ഒരു ചുവന്ന പശ്ചാത്തലത്തിൽ സ്തംഭത്തോട് ചേർന്ന മുകളിലെ മൂലയ്ക്കടുത്തായി അഞ്ച് കോണുകളുള്ള അഞ്ച് നക്ഷത്രങ്ങൾ കാണുന്ന രൂപകൽപ്പനയാണ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ദേശീയപതാകയ്ക്കുള്ളത് (ലഘൂകരിച്ച ചൈനീസ്: 中华人民共和国国旗; പരമ്പരാഗത ചൈനീസ്: 中華人民共和國國旗; പിൻയിൻ: Zhōnghuá Rénmín Gònghéguó guóqí). ഒരു വലിയനക്ഷത്രവും അതിന്റെ വലതുവശത്തായി (സ്തംഭത്തിൽ നിന്ന് അകലെയായുള്ള ഭാഗം) നാല് ചെറിയ നക്ഷത്രങ്ങളുമാണുള്ളത്. ചുവപ്പ് നിറം കമ്യൂണിസ്റ്റ് വിപ്ലവത്തെ സൂചിപ്പിക്കുന്നു. അഞ്ച് നക്ഷത്രങ്ങളും അവയുടെ വിന്യാസവും ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് കീഴിലുള്ള ജനങ്ങളുടെ ഐക്യത്തെ സൂചിപ്പിക്കുന്നു. അഞ്ച് നക്ഷത്രങ്ങളോട് കൂടിയ ചുവന്ന പതാക (ലഘൂകരിച്ച ചൈനീസ്: 五星红旗; പരമ്പരാഗത ചൈനീസ്: 五星紅旗; പിൻയിൻ: wǔ xīng hóng qí) എന്നാണ് ചിലപ്പോൾ ഈ കൊടിയെ വിശേഷിപ്പിക്കുന്നത്.[2]

China
പേര്Wǔ Xīng Hóng Qí ("Five-star Red Flag")
ഉപയോഗംCivil and state flag, civil and state ensign
അനുപാതം2:3
സ്വീകരിച്ചത്September 27, 1949[1]
മാതൃകA large golden star within an arc of four smaller golden stars, in the canton, on a field of red.
രൂപകൽപ്പന ചെയ്തത്Zeng Liansong
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.

ഷെങ് ലിയാങ്സോങ് ആണ് ഈ പതാക രൂപകൽപ്പന ചെയ്തത് ഇദ്ദേഹം ഷെജിയാങിലെ വെൻഷോ നിവാസിയായിരുന്നു. പുതിയ രാഷ്ട്രീയ കൺസൾട്ടേഷൻ കോൺഫറൻസിന്റെ (ചൈനീസ്: 新政治协商会议筹备会; പിൻയിൻ: Xīn zhèngzhì xiéshāng huìyì chóubèi huì) സർക്കുലർ പ്രകാരം 1949 ജൂലൈ മാസമാണ് ഇദ്ദേഹം ഈ പതാക രൂപകൽപ്പന ചെയ്തത്. ചൈനയിലെ ആഭ്യന്തരയുദ്ധത്തിന് ശേഷം കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നയുടനായിരുന്നു ഇത്. പതാക രൂപകൽപ്പന ചെയ്യാനുള്ള മത്സരത്തിൽ 2,992 പേർ പങ്കെടുത്തിരുന്നു. ഫൈനലിലെത്തിയ 38 രൂപകൽപ്പനകളിൽ ഒന്നായി ഈ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പല കൂടിയാലോചനകൾക്കും ചെറിയ മാറ്റങ്ങൾക്കും ശേഷം ഷെങിന്റെ രൂപകൽപ്പന തിരഞ്ഞെടുക്കപ്പെട്ടു. 1949 ഒക്റ്റോബർ 1-ന് പീപ്പിൾസ് ലിബറേഷൻ ആർമി ടിയാനന്മെൻ സ്ക്വയറിനഭിമുഖമായുള്ള ഒരു സ്തംഭത്തിലാണ് ഈ കൊടി ആദ്യമായി ഉയർത്തിയത്.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ മറ്റുള്ള പതാകകൾക്കും ചുവന്ന പശ്ചാത്തലമാണുള്ളത്. വിപ്ലവത്തെയും മറ്റുള്ള സിമ്പലുകളെയും മിക്ക പതാകകളിലും ഉപയോഗിച്ചിട്ടുണ്ട്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പതാകയിൽ സ്വർണ്ണനിറത്തിലുള്ള നക്ഷത്രവും ചൈനീസ് ലിപിയിൽ 8-1 (ഓഗസ്റ്റ് 1, പീപ്പിൾസ് ലിബറേഷൻ ആർമി സ്ഥാപിച്ച ദിവസം) എന്ന എഴുത്തുമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പതാകയിൽ പാർട്ടി എംബ്ലം നക്ഷത്രങ്ങൾക്ക് പകരമായി ഉപയോഗിച്ചിരിക്കുന്നു. നഗരങ്ങൾക്കും പ്രവിശ്യകൾക്കും സ്വന്തം പതാക രൂപീകരിക്കാൻ ചൈനയിലെ നിയമമനുസരിച്ച് സാദ്ധ്യമല്ല. ഹോങ് കോങ്, മകാവു പ്രത്യേക ഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മറ്റ് പതാകകളുണ്ട്. കൊടികൾ നിയന്ത്രിക്കുന്ന നിയമം പാസാക്കിയതിന് ശേഷം രണ്ട് നഗരങ്ങൾ (കൈഫെങ്, ഷാങ്‌ഗ്രാവോ എന്നിവ) സ്വന്തമായി പതാകകൾ രൂപീകരിച്ചിട്ടുണ്ട്. കൈഫെങ് 2006 മാർച്ചിലും ഷാങ്‌ഗ്രാവോ 2009 മാർച്ചിലുമാണ് പതാകകൾ സ്വീകരിച്ചത്.

