ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ, കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴിയായ ഒലിപ്പുഴയുടെ തീരത്ത്, മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് (Cherumb eco tourism Village). പാർക്കിനോടൊപ്പം കുട്ടികൾക്കായുള്ള കളിസ്ഥലം, ബോട്ടിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട്. [1].

ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്
Cherumba eco tourism.jpg
ചേറുമ്പ് ഇക്കോ ടൂറിസം
Location വിനോദസഞ്ചാരം, അങ്ങാടിച്ചിറ, കരുവാരകുണ്ട്, മലപ്പുറം
Season എല്ലാ സീസണിലും

കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. 2.70 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്. രണ്ടാം ഘട്ട പദ്ധതിക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.[2]

സവിശേഷതകൾതിരുത്തുക

പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒലിപ്പുഴയുടെ മനോഹാരിത പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇക്കോ ടൂറിസം വില്ലേജ് നടപ്പാക്കുന്നത്. ബോട്ട് ജെട്ടി, നടപ്പാത, കുട്ടികളുടെ പാർക്ക്, സൈക്കിൾ ട്രാക്ക്, തൂക്കുപാലം മുതലായവ ഇവിടുത്തെ മുഖ്യ ആകർഷകങ്ങളാണ് . പതിറ്റാണ്ടുകൾക്ക് മുമ്പ് ഒലിപ്പുഴയിൽ നിർമിച്ച പെഡൽ ബോട്ട് ശ്രദ്ധേയമാണ്.

[3]

ഗ്രീൻ കാർപ്പറ്റ് പദ്ധതിതിരുത്തുക

ടൂറിസം കേന്ദ്രങ്ങളിലെ സാങ്കേതിക മികവുകൾക്ക് ഊന്നൽ നൽകി ആരംഭിച്ച ഗ്രീൻ കാർപറ്റ് പദ്ധതിയുടടെ ഭാഗമായി മലപ്പുറം ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത മൂന്ന് കേന്ദ്രങ്ങളിലൊന്നാണ് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്.[4]

ചിത്രശാലതിരുത്തുക

പുറംകണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. http://www.deepika.com/localnews/Localdetailnews.aspx?id=340692&Distid=KL10#sthash.pfnU641d.dpuf
  2. http://www.mathrubhumi.com/malappuram/malayalam-news/karuvarakkundu-1.892278
  3. "ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു". http://anugrahavision.com/. ശേഖരിച്ചത് 2017 ജനുവരി 13. External link in |publisher= (help)
  4. "ടൂറിസം കേന്ദ്രങ്ങളെ മെച്ചപ്പെടുത്താൻ ഗ്രീൻ കാർപ്പറ്റ്". Suprabhadham. ശേഖരിച്ചത് 2017 ജനുവരി 12.