനപ്രാശം
ഒരു ആയുർവേദരസായനൗഷധയോഗം ആണ് ച്യവനപ്രാശം .ചരകസംഹിത തുടങ്ങി എല്ലാ ആയൂർവേദഗ്രന്ഥങ്ങളിലും ഇതിന്റെ വിവരണമുണ്ട് . ഭൃഗുവിന്റെ പുത്രനായ ച്യവനമഹർഷിക്ക് അകാലത്തിൽ വാർധക്യവും ശരീരനാശവും സംഭവിച്ചപ്പോൾ അശ്വിനീ ദേവന്മാർ ഉപദേശിച്ചുകൊടുത്ത രസായനൗഷധമാണ് ച്യവനപ്രാശം എന്നാണ് ഐതിഹ്യം.
നിർമ്മാണരീതി
തിരുത്തുകപന്ത്രണ്ടര ലിറ്റർ വെള്ളത്തിൽ 500 വലിപ്പമുള്ള പച്ചനെല്ലിക്ക, ദശമൂലങ്ങൾ, അഷ്ടവർഗങ്ങൾ, അമൃത്, കടുക്ക, പൂനർന്നവ, ചന്ദനം, അകിൽ, പുഷ്കരമൂലം, കർക്കടശൃംഖി, കീഴാനെല്ലി, തിപ്പലി, വൻതിപ്പലി, മുന്തിരി, ഏലത്തരി, വലിയഏലം, ആടലോടകം ഇവ ഓരോന്നും ഓരോ പലം വീതമെടുത്ത് കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ചരിച്ചെടുത്ത് അതിൽ 500 നെല്ലിക്ക വെന്തപ്പോൾ മാറ്റിവച്ചത് അരച്ചുചേർത്തും രണ്ടര കിലോ ശർക്കരയും നാഴി തിപ്പലിപ്പൊടിയും അരകിലോ നെയ്യും ചേർത്ത് പാകപ്പെടുത്തി ഇറക്കാൻ നേരത്ത് നാഴി തിപ്പലിപ്പൊടിയും മറ്റ് സുഗന്ധദ്രവ്യങ്ങളും പൊടിച്ചുചേർത്ത് തണുക്കുമ്പോൾ തേനും ചേർത്തിളക്കി സൂക്ഷിച്ച് പത്തു ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിച്ച് പാല് അനുപാനമായി കുടിക്കുക.