രൂപകൽപ്പനയുടെ ചരിത്രം

തിരുത്തുക
 
ഒരു ചുവന്ന പതാകയും ചെറിയ നാല് സ്വർണ്ണ നക്ഷത്രങ്ങളും വലിയ ഒരു സ്വർണ്ണ നക്ഷത്രവും ഇടത്തുവശത്തെ മുക‌ൾ കോണിൽ. വലിയ നക്ഷത്രത്തിൽ അരിവാളും ചുറ്റികയും കാണാം

1949 ജൂലൈ നാലിന് പുതിയ പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ ആറാമത്തെ വർക്കിംഗ് ഗ്രൂപ്പ് (新政治協商會議籌備會) ദേശീയപതാകയുടെ രൂപകൽപ്പനകൾ ക്ഷണിച്ചുകൊണ്ട് ഒരു നോട്ടീസ് പുറത്തിറക്കി. ജൂലൈ 15–26 തീയതികളിൽ പല പത്രങ്ങളിലും ഈ നോട്ടീസ് പ്രത്യക്ഷപ്പെട്ടിരുന്നു.[3] രൂപകൽപ്പനയ്ക്കായുള്ള നിർദ്ദേശങ്ങൾ ഇവയായിരുന്നു:

  1. ചൈനീസ് സ്വഭാവം (ഭൂമിശാസ്ത്രം, ദേശീയത, ചരിത്രം, സംസ്കാരം എന്നിവ.)
  2. ശക്തി സൂചിപ്പിക്കുക (ജനങ്ങളുടെ ജനാധിപത്യഭരണം, ജനങ്ങളാൽ നയിക്കപ്പെടുന്നതും തൊഴിലാളികളും കർഷകരും തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കിയുള്ളതും.)
  3. ദീർഘചതുരാകൃതിയും നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 എന്നതുമായിരിക്കണം
  4. പ്രധാനമായും നിറം തിളങ്ങുന്ന ചുവപ്പായിരിക്കണം[4][5]
 
മാവോ സമർപ്പിച്ച "മഞ്ഞനദി" എന്ന രൂപകൽപ്പന. മാവോയ്ക്ക് ഇതിനോടായിരുന്നു താല്പര്യം.

ഷെങ് ലിയാൻസോങ് ഷാങ്ഹായിയിൽ ജോലി ചെയ്യുകയായിരുന്നു. പല രാത്രികളിൽ ഉറക്കമിളച്ചാണ് ഇദ്ദേഹം ഡിസൈൻ രൂപീകരിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയെ രക്ഷകൻ എന്ന അർത്ഥത്തിൽ ഒരു വലിയ നക്ഷത്രമായും, മാവോയുടെ ഒരു പ്രസംഗത്തിൽ ചൈനീസ് ജനതയെ നാല് സാമൂ‌ഹ്യവിഭാഗങ്ങളായി വിശേഷിപ്പിച്ചതും കണക്കിലെടുത്താണ് ഇദ്ദേഹം കൊടി രൂപകൽപ്പന ചെയ്തത്. ചൈന ചൈനക്കാരുടേതാണ് എന്ന അർത്ഥത്തിലാണ് മഞ്ഞ നിറം തിരഞ്ഞെടുത്തത്.[5] ചുവന്ന പശ്ചാത്തലത്തിൽ അഞ്ച് നക്ഷത്രങ്ങൾ (紅地五星旗, hóng dì wǔxīng qí) എന്ന ഡിസൈൻ അദ്ദേഹം ഓഗസ്റ്റ് പകുതിയോടെ കമ്മിറ്റിയ്ക്ക് അയച്ചുകൊടുത്തു.[1][5]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1949年9月27日 中华人民共和国国旗诞生 [September 27, 1949: The Birth of PRC's Flag] (in Chinese). CPC News. Archived from the original on 2019-01-06. Retrieved 2009-11-04.{{cite web}}: CS1 maint: unrecognized language (link)
  2. 马全洲; 周凯军 (2009-04-01). Stories About the National Flag, Emblem and Anthem. Beijing, China: People's Liberation Army Publishing House. p. 1. ISBN 978-7-5065-5729-0.
  3. "Creation of the Flag, Emblem and Anthem of the People's Republic of China" (in Chinese). Chinese Government News. 2006-10-08. Archived from the original on 2008-10-13. Retrieved 2009-11-05.{{cite web}}: CS1 maint: unrecognized language (link)
  4. PCNPCC (1949-07-10). "Notice to Solicit Designs of the National Flag, Emblem and Anthem" (in Chinese). Wikisource. Retrieved 2009-11-05.{{cite web}}: CS1 maint: unrecognized language (link)
  5. 5.0 5.1 5.2 Kong, Mark (1999-10-01). "The Worker Who Forged the Red Flag". Beijing This Month. Chinese Business World. Archived from the original on February 11, 2009. Retrieved 2009-11-03.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചൈനയുടെ_ദേശീയപതാക&oldid=3797096" എന്ന താളിൽനിന്ന് ശേഖരിച്ചത്