ചോരപ്പൈൻ

ചെടിയുടെ ഇനം
(ചോരപ്പാലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു മരമാണ് ചോരപ്പൈൻ. ചെന്നെല്ലി, ചോരപ്പാലി, ചോരപ്പം, ചോരപ്പാതിരി, ചോരപത്രി എന്നെല്ലാം അറിയപ്പെടുന്ന ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Knema attenuata). ഇംഗ്ലീഷിൽ Wild Nutmeg എന്നു പറയുന്നു [1]. 20 മീറ്റർ വരെ ഉയരം വയ്ക്കുന്നു. [2] ഇതിന്റെ കുരുവിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥം ഒരു നല്ല ലാർവാനാശിനിയാണെന്ന് കണ്ടിട്ടുണ്ട്. [3] വിത്തുകൾക്ക് ജീവനക്ഷമത കുറവാണ്. ഈർപ്പമുള്ളയിടത്ത് സൂക്ഷിക്കുന്ന വിത്തുകൾ പരമാവധി രണ്ടുമാസം വരെ മുളയ്ക്കാനുള്ള കഴിവു നിലനിർത്തുന്നു.[4]. ചതുപ്പുവനങ്ങളിലാണ് കാണാറുള്ളത്, ചതുപ്പുവനങ്ങൾ കുറഞ്ഞുവരുന്നത് ഈ മരങ്ങളുടെ നാശത്തിനു കാരണമാവുന്നു.

ചോരപ്പൈൻ
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
K. attenuata
Binomial name
Knema attenuata
(Hook.f. & Th.) Warb.
Synonyms

Myristica attenuata

  1. http://www.flowersofindia.net/catalog/slides/Wild%20Nutmeg.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-19. Retrieved 2012-10-29.
  3. http://www.ncbi.nlm.nih.gov/pubmed/21559763
  4. http://link.springer.com/article/10.1007%2Fs11676-011-0204-6?LI=true

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചോരപ്പൈൻ&oldid=3929111" എന്ന താളിൽനിന്ന് ശേഖരിച്ചത്