ചേതുലാര ശൃംഗാരമു
ത്യാഗരാജസ്വാമികൾ ഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചേതുലാര ശൃംഗാരമു. ഖരഹരപ്രിയ രാഗത്തിലും ഇത് ആലപിക്കാറുണ്ട്. ത്യാഗരാജ ആരാധന വേളയിൽ ഘനപഞ്ചരത്നകൃതികൾ ആലപിക്കുന്നതിനു മുൻപ് ഈ കൃതി ഓടക്കുഴലിൽ ആലപിക്കുന്നതു പതിവാണ്.
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ചേതുലാര ശൃംഗാരമു ജേസി ജൂതുനു ശ്രീ രാമ |
രാമാ! എന്റെ കൈകൾ കൊണ്ടുതന്നെ അവിടത്തെ അലങ്കരിച്ചശേഷം അങ്ങയെ ഞാനൊന്നു കണ്ടോട്ടേ |
അനുപല്ലവി | സേതു ബന്ധന സുര പതി സരസീരുഹ ഭവാദുലു പൊഗഡ നാ |
ഇന്ദ്രൻ ബ്രഹ്മാവ് മുതലായവർ സമുദ്രത്തിനു കുറുകേ പാലം പണിത അങ്ങയെ ഞാൻ അലങ്കരിക്കുന്നതിനെ പ്രകീർത്തിക്കുന്നു |
ചരണം 1 | മെരുഗു ബംഗാരന്ദെലു പെട്ടി മേടിയൌ സരിഗ വൽവലു കട്ടി സുര തരു സുമമുല സിഗ നിണ്ഡ ജുട്ടി സുന്ദരമഗു മോമുന മുദ്ദു പെട്ടി |
സ്വർണ്ണംകൊണ്ടുള്ള കൊലുസുകൾ അണിയിച്ച് സുവർണ്ണനൂലുകൾ കൊണ്ടുതൊങ്ങൽവച്ച വസ്ത്രങ്ങൾ ധരിപ്പിച്ച് പാരിജാതപ്പൂക്കളാൽ മാലതീർത്ത് അങ്ങയെ അലങ്കരിച്ച് ആ മുഖത്തൊരു മുത്തം തന്നശേഷം അങ്ങയെ ഞാനൊന്നു കണ്ടോട്ടേ |
ചരണം 2 | മൊലനു കുന്ദനപു ഗജ്ജെലു കൂർചി മുദ്ദുഗ നുദുടനു തിലകമു തീർചി അലകലപൈ രാവി രേകയു ജാർചി അന്ദമൈന നിന്നുരമുന ജേർചി |
സ്വർണ്ണ അരഞ്ഞാണം അരയിൽച്ചാർത്തി നെറ്റിയിൽ ചന്ദനക്കുറിയിട്ട് നെറ്റിയിൽനിന്നും മുഖത്തേക്കു വീണുകിടക്കുന്ന കുറുനിരകൾക്കിടയിൽ ചുട്ടിചാർത്തി, സുന്ദരാ അങ്ങയെ ഞാനൊന്നു കണ്ടോട്ടേ |
ചരണം 3 | ആണി മുത്യാല കൊണ്ഡെ വേസി ഹൌസുഗ പരിമള ഗന്ധമു പൂസി വാണി സുരടിചേ വിസരഗ വാസി വാസി- യനുചു ത്യാഗരാജ നുതയന്നി രോസി |
നെറ്റിയിൽ മുത്തുകൾ കൊണ്ട് അലങ്കരിക്കുമ്പോൾ സുഗന്ധം വഴിയുന്ന ചന്ദനലേപനം പൂശുമ്പോൾ ഈ അലങ്കാരങ്ങൾ എല്ലാം കണ്ടുകൊണ്ട് സരസ്വതി അങ്ങയെ വീശിക്കൊണ്ടിരിക്കുമ്പോൾ, ത്യാഗരാജനാൽ പ്രകീർത്തിക്കപ്പെടുന്ന ദേവാ! അങ്ങയെ ഞാനൊന്നു കണ്ടോട്ടേ |