ചെസ്സ് ഇന്ത്യയിൽ
ചെസ്സ് ഗ്രാന്റ് മാസ്റ്റരും മുൻ ലോകചാമ്പ്യനുമായ വിശ്വനാഥൻ ആനന്ദിനെ പോലെയുള്ള ചെസ്സ് കളിക്കാരുടെ പ്രഭാവത്താൽ, കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി, ഇന്ത്യയിൽ ചെസ്സിനു ജനപിന്തുണ കൂടിയുണ്ട്.
മെയ് 2020-ലെ ഫിഡെ ലോകറാങ്കിങ്ങ് അനുസരിച്ചുള്ള മികച്ച ഇന്ത്യൻ പുരുഷവനിതാവിഭാഗം ചെസ്സ് കളിക്കാർ:
- വിശ്വനാഥൻ ആനന്ദ് - പുരുഷവിഭാഗം ലോക 15-ാം നമ്പർ, റേറ്റിങ്ങ് - 2753
- ഹംപി കൊനേരു - വനിതാവിഭാഗം ലോക രണ്ടാം നമ്പർ, റേറ്റിങ്ങ് - 2553
ചെസ്സിന്റെ പൂർവ്വികരൂപങ്ങളായ ചതുരംഗം, ഷത്രഞ്ജ് എന്നിവയുടെ ഉത്ഭവം ഇന്ത്യയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ചെസ്സ് സംബന്ധമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഔദ്യോഗികസംഘടനയാണ് ഓൾ ഇന്ത്യാ ചെസ്സ് ഫെഡറേഷൻ.
കളിക്കാരുടെ സ്ഥിതിവിവരക്കണക്ക്
തിരുത്തുക- മേയ് 2020—ലെ കണക്കുപ്രകാരം[update]
ലോകചെസ്സ് ഫെഡറേഷനായ ഫിഡെയുടെ പട്ടികപ്രകാരം, 65 സജീവ ഇന്ത്യൻ ഗ്രാന്റ്മാസ്റ്റർമാരും, 10 വനിതാ ഗ്രാന്റ്മാസ്റ്റർമാരും, 123 ഇന്റർനാഷണൽ മാസ്റ്റർമാരുമാണുള്ളത്.[1]
പുരുഷവിഭാഗം
തിരുത്തുകമികച്ച 10 ഇന്ത്യൻ ഗ്രാന്റ്മാസ്റ്റർമാരെയാണ് താഴെ പട്ടികപ്പെടുത്തിയിരിക്കുന്നത് (ജൂലൈ 2014).[2]
# | കളിക്കാരൻ |
ജനിച്ച വർഷം | ജി.എം ടൈറ്റിൽ നേടിയ വർഷം |
റേറ്റിങ്ങ് | ലോകറാങ്ക്[n 1] |
---|---|---|---|---|---|
1 | Anand, ViswanathanViswanathan Anand | 1969 | 1988 | 2816 | 2 |
2 | Harikrishna, PendyalaPendyala Harikrishna | 1986 | 2001 | 2740 | 20 |
3 | Krishnan, SasikiranSasikiran Krishnan | 1981 | 2000 | 2666 | 85 |
4 | Negi, ParimarjanParimarjan Negi | 1993 | 2006 | 2645 | 127 |
5 | Gupta, AbhijeetAbhijeet Gupta | 1989 | 2008 | 2634 | 151 |
6 | Ganguly, Surya ShekharSurya Shekhar Ganguly | 1983 | 2003 | 2619 | 188 |
7 | Humpy, KoneruKoneru Humpy | 1987 | 2002 | 2613 | 208 |
8 | Adhiban, B.B. Adhiban | 1992 | 2010 | 2610 | 212 |
9 | Gujrati, Vidit SantoshVidit Santosh Gujrati | 1994 | 2013 | 2602 | 242 |
10 | Sandipan, ChandaChanda Sandipan | 1983 | 2003 | 2597 | 256 |
മുൻ ലോകചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് ഫിഡെ ലോകറാങ്കിങ്ങിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. പല ഇന്ത്യക്കാരും വീരപരിവേഷത്തോടെയാണ് ആനന്ദിനെ കാണുന്നത്. ലോകചെസ്സ് രംഗത്തുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങൾ ഇന്ത്യൻ യുവതലമുറയെ മുഴുവൻ ചെസ്സ് കളിയിലേയ്ക്ക് അടുക്കുവാൻ പ്രചോദനമായിട്ടുണ്ട്.
വനിതാവിഭാഗം
തിരുത്തുകഇന്ത്യയിലെ മികച്ച 10 ഇന്ത്യൻ വനിതാ ചെസ്സ് കളിക്കാരെയാണ് താഴെ പട്ടികപ്പെടുത്തിയിരിക്കുന്നത് (നവംബർ 2013).[3]
# | കളിക്കാരി | ജനിച്ച വർഷം | ടൈറ്റിൽ |
റേറ്റിങ്ങ് | ലോകറാങ്ക്[n 2] |
---|---|---|---|---|---|
1 | Koneru, HumpyHumpy Koneru | 1987 | GM | 2618 | 3 |
2 | Harika, DronavalliDronavalli Harika | 1991 | GM | 2484 | 26 |
3 | Sachdev, TaniaTania Sachdev | 1986 | IM | 2441 | 42 |
4 | Gomes, Mary AnnMary Ann Gomes | 1989 | WGM | 2414 | 61 |
5 | Vijayalakshmi, SubbaramanSubbaraman Vijayalakshmi | 1979 | IM | 2399 | 70 |
6 | Karavade, EeshaEesha Karavade | 1987 | IM | 2380 | 78 |
അന്ധരായ കളിക്കാർ
തിരുത്തുകഅന്ധരായ മികച്ച ഇന്ത്യൻ കളിക്കാരെയാണ് താഴെ പട്ടികപ്പെടുക്കിയിരിക്കുന്നത് (ഒക്ടോബർ 2013).[4]
# | കളിക്കാരൻ | ജനിച്ച വർഷം | റേറ്റിങ്ങ് | സംസ്ഥാനം | ലോകറാങ്ക്[n 1] |
---|---|---|---|---|---|
1 | Gangolli, KishanKishan Gangolli | 1992 | 2054 | കർണ്ണാടക | |
2 | Inani, DarpanDarpan Inani | 1994 | 2022 | ഗുജറാത്ത് | |
3 | Jadhav, CharudattaCharudatta Jadhav | 1998 | മഹാരാഷ്ട്ര | ||
4 | Khare, KaustubhKaustubh Khare | 1982 | മഹാരാഷ്ട്ര | ||
5 | Rajesh, OzaOza Rajesh | 1977 | 1861 | മഹാരാഷ്ട്ര | |
6 | Swapanil, ShahShah Swapanil | 1966 | 1860 | കർണ്ണാടക | |
7 | Ashwin K, MakhwanaMakhwana Ashwin K | 1858 | മഹാരാഷ്ട്ര | ||
8 | Udupa, KrishnaKrishna Udupa | 1972 | 1853 | കർണ്ണാടക |
അവലംബം
തിരുത്തുക- ↑ "General ratings statistics for India". All India Chess Federation (AICF). Retrieved 27 May 2020.
- ↑ "Federations Ranking: India". World Chess Federation (FIDE). Retrieved November 24, 2013.
- ↑ "Federations Ranking: India, Women". World Chess Federation (FIDE). Retrieved November 24, 2013.
- ↑ "AICFB". Archived from the original on 2014-05-12. Retrieved November 24, 2013.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകകുറുപ്പുകൾ
തിരുത്തുക- ↑ Blind players only