ചേലനാട്ട് അച്യുതമേനോൻ

(ചേലനാട്ട് അച്യുതമേനാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ശ്രദ്ധേയനായ ഗദ്യകാരനും, ആദ്യകാല ഫോക് ലോർ പണ്ഡിതനുമാണ്‌ ഡോ. ചേലനാട്ട് അച്യുതമേനോൻ (1894-1952). 1938-ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽനിന്ന് പി.എച്ച്.ഡി. ലഭിച്ചു. ഒരു വിദേശസർ‌വ്വകലാശാലയിൽനിന്ന് മലയാളത്തെ സംബന്ധിച്ച് ആദ്യമായി ഗവേഷണം ചെയ്യുന്നത് ചേലനാട്ട് അച്യുതമേനോനാണ്‌[1].

ചേലനാട്ട് അച്യുതമേനോൻ
ജനനം(1894-04-30)ഏപ്രിൽ 30, 1894
മരണംഫെബ്രുവരി 6, 1952(1952-02-06) (പ്രായം 57)
ദേശീയത ഭാരതീയൻ
മറ്റ് പേരുകൾഫോക് ലോർ പണ്ഡിതൻ

ജീവിതരേഖ

തിരുത്തുക

1894 ഏപ്രിൽ 30-ന്‌ വള്ളുവനാട് താലൂക്കിലെ വെള്ളിനേഴിയിൽ ചേലനാട്ട് മാധവിയമ്മയുടെയും പൊട്ടത്തിൽ അച്യുതമേനോന്റെയും മകനായാണ്‌ അച്യുതമേനോൻ ജനിച്ചത്. അച്ഛന്റെ പേര് തന്നെയാണ് ഇട്ടിരിക്കുന്നത്.നാട്ടെഴുത്തച്ഛന്റെ കീഴിൽ അക്ഷരം അഭ്യസിച്ച ശേഷം വെള്ളിനേഴി പ്രൈമറി സ്കൂൾ, സാമൂതിരി കോളേജ് സ്കൂൾ, ഒറ്റപ്പാലം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സാമൂതിരി കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പാസ്സായി. 1917-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദം നേടി. യൂണിവേഴ്സിറ്റി കോളേജിൽ ഏ.ആർ. രാജരാജവർമ്മ, ആറ്റൂർ കൃഷ്ണപ്പിഷാരടി തുടങ്ങിയവർ അച്യുതമേനോന്റെ ഗുരുനാഥന്മാരായിരുന്നു.

തപാൽ ഉദ്യോഗസ്ഥനായി ജോലി ആരംഭിച്ചു. രണ്ടു മാസം തപാൽ ഗുമസ്തനായും പിന്നീട് മദ്രാസ് ഡി.പി.ഐ. ഓഫീസിലും ജോലിചെയ്തു. 1919-ൽ കോഴിപ്പുറത്ത് നാരായണിക്കുട്ടിയമ്മയുമായായിരുന്നു അച്യുതമേനോന്റെ വിവാഹം. 1921-ൽ മദ്രാസ് ക്വീൻ മേരീസ് കോളേജിൽ അദ്ധ്യാപകനായി. മദിരാശി സർവ്വകലാശാലയിൽ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോൾ അതിൽ മലയാളവിഭാഗം തലവനായി. മദിരാശി സർ‌വ്വകലാശാലയിൽ ദീർഘകാലം മലയാളവിഭാഗം തലവനായി സേവനമനുഷ്ഠിച്ച അച്യുതമേനോൻ 1938-ൽ ലണ്ടനിലേക്ക് പോയി. അവിടെ ഡോ. ബാർണറ്റിന്റെ കീഴിൽ എഴുത്തച്ഛന്റെ കൃതികളെക്കുറിച്ച് (Ezhuthachan and his age)പഠിച്ച് പി.എച്.ഡി. നേടി. മലയാളത്തിന് ഒരു വിദേശ സർവകലാശാലയിൽ നിന്ന് കിട്ടുന്ന ആദ്യ ഡോക്ടറേറ്റ്ചേലനാട്ട് അച്യുതമേനോന്റേതായിരുന്നു.[2] ഹൃദയാഘാതത്തെത്തുടർന്ന് 1952 ഫെബ്രുവരി 6-നായിരുന്നു ചേലനാട്ട് അച്യുതമേനോന്റെ മരണം. === സാഹിത്യജീവിതം ===രാഗിണീദേവി(നീ ഏസ്തർ ലുഎല്ലാ ഷെർമാൻ) എന്ന നർത്തകിയുടെ യൂറോപ്യൻ പര്യടനസംഘത്തിലുണ്ടായിരുന്ന കര്യാട്ടിൽ കുമാരൻ നായർ എന്ന കഥകളി കലാകാരൻ ലണ്ടനിൽ രാഗിണീദേവി കയ്യൊഴിഞ്ഞു നിലയിൽ കാണപ്പെട്ടപ്പോൾ ശ്രീ ചേലനാട്ട് അച്ച്യുതമേനോൻ അദ്ദേഹത്തെ അന്ന് ലണ്ടനിലുണ്ടായിരുന്ന മലയാളി സമൂഹത്തിന്റെ സഹായത്തോടെ കേരളത്തിൽ തിരികെയെത്തിക്കുന്നതിന് സഹായിക്കുകയും ചെയ്തതായി അറിയുന്നു.വിശദാംശങ്ങൾ ലഭ്യമല്ല

ചെറുകഥാസമാഹാരം

തിരുത്തുക
  • ഇന്ദ്രജാലം
  • മണിമാല
  • കുമാരൻ
  • കോമൻ നായർ
  • അന്നും ഇന്നും
  • തച്ചോളിച്ചന്തു
  • ബില്ലുകൊണ്ടുള്ള തല്ല്
  • വീരവിലാസം
  • വീരാങ്കണം (ഏകാങ്കസമാഹാരം)
  • പുഞ്ചിരി (ഏകാങ്കസമാഹാരം)

ബാലസാഹിത്യം

തിരുത്തുക
  • പുരാണമഞ്ജരി
  • ശ്രീകൃഷ്ണൻ
  • Catalogue of the Malayalam manuscripts in the India Office Library by Chelnat Achyuta Menon, 1954.[3]
  • കേരളത്തിലെ കാളീസേവ
  • എഴുത്തച്ഛനും അദ്ദേഹത്തിന്റെ കാലവും (Ezhuthachan and his age)
  • പ്രദക്ഷിണം
  • Ballads of North Malabar
  1. മണ്മറഞ്ഞ സാഹിത്യനായകർ. കേരള സാഹിത്യ അക്കാദമി.
  2. http://www.keralasahityaakademi.org/sp/Writers/Profiles/ChelanatAchyuthamenon/Html/Chelanatpage.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-21. Retrieved 2014-01-16.


"https://ml.wikipedia.org/w/index.php?title=ചേലനാട്ട്_അച്യുതമേനോൻ&oldid=4114683" എന്ന താളിൽനിന്ന് ശേഖരിച്ചത്