ചോരപ്പൈൻ
ചെടിയുടെ ഇനം
(ചോരപ്പം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു മരമാണ് ചോരപ്പൈൻ. ചെന്നെല്ലി, ചോരപ്പാലി, ചോരപ്പം, ചോരപ്പാതിരി, ചോരപത്രി എന്നെല്ലാം അറിയപ്പെടുന്ന ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Knema attenuata). ഇംഗ്ലീഷിൽ Wild Nutmeg എന്നു പറയുന്നു [1]. 20 മീറ്റർ വരെ ഉയരം വയ്ക്കുന്നു. [2] ഇതിന്റെ കുരുവിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥം ഒരു നല്ല ലാർവാനാശിനിയാണെന്ന് കണ്ടിട്ടുണ്ട്. [3] വിത്തുകൾക്ക് ജീവനക്ഷമത കുറവാണ്. ഈർപ്പമുള്ളയിടത്ത് സൂക്ഷിക്കുന്ന വിത്തുകൾ പരമാവധി രണ്ടുമാസം വരെ മുളയ്ക്കാനുള്ള കഴിവു നിലനിർത്തുന്നു.[4]. ചതുപ്പുവനങ്ങളിലാണ് കാണാറുള്ളത്, ചതുപ്പുവനങ്ങൾ കുറഞ്ഞുവരുന്നത് ഈ മരങ്ങളുടെ നാശത്തിനു കാരണമാവുന്നു.
ചോരപ്പൈൻ | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | K. attenuata
|
Binomial name | |
Knema attenuata (Hook.f. & Th.) Warb.
| |
Synonyms | |
Myristica attenuata |
അവലംബം
തിരുത്തുക- ↑ http://www.flowersofindia.net/catalog/slides/Wild%20Nutmeg.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-19. Retrieved 2012-10-29.
- ↑ http://www.ncbi.nlm.nih.gov/pubmed/21559763
- ↑ http://link.springer.com/article/10.1007%2Fs11676-011-0204-6?LI=true
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ചിത്രങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- http://www.iucnredlist.org/details/37122/0
- കാണപ്പെടുന്ന സ്ഥലങ്ങൾ Archived 2016-03-04 at the Wayback Machine.
- കായയുടെ ചിത്രം[പ്രവർത്തിക്കാത്ത കണ്ണി